വാക്‌സിനേഷനിൽ ഇന്ത്യ ‘അഭൂതപൂർവമായ നേട്ടം’ കൈവരിച്ചു; മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി
ന്യൂഡെൽഹി: 2021ലെ അവസാന മൻ കി ബാത്ത് പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ കോവിഡ് വാക്‌സിനേഷൻ ഡ്രൈവിനെ അഭിനന്ദിക്കുകയും ഒമൈക്രോണിനെ കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരെ...
സോഷ്യലിസവും മതേതരത്വവുമാണ് രാജ്യത്ത് ദാരിദ്ര്യം സൃഷ്‌ടിച്ചത്; തേജസ്വി സൂര്യ
ബെംഗളൂരു: ഇന്ത്യയുടെ ദാരിദ്ര്യത്തിന്റെ കാതൽ സോഷ്യലിസവും മതേതരത്വവുമാണെന്ന് എംപിയും ബിജെപി യുവമോർച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യ. മണിപ്പാലിലെ കൺട്രി ഇൻ ഹോട്ടലിൽ മോദി സർക്കാരിന്റെ ഭരണത്തെക്കുറിച്ചുള്ള സംവാദം ഉൽഘാടനം ചെയ്‌ത് സംസാരിക്കുക...
കെ-റെയിൽ ആവശ്യം; ആശങ്കകൾ ദുരീകരിക്കണമെന്ന് സിപിഐ നേതാവ് പ്രകാശ് ബാബു
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയിലെ ആശങ്ക ദുരീകരിക്കണമെന്ന് സിപിഐ അസിസ്‌റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു. കെ-റെയിൽ സംസ്‌ഥാനത്തിന് ആവശ്യമായ പദ്ധതിയാണ്. എന്നാല്‍ പദ്ധതി എങ്ങനെ നടപ്പിലായി വരുമെന്നതിൽ വ്യക്‌തതയില്ല. അതുകൊണ്ട് ആശങ്കകൾ പരിഹരിച്ച്...
ഡെൽഹിയിലെ വായു ഗുണ നിലവാരം അതീവ ഗുരുതരാവസ്‌ഥയിൽ
ന്യൂഡെൽഹി: ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ശൈത്യ തരംഗം അവസാനിച്ചതിന് പിന്നാലെ ഡെൽഹിയിലെ വായു മലിനീകരണ തോത് ഉയർന്നു. ഇവിടെ അന്തരീക്ഷ വായു ഗുണനിലവാരം അതീവ ഗുരുതരാവസ്‌ഥയിൽ തുടരുകയാണ്. ശൈത്യ തരംഗം അവസാനിച്ചെങ്കിലും ഉത്തരേന്ത്യ ഇപ്പോഴും...
കിഴക്കമ്പലം ആക്രമണത്തിന്റെ പേരിൽ കേരളത്തിലെ അതിഥി തൊഴിലാളികളെ വേട്ടയാടരുത്; സ്‌പീക്കർ
തിരുവനന്തപുരം: കിഴക്കമ്പലത്ത് തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിന്റെ പേരിൽ സംസ്‌ഥാനത്തെ മുഴുവൻ അതിഥി തൊഴിലാളികളെയും വേട്ടയാടുന്ന സ്‌ഥിതി ഉണ്ടാകരുതെന്ന് സ്‌പീക്കർ എംബി രാജേഷ്. എല്ലാവരും ആക്രമികളല്ലെന്നും ക്രിമിനൽ പ്രവർത്തനങ്ങളെ അങ്ങനെ മാത്രമായി കണ്ടാൽ...
കർണാടകയിൽ രാത്രി കർഫ്യൂ; കർശന നിയന്ത്രണം
ബെംഗളൂരു: ഒമൈക്രോൺ ആശങ്കകൾക്കിടയിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ച് കർണാടക. പുതുവർഷ ആഘോഷങ്ങൾക്കും കൂട്ടം കൂടുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
എംജി റോഡ്, ബ്രിഗേഡ് റോഡുകളിൽ ആഘോഷങ്ങൾ അനുവദിക്കില്ലെന്ന് ബെംഗളൂരു പോലീസ് അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ...
മ്യാൻമറിൽ കുട്ടികൾ ഉൾപ്പടെ 30ലധികം പേർ കൊല്ലപ്പെട്ടു, മൃതദേഹങ്ങൾ കത്തിച്ചു; റിപ്പോർട്
യാങ്കൂൺ: മ്യാൻമറിൽ കുട്ടികൾ ഉൾപ്പടെ 30ലധികം പേർ കൊല്ലപ്പെടുകയും ഇവരുടെ മൃതദേഹങ്ങൾ കത്തിക്കുകയും ചെയ്‌തതായി റിപ്പോർട്. മ്യാൻമറിലെ സംഘർഷഭരിത മേഖലയായ കയാഹ് എന്ന സ്‌ഥലത്താണ് സ്‌ത്രീകളും കുട്ടികളും വൃദ്ധരുമുൾപ്പെടെ കൊല ചെയ്യപ്പെട്ടത് എന്ന്...
ബൂസ്‌റ്റർ ഡോസ് തീരുമാനം തന്റെ നിർദ്ദേശമെന്ന് രാഹുൽ ഗാന്ധി
ന്യൂഡെൽഹി: കോവിഡിന് എതിരെ വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് നൽകാനുള്ള തന്റെ നിർദ്ദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചുവെന്ന് രാഹുൽ ഗാന്ധി. ഇതൊരു ശരിയായ തീരുമാനമാണെന്ന് പറഞ്ഞ ഗാന്ധി, രാജ്യത്തെ ജനങ്ങൾക്ക് വാക്‌സിനിലൂടെ സുരക്ഷ ലഭ്യമാകുമെന്നും...








































