ഭീകരാക്രമണം; ജമ്മുവിലെ സുൻജ്വാനിൽ ഒരു സൈനികന് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്‍മീരിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. ഭീകരരുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് സുന്‍ജ്വാനിലാണ് ഒരു സൈനികന് വീരമൃത്യു വരിച്ചത്. കൂടാതെ ആക്രമണത്തിൽ മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
സൈനികന്റെ വീരമൃത്യു ജമ്മു...
സർവേയുമായി മുന്നോട്ട്; പ്രതിഷേധങ്ങൾ വകവെക്കാതെ കെ റെയിൽ
തിരുവനന്തപുരം: പ്രതിഷേധങ്ങൾ അവഗണിച്ച് സിൽവർ ലൈൻ സർവേ നടപടികൾ തുടരാൻ കെ റെയിൽ. ഒരിടവേളക്ക് ശേഷം ഇന്നലെ സർവേ പുനരാരംഭിച്ചപ്പോൾ തിരുവനന്തപുരത്തും കണ്ണൂരിലും സംഘർഷമുണ്ടായെങ്കിലും കല്ലിടൽ നിർത്തിവെക്കേണ്ടെന്നാണ് തീരുമാനം. പ്രതിഷേധത്തിന് സാധ്യത കുറഞ്ഞ...
ബോറിസ് ജോൺസൺ-നരേന്ദ്ര മോദി കൂടിക്കാഴ്‌ച; ഇന്ന് ഡെൽഹിയിൽ
ന്യൂഡെൽഹി: രണ്ട് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും. ഡെൽഹിയിൽ വച്ച് നടക്കുന്ന കൂടിക്കാഴ്‌ചയിൽ റഷ്യ-യുക്രൈന്‍ യുദ്ധം, റഷ്യയില്‍...
മരിയുപോൾ റഷ്യൻ നിയന്ത്രണത്തിൽ, നിരവധിയാളുകൾ കുടുങ്ങി; സഹായവുമായി അമേരിക്ക
കീവ്: യുക്രൈന്റെ തന്ത്രപ്രധാന തുറമുഖ നഗരമായ മരിയുപോൾ റഷ്യൻ നിയന്ത്രണത്തിൽ. അസോവ്‌സ്‌റ്റോൾ ഉരുക്കുനിർമാണ ശാലയുൾപ്പെടുന്ന വ്യവസായ കേന്ദ്രത്തിൽ നിരവധിയാളുകളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെ രക്ഷിക്കാൻ സൗകര്യം ഒരുക്കണമെന്ന് യുക്രൈൻ പ്രസിഡണ്ട് വ്‌ളാഡിമിർ സെലൻസ്‌കി ആവശ്യപ്പെട്ടു....
ആന്ധ്രാ പ്രദേശിൽ മിന്നലേറ്റ് നാലുപേർ മരണപ്പെട്ടു
കുർണൂൽ: ആന്ധ്രാ പ്രദേശിൽ ഇടിമിന്നലേറ്റ് രണ്ട് സ്‌ത്രീകളടക്കം നാലുപേർ മരണപ്പെട്ടു. കുർണൂൽ ജില്ലയിൽ വ്യാഴാഴ്‌ച വൈകുന്നേരമാണ് സംഭവം.
കുപ്പളയിലെ പാടത്തുനിന്ന് പണി കഴിഞ്ഞ് വരികയായിരുന്ന സ്‌ത്രീകൾക്കാണ് ആദ്യം മിന്നലേറ്റത്. മിനിട്ടുകൾക്ക് ശേഷം ഇതേ ഗ്രാമത്തിലെ...
ശ്രീനിവാസൻ വധക്കേസ്; കസ്‌റ്റഡിയിൽ എടുത്ത നാല് പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി
പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ കസ്‌റ്റഡിയിൽ എടുത്ത നാല് പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ശംഖുവാരത്തോട് സ്വദേശികളായ മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ, മുഹമ്മദ് റിസ്വാൻ, പുതുപ്പരിയാരം സ്വദേശി സഹദ് എന്നിവരാണ് അറസ്‌റ്റിലായത്. ഗൂഢാലോചനയിൽ പങ്കെടുക്കുകയും ശ്രീനിവാസനെ...
കൊല്ലം മെഡിക്കല്‍ കോളേജ്; പരാതികളില്‍ അടിയന്തരമായി ഇടപെട്ട് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കവേ കൂട്ടിരിപ്പുകാരുടെ പരാതിയിന്‍മേല്‍ അടിയന്തരമായി ഇടപെട്ട് പരിഹാരമുണ്ടാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊല്ലം മെഡിക്കല്‍ കോളേജില്‍ വകുപ്പ് മേധാവികളുടെ യോഗം മന്ത്രി വിളിച്ചു...
യുക്രൈന് അധിക സൈനിക സഹായം പ്രഖ്യാപിച്ച് ജോ ബൈഡൻ
വാഷിങ്ടൺ: റഷ്യൻ അധിനിവേശത്തിന് എതിരെ പോരാടാൻ യുക്രൈനെ സഹായിക്കുന്നതിന് 800 മില്യൺ ഡോളർ അധിക സൈനിക സഹായം പ്രഖ്യാപിച്ച് വൈറ്റ് ഹൗസ്. കിഴക്കൻ യുക്രൈനിലെ ഡോൺബാസ് പ്രദേശത്തിനായുള്ള പോരാട്ടത്തിൽ യുക്രേനിയൻ സേനക്ക് ആവശ്യമായ...







































