Tue, Aug 18, 2026
42 C
Dubai

പിങ്ക് പോലീസ് പരസ്യവിചാരണ; സർക്കാർ അപ്പീൽ പരിഗണിക്കുന്നത് മാറ്റി

കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ, നഷ്‌ടപരിഹാരം നൽകണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് മാറ്റി. ഈ മാസം 22ലേക്കാണ് അപ്പീൽ...

രാജ്യസഭാ തിരഞ്ഞെടുപ്പ്; എൽഡിഎഫിലെ സീറ്റുകൾ സിപിഎമ്മിനും സിപിഐക്കും

തിരുവനന്തപുരം: നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയസാധ്യതയുള്ള രണ്ട് സീറ്റുകളിൽ ഒന്ന് സിപിഐക്കും മറ്റൊന്ന് സിപിഎമ്മിനും നൽകും. ഇന്ന് എകെജി സെന്ററിൽ ചേർന്ന എൽഡിഎഫ് യോഗത്തിലാണ് രാജ്യസഭാ സീറ്റുകളുടെ കാര്യത്തിൽ തീരുമാനമായത്. ഒഴിവ് വരുന്ന...

ടാറ്റൂ ആർട്ടിസ്‌റ്റിനെതിരായ പീഡനക്കേസ്; സുജീഷിനെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു

എറണാകുളം: ടാറ്റൂ ആർട്ടിസ്‌റ്റിനെതിരായ പീഡനക്കേസിലെ പ്രതി സുജീഷിനെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. പാലാരിവട്ടം പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസുകളിൽ തെളിവെടുപ്പ് നടത്തുന്നതിനായി 2 ദിവസത്തേക്കാണ് പോലീസ് കസ്‌റ്റഡിയിൽ വിട്ടത്. നിലവിൽ ഒരു വിദേശ...

ഹിജാബ് അനുവദിച്ചില്ലെങ്കിൽ പഠനം അവസാനിപ്പിക്കും; വിദ്യാർഥികൾ

ബെംഗളൂരു: ഹിജാബ് അനുവദിച്ചില്ലെങ്കിൽ പഠനം അവസാനിപ്പിക്കുമെന്ന് കർണാടകയിലെ വിദ്യാർഥികൾ. ഹിജാബ് മതപരമായ അനിവാര്യതയാണ്, പോരാട്ടം തുടരും. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതിൽ തീരുമാനം പിന്നീടെന്നും വിദ്യാർഥികൾ അറിയിച്ചു. ഹിജാബ് വിഷയത്തിൽ ഇടക്കാല വിധി ആവർത്തിക്കുകയാണ്...

‘ഓരോ 60 സെക്കൻഡിലും ഒരു കുട്ടി അഭയാർഥിയാകുന്നു’: യുക്രൈൻ-റഷ്യ യുദ്ധത്തിൽ യുഎൻ

ന്യൂയോർക്ക് സിറ്റി: റഷ്യയും യുക്രൈനും തമ്മിലുള്ള പോരാട്ടം നാലാം വാരത്തിലേക്ക് കടക്കാനിരിക്കെ, സംഘർഷം മൂലം ഓരോ 60 സെക്കൻഡിലും ഒരു കുട്ടി അഭയാർഥിയായി മാറുന്നതായി ഐക്യരാഷ്‌ട്രസഭ. കഴിഞ്ഞ 20 ദിവസത്തിനിടെ പ്രതിദിനം 70,000ത്തിലധികം...

പഞ്ചാബിൽ നാളെ സത്യപ്രതിജ്‌ഞ; എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കി

അമൃത്‌സർ: പഞ്ചാബിൽ നാളെ ആം ആദ്‌മി സർക്കാരിന്റെ സത്യപ്രതിജ്‌ഞ ചടങ്ങ് നടക്കാനിരിക്കെ സംസ്‌ഥാനത്തെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കി. സത്യപ്രതിജ്‌ഞ ചടങ്ങ് വിപുലമായി നടത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ നിയന്ത്രണങ്ങൾ പൂർണമായും നീക്കിയിരിക്കുന്നത്. കൂടാതെ...

കോവിഡ് ഭീതി ഒഴിയുന്നില്ല; ചൈനയിൽ മൂന്നുകോടി ജനങ്ങൾ ലോക്ക്‌ഡൗണിൽ

ബെയ്‌ജിങ്‌: ചൈനയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ. ചൈനയിലുടനീളം മൂന്നുകോടി ജനങ്ങൾ ലോക്ക്‌ഡൗണിലാണെന്ന് ചൊവ്വാഴ്‌ച പുറത്തുവന്ന റിപ്പോർട് വ്യക്‌തമാക്കുന്നു. ചൈനയിലെ കോവിഡ് കേസുകൾ ദിനംപ്രതി ഇരട്ടിയാകുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങൾ ആശങ്കയിലാണ്. ചൊവ്വാഴ്‌ച 5280 കോവിഡ്...

ഒഴിപ്പിക്കൽ വെല്ലുവിളി നിറഞ്ഞത്, 22,500 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു; എസ് ജയശങ്കർ

ന്യൂഡെൽഹി: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ ഇന്ത്യ 'ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒഴിപ്പിക്കൽ അഭ്യാസം' നടത്തിയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ചൊവ്വാഴ്‌ച പാർലമെന്റിൽ കേന്ദ്ര സർക്കാരിന്റെ...
- Advertisement -