വിഷുക്കൈനീട്ടം നൽകാൻ പൊതുജനങ്ങളിൽ നിന്ന് പണം വാങ്ങരുത്; കൊച്ചിൻ ദേവസ്വം ബോർഡ്
എറണാകുളം: വിഷുക്കൈനീട്ടം നൽകുന്നതിനായി പൊതുജനങ്ങളിൽ നിന്നും പണം വാങ്ങരുതെന്ന് വ്യക്‌തമാക്കി കോച്ചിൽ ദേവസ്വം ബോർഡ്. ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ മേൽശാന്തിമാർക്ക് വേണ്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
വിഷുക്കൈനീട്ടം നൽകാനെന്ന പേരിൽ പൊതുജനങ്ങളിൽ നിന്നും മേൽശാന്തിമാർ പണം...
അടുത്ത 3 മണിക്കൂറിൽ എല്ലാ ജില്ലകളിലും ശക്‌തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 3 മണിക്കൂറിൽ എല്ലാ ജില്ലകളിലും ശക്‌തമായ മഴക്കും, കാറ്റിനും സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് അധികൃതർ...
എക്‌സ്ഇ വകഭേദത്തിന്റെ സാന്നിധ്യത്തിൽ മാസ്‌ക് ഉപയോഗം പ്രോൽസാഹിപ്പിക്കണം; വിദഗ്‌ധർ
ന്യൂഡെൽഹി: പുതിയ കോവിഡ് വകഭേദമായ എക്‌സ്ഇയുടെ സാന്നിധ്യത്തെ തുടർന്ന് പൊതു സ്‌ഥലങ്ങളിൽ മാസ്‌കിന്റെ ഉപയോഗം പ്രോൽസാഹിപ്പിക്കണമെന്ന് വ്യക്‌തമാക്കി ആരോഗ്യ വിദഗ്‌ധർ. കോവിഡിന്റെ മറ്റ് വകഭേദങ്ങളേക്കാൾ കൂടുതൽ വ്യാപന ശേഷിയുള്ളതാണ് എക്‌സ്ഇ വകഭേദമെന്ന് ലോകാരോഗ്യ...
ഐപിഎൽ; ചെന്നൈ ഇന്ന് ആർസിബിക്കെതിരെ
മുംബൈ: ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. മുംബൈ ഡിവൈ പാട്ടിൽ സ്പോർട്സ് അക്കാദമി സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മൽസരം.
നാല് മൽസരങ്ങൾ തുടർച്ചയായി പരാജയപ്പെട്ട് പോയിന്റ് പട്ടികയിൽ...
വയനാട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ചു മൂന്ന് പേർക്ക് ദാരുണാന്ത്യം
വയനാട്: വയനാട്ടിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. മീനങ്ങാടി-ബത്തേരി റൂട്ടിലെ കാക്കവയലിൽ ഇന്ന് ഉച്ചക്ക് 12 മണിയോടെ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാർ യാത്രികരായ തമിഴ്‌നാട് പാട്ടവയൽ സ്വദേശി...
ദിലീപിന്റെ ജാമ്യം റദ്ദാക്കണം; അപേക്ഷ നൽകി ക്രൈം ബ്രാഞ്ച്
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി വിചാരണക്കോടതിയിൽ അപേക്ഷ സമർപ്പിച്ച് ക്രൈം ബ്രാഞ്ച്. ദിലീപ് കേസിലെ തെളിവുകൾ നശിപ്പിച്ചെന്നും, കേസിനെ സ്വാധീനിച്ചെന്നുമാണ് ക്രൈം ബ്രാഞ്ച് ഉന്നയിക്കുന്ന ആരോപണങ്ങൾ.
കേസിനെ സ്വാധീനിക്കാൻ...
വർക്കലയിൽ സിഐടിയു പ്രവർത്തകന് വെട്ടേറ്റു
തിരുവനന്തപുരം: വർക്കലയിൽ സിഐടിയു പ്രവർത്തകന് വെട്ടേറ്റു. സിഐടിയു പ്രവർത്തകനായ സുൾഫിക്കറിനാണ് വെട്ടേറ്റത്. വർക്കല ചെമ്മരുതിയിലാണ് സംഭവം.
സമീപവാസികളുടെ പരസ്യ മദ്യപാനം ചോദ്യം ചെയ്‌തതിനെ തുടർന്നാണ് മൂന്നംഗ സംഘം സുൾഫിക്കറിനെ ആക്രമിച്ചത്. മൂന്ന് പേരും നിലവിൽ...
ഗുജറാത്തിൽ വീണ്ടും വർഗീയ കലാപം; ഇഫ്‌താർ വിരുന്നിനിടെ കല്ലേറ്, സംഘർഷം
ഗാന്ധിനഗർ: ഗുജറാത്തിലെ ഹിമ്മത്ത് നഗറിൽ വീണ്ടും വർഗീയ കലാപം. തിങ്കളാഴ്‌ച രാത്രിയാണ് ഇവിടെ രണ്ട് മതവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഞായറാഴ്‌ച രാമ നവമി ദിനത്തിലും ഇവിടെ സമാനമായ കലാപം ഉണ്ടായിരുന്നു.
ഞായറാഴ്‌ച ഉണ്ടായ കലാപത്തിനു...







































