കെഎസ്‌യു നിയമസഭാ മാർച്ചിൽ സംഘർഷം; പ്രവർത്തകരും പോലീസുമായി ഏറ്റുമുട്ടി, അറസ്‌റ്റ്
തിരുവനന്തപുരം: കെഎസ്‌യു പ്രവർത്തകർ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. തിരുവനന്തപുരം ലോ കോളേജിൽ കെഎസ്‌യു വനിതാ പ്രവർത്തകയെ എസ്‌എഫ്‌ഐ പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു...
ദക്ഷിണ കൊറിയയിലും കുതിച്ചുയർന്ന് കോവിഡ്; പ്രതിദിന കേസുകൾ 4 ലക്ഷത്തിലേറെ
സോൾ: ചൈനയിൽ കോവിഡ് കേസുകൾ ഉയരുന്നതിന് പിന്നാലെ ദക്ഷിണ കൊറിയയിലെ പ്രതിദിന കോവിഡ് കണക്കുകളിലും കുതിച്ചുചാട്ടം. നിലവിൽ 4 ലക്ഷത്തിലധികം കോവിഡ് കേസുകളാണ് ദക്ഷിണ കൊറിയയിൽ പ്രതിദിനം റിപ്പോർട് ചെയ്യുന്നത്. ബുധനാഴ്‌ച മാത്രം...
ആലപ്പുഴ രഞ്‌ജിത്ത്, ഷാൻ വധക്കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു
ആലപ്പുഴ: ആലപ്പുഴ രഞ്‌ജിത്ത്, ഷാൻ വധക്കേസുകളിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. രഞ്‌ജിത്ത് വധക്കേസിൽ 1100 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 35 പ്രതികളും 200 ഓളം സാക്ഷികളും ഉണ്ട്. കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളികളായ...
പഞ്ചാബിന്റെ ഉന്നതി ലക്ഷ്യമിട്ട് ഭഗവന്ത് മൻ; മുഖ്യമന്ത്രിയായി സ്‌ഥാനമേറ്റു
അമൃത്‌സർ: പഞ്ചാബിൽ ഭഗവന്ത് മൻ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റു. താൻ എല്ലാവരുടെയും മുഖ്യമന്ത്രിയാണെന്നും പഞ്ചാബിന്റെ ഉന്നതിയാണ് ലക്ഷ്യമെന്നും സത്യപ്രതിജ്‌ഞക്ക് ശേഷം ഭഗവന്ത് മൻ പ്രതികരിച്ചു.
ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആം ആദ്‌മി നേതാക്കളും...
ന്യൂനമർദ്ദം; സംസ്‌ഥാനത്ത് ഒൻപത് ജില്ലകളിൽ മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം നിലനിൽക്കുന്നതിനാൽ. മധ്യ- തെക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മലയോര മേഖലയിലാണ് മഴക്ക് കൂടുതൽ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.
സംസ്‌ഥാനത്ത് 9...
വിദ്യാർഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്‌ത സഹപാഠിക്ക് കുത്തേറ്റു
തൃശൂർ: ഇരിങ്ങാലക്കുടയിൽ കോളേജ് വിദ്യാർഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്‌ത സഹപാഠിക്ക് കുത്തേറ്റു. ഇന്ന് രാവിലെ ആയിരുന്നു സംഭവം. ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിൽ പഠിക്കുന്ന വിദ്യാർഥിനിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ശല്യം ചെയ്‌തിരുന്നു....
അസമിൽ വൻ ലഹരിവേട്ട; 130 കോടിയുടെ മയക്കുമരുന്ന് പിടികൂടി
ന്യൂഡെൽഹി: അസമിൽ വൻ മയക്കുമരുന്ന് വേട്ട. 130 കോടി രൂപയുടെ ലഹരിമരുന്നാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ മണിപ്പൂർ സ്വദേശികളായ 2 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ലോറിയിൽ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
ലഹരിമരുന്ന്...
ഹിജാബ്; അടിയന്തര വാദം കേൾക്കേണ്ട സാഹചര്യമില്ലെന്ന് കോടതി
ന്യൂഡെൽഹി: ഹിജാബ് നിരോധനത്തിനെതിരായ ഹരജികളിൽ അടിയന്തര വാദം കേൾക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതി. ഹോളി അവധിക്ക് ശേഷം ഹരജികളിൽ വാദം കേൾക്കാമെന്ന് കോടതി അറിയിച്ചു. വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ മതവേഷങ്ങൾ വിലക്കിയ കർണാടക സർക്കാരിന്റെ...








































