എംജി സുരേഷ് കുമാറിന്റെ സസ്‌പെൻഷൻ; നടപടി ശരിവെച്ച് വൈദ്യുതിവകുപ്പ് മന്ത്രി
തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്‌ഥാന പ്രസിഡണ്ട് എംജി സുരേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്‌ത നടപടി ശരിവെച്ച് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്‌ണൻകുട്ടി. ആരായാലും നിയമവും ചട്ടവും പാലിച്ചേ മുന്നോട്ട് പോകാനാകൂ...
മീഡിയവൺ സംപ്രേഷണ വിലക്ക്; മറുപടി നൽകാൻ കൂടുതൽ സമയംതേടി കേന്ദ്രം
ഡെൽഹി: മീഡിയവൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ നടപടിക്കെതിരെയുള്ള ഹരജിയിൽ മറുപടി നൽകാൻ സുപ്രീം കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. വിശദമായ മറുപടി ഫയൽ ചെയ്യാൻ നാല് ആഴ്‌ച കൂടി സമയം അനുവദിക്കണമെന്ന്...
ചൂട് 42 ഡിഗ്രി വരെ ഉയർന്നേക്കാം; ഡെൽഹിയിൽ യെല്ലോ അലർട്
ന്യൂഡെൽഹി: ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ ഉഷ്‌ണതരംഗം കൂടുതല്‍ ശക്‌തമാകാന്‍ സാധ്യത. അടുത്ത 10 ദിവസം ചൂട് കടുക്കുമെന്നാണ് സൂചന. താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനുള്ള സാധ്യതയുണ്ട്. ഉഷ്‌ണതംരംഗം കടുത്ത സാഹചര്യത്തിൽ ഡെൽഹിയില്‍...
നഴ്‌സിങ് പാഠപുസ്‌തകത്തിലെ സ്‌ത്രീധന പരാമർശം; ഇടപെട്ട് വനിതാ കമ്മീഷന്‍
ഡെൽഹി: നഴ്‌സിങ് പാഠപുസ്‌തകത്തില്‍ സ്‌ത്രീധന സമ്പ്രദായത്തെ അനുകൂലിച്ചുള്ള ഭാഗം ഉള്‍പ്പെടുത്തിയതിനെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍. വിദ്യഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷനും ഇക്കാര്യം ഉന്നയിച്ച് കമ്മീഷന്‍...
അടുത്ത മൂന്ന് മണിക്കൂറിൽ സംസ്‌ഥാനത്ത് മഴക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും മഴക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴക്കും മണിക്കൂറിൽ 40 കീമി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ്...
സിപിഐഎം സംഘടനക്ക് എതിരെ കെഎസ്ഇബി; എംജി സുരേഷിന് സസ്‌പെൻഷൻ
തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്‌ഥാന പ്രസിഡണ്ട് എംജി സുരേഷിനെ സസ്‌പെൻഡ് ചെയ്‌തു. കഴിഞ്ഞ ദിവസം കെഎസ്ഇബി ചെയർമാനെതിരെ എംജി സുരേഷിന്റെ നേതൃത്വത്തിൽ വൈദ്യുതി ഭവന് മുന്നിൽ സത്യാഗ്രഹവും പ്രതിഷേധവും നടത്തിയിരുന്നു. മാനേജ്‌മെന്റിന്റെ...
രക്‌തചൊരിച്ചില്‍ ഒന്നിനും പരിഹാരമല്ല; യുക്രൈൻ കൂട്ടക്കൊലയെ അപലപിച്ച് വിദേശകാര്യമന്ത്രി
ന്യൂഡെൽഹി: യുക്രൈൻ കൂട്ടക്കൊലയെ അപലപിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. രക്‌തചൊരിച്ചിൽ ഒന്നിനും പരിഹാരമല്ലെന്നും പ്രശ്‌നം പരിഹരിക്കാനുള്ള ചർച്ചയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
യുക്രൈന്‍ കൂട്ടക്കൊലയില്‍ സ്വതന്ത്ര അന്വേഷണം വേണം. ഇന്ത്യ നിന്നത് സമാധാനത്തിന്റെ പക്ഷത്താണ്....
മൂവാറ്റുപുഴ ജപ്‌തി; ബാങ്ക് അധികൃതർക്ക് എതിരെ കർശന നടപടിക്ക് നിർദ്ദേശം
കൊച്ചി: മൂവാറ്റുപുഴയിൽ രോഗബാധിതനായി ചികിൽസയിൽ കഴിയുന്ന അജേഷിന്റെ വീട് ജപ്‌തി ചെയ്‌ത സംഭവത്തിൽ ബാങ്ക് അധികൃതർക്കെതിരെ നടപടിക്ക് നിർദ്ദേശം. ഉദ്യോഗസ്‌ഥർക്ക് എതിരെ കർശന നടപടി സ്വീകരിക്കാൻ സഹകരണ മന്ത്രി വിഎൻ വാസവൻ നിർദ്ദേശം...







































