ന്യൂനമർദ്ദം; അടുത്ത മണിക്കൂറിൽ നാല് ജില്ലകളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ സംസ്‌ഥാനത്തെ നാല് ജില്ലകളിൽ ഇടിയോട് കൂടിയ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ,...
എൽഡിഎഫ് പ്രചാരണത്തിനായി കെവി തോമസ് ഇറങ്ങിയാൽ നടപടി; കെ സുധാകരൻ
തിരുവനന്തപുരം: ഇടതുപക്ഷ മുന്നണിക്കായി കോണ്‍ഗ്രസ് നേതാവ് കെവി തോമസ് പ്രചാരണത്തിന് ഇറങ്ങിയാൽ നടപടി ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. പാർട്ടി അച്ചടക്കം ലംഘിച്ചാൽ നടപടി ഉണ്ടാകും. കെവി തോമസ് അത്ര വലിയ...
ജമ്മുവിലെ അനന്ത്നാഗ് ജില്ലയിൽ ഹിസ്ബുൾ മുജാഹിദ്ദിൻ ഭീകരൻ പിടിയിൽ
ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ അനന്ത്നാഗിൽ നിന്നും ഭീകരനെ പിടികൂടി. ഹിസ്ബുൾ മുജാഹിദ്ദിൻ ഭീകരൻ മുഹമ്മദ് ഇഷ്‌ഫാഖ് ഷെർഗോജ്‌രി ആൺ പിടിയിലായത്. നൗഗാം വെരിനാഗിൽ താമസിക്കുന്ന ഇയാളെ കോക്കർനാഗ് മേഖലയിൽ നിന്നുമാണ് സൈന്യം പിടികൂടിയത്.
പിടിയിലായ...
തീർഥാടകർക്കായി തുറന്ന് കേദാർനാഥ് ക്ഷേത്രം; വൻ ഭക്‌തജന തിരക്ക്
ന്യൂഡെൽഹി: കേദാർനാഥ് ക്ഷേത്രം തീർഥാടകർക്കായി തുറന്നു നൽകി. ഇന്ന് രാവിലെ 6.26നാണ് ക്ഷേത്രവാതിലുകൾ ആചാരാനുഷ്‌ഠാങ്ങളോടും, വേദമന്ത്രങ്ങളോടും കൂടി തുറന്നത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും ചടങ്ങിൽ പങ്കെടുത്തു.
രാജ്യത്തെ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിലൊന്നാണ് കേദാർനാഥ്...
കെഎസ്ഇബി തർക്ക പരിഹാരം; ഊർജ സെക്രട്ടറി വിളിച്ച ചർച്ച ഇന്ന് നടന്നേക്കും
തിരുവനന്തപുരം: കെഎസ്ഇബിയിലെ പ്രശ്‌ന പരിഹാരത്തിനായി ഊർജ സെക്രട്ടറി വിളിച്ച ചർച്ച ഇന്ന് നടന്നേക്കും. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ചർച്ച നടക്കുന്നത്. പ്രശ്‌ന പരിഹാരത്തിനായി ഇന്ന് നടക്കുന്ന ചർച്ചയിൽ അന്തിമ തീരുമാനമെടുക്കും. തൊഴിലാളി യൂണിയനുകളും ചെയർമാനുമായുള്ള...
മഴ തുടരും; സംസ്‌ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഏഴാം തീയതി വരെ മഴ തുടരുമെന്നും, മഴക്കൊപ്പം മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിലുള്ള കാറ്റ്...
കോട്ടയം പാത വഴി ഇന്ന് മുതൽ നിയന്ത്രണം
കോട്ടയം: കോട്ടയം പാത വഴി ഇന്ന് പകൽ മുതൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഏറ്റുമാനൂർ-ചിങ്ങവനം റെയിൽവേ ഇരട്ടപ്പാത നിർമാണത്തിന്റെ ഭാഗമായാണ് നിയന്ത്രണം. ആദ്യഘട്ടത്തിൽ രാവിലെ 3 മുതൽ 6 മണിക്കൂർ വരെയാണ്...
കോവിഡ് കേസുകൾ ഉയരുന്നു; അമേരിക്കയിൽ ഈ ആഴ്‌ച 12.7 ശതമാനത്തിന്റെ വർധന
ന്യൂയോർക്ക്: അമേരിക്കയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വീണ്ടും ഉയരുന്നു. കഴിഞ്ഞ ആഴ്‌ച രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ ആഴ്‌ച 12.7 ശതമാനം കൂടുതൽ കോവിഡ് കേസുകളാണ്...








































