ശ്രീനിവാസൻ വധക്കേസ്; കൂടുതൽ അറസ്‌റ്റുകൾ ഇന്നുണ്ടായേക്കും

By Staff Reporter, Malabar News
rss worker sreenivasan murder inquest completed
കൊല്ലപ്പെട്ട ശ്രീനിവാസൻ
Ajwa Travels

പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊലക്കേസിൽ കൂടുതല്‍ അറസ്‌റ്റ് ഇന്നുണ്ടായേക്കും. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളുടെ വീടുകളിൽ പോലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ചിലര്‍ കസ്‌റ്റഡിയിലായെന്നാണ് സൂചന.

അതിനിടെ ഇന്നലെ അറസ്‌റ്റിലായ കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയായ അബ്‌ദുള്‍ ഖാദര്‍ എന്ന ഇക്ബാലിന്റെ തെളിവെടുപ്പ് ഇന്ന് നടക്കും.പ്രതി ഒളിവില്‍ കഴിഞ്ഞിരുന്ന കോങ്ങാട് മേഖലയിലാണ് തെളിവെടുപ്പ് നടക്കുക.

ഒൻപത് പേരെയാണ് ഇതുവരെ കേസില്‍ അറസ്‌റ്റ് ചെയ്‌തത്. പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങളും കസ്‌റ്റഡിയിലായതായും സൂചനയുണ്ട്. അതേസമയം, സുബൈര്‍ വധക്കേസില്‍ അറസ്‌റ്റിലായ മൂന്ന് പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങാനുള്ള നീക്കം അന്വേഷണ സംഘം ഉടൻ ആരംഭിക്കും.

Read Also: വെസ്‌റ്റ് ആഫ്രിക്കയിൽ ഭീകരാക്രമണം; സൈനികരടക്കം 15പേർ കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE