Fri, Aug 21, 2026
35 C
Dubai

തിരുവല്ലം കസ്‌റ്റഡി മരണം; സുരേഷിന്റെ പത്തോളജിക്കൽ പരിശോധനാ ഫലം ഇന്ന് ലഭിക്കും

തിരുവനന്തപുരം: തിരുവല്ലം പോലീസിന്റെ കസ്‌റ്റഡിയിൽ കഴിയവേ മരിച്ച സുരേഷിന്റെ പത്തോളജിക്കൽ പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഹൃദയാഘാതത്തിന്റെ കാരണം മനസിലാക്കാനാണ് പത്തോളജിക്കൽ പരിശോധന നടത്തിയത്. മരണകാരണം ഹൃദയാഘാതം തന്നെയെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്‌തമാക്കിയിരുന്നു....

സിപിഎം സംസ്‌ഥാന സമ്മേളനം; ഇന്നും നാളെയും പൊതുചർച്ച

കൊച്ചി: സിപിഎം സംസ്‌ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലും നവകേരള വികസന രേഖയിലും ഇന്നും നാളെയും പൊതു ചർച്ച. പ്രവർത്തന റിപ്പോർട്ടിൽ ഏഴര മണിക്കൂറും നവകേരള രേഖയിൽ അഞ്ചര മണിക്കൂറുമാണ് ചർച്ച. സർക്കാരിന്റെ...

മീഡിയ വൺ വിലക്ക്; അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും

കൊച്ചി: മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് എതിരെ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും. ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്‌കാസ്‌റ്റിംഗ്...

റഷ്യയിലെ ഇന്ത്യൻ എംബസി സംഘം യുക്രൈൻ അതിർത്തിയിൽ

ന്യൂഡെൽഹി: യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി റഷ്യയിലെ ഇന്ത്യന്‍ എംബസി സംഘം അതിര്‍ത്തിയിലെത്തിയെന്ന് വിദേശകാര്യ സെക്രട്ടറി. ഖാര്‍കീവ്, സുമി മേഖലയില്‍ കുടുങ്ങിയ 4000 പേരെ ഒഴിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. യുക്രൈനിന്റെ പടിഞ്ഞാറന്‍...

നവീനിന്റെ മൃതദേഹം രാജ്യത്ത് എത്തിക്കും; കേന്ദ്രസർക്കാർ

ന്യൂഡെൽഹി: യുക്രൈനിലെ ഖാ‍ർകീവിൽ റഷ്യന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാർഥി നവീന്‍ ശേഖരപ്പ ജ്‌ഞാനഗൗഡറുടെ മൃതദേഹം രാജ്യത്ത് എത്തിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ള പറഞ്ഞു. മൃതദേഹം ഇന്ത്യയില്‍...

തൃക്കാക്കരയിൽ മർദ്ദനമേറ്റ കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ഡോക്‌ടർമാർ

എറണാകുളം: തൃക്കാക്കരയിൽ ഗുരുതരമായി പരിക്കേറ്റ രണ്ടു വയസുകാരിയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ഡോക്‌ടർമാർ. കുഞ്ഞിന് സംസാരശേഷി വീണ്ടെടുക്കാൻ ആയിട്ടില്ല. അതേസമയം, പറയുന്ന കാര്യങ്ങളോട് കുട്ടി പ്രതികരിച്ചു തുടങ്ങിയതായി മുഖഭാവത്തിലൂടെ അറിയിക്കുന്നതായും ഡോക്‌ടർമാർ അറിയിച്ചു....

ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ സിപിഎം മുന്നിട്ടിറങ്ങും; കോടിയേരി

കൊച്ചി: അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേന്ദ്രം ഭരിക്കുന്ന ബിജെപിയെ അധികാരത്തിൽ നിന്ന്‌ പുറത്താക്കാൻ സിപിഎം മുന്നിട്ടിറങ്ങുമെന്ന് സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഇതിനായി ഇടതുപക്ഷ എംപിമാരുടെ എണ്ണം വർധിപ്പിക്കണമെന്നും കോടിയേരി പറഞ്ഞു. സംസ്‌ഥാന...

യുക്രൈൻ-റഷ്യ രണ്ടാംഘട്ട ചർച്ച നാളെ; നിർണായകം

കീവ്: യുക്രൈൻ-റഷ്യ യുദ്ധം ആറാം ദിവസത്തില്‍ എത്തി നില്‍ക്കവെ രണ്ടാം ഘട്ട ചര്‍ച്ച നാളെ നടക്കും. റഷ്യൻ മാദ്ധ്യമങ്ങളാണ് രണ്ടാംഘട്ട ചർച്ച നാളെ നടക്കുമെന്ന് റിപ്പോർട് ചെയ്യുന്നത്. ബെലാറൂസ്-പോളണ്ട് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുന്നത്....
- Advertisement -