രോഗബാധ 2,514, പോസിറ്റിവിറ്റി 4.51%, മരണം 54
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 55,631 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,514 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 3,427 പേരും കോവിഡ് മരണം...
സംസ്‌ഥാനത്ത് അഞ്ച് പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് അഞ്ച് പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളത്ത് വിമാനത്താവളത്തിൽ എത്തിയ നാല് പേർക്കും കോഴിക്കോട് സ്വദേശിയായ ഒരാൾക്കുമാണ് രോഗം സ്‌ഥിരീകരിച്ചത്.
യുകെയിൽ നിന്നെത്തിയ രണ്ടുപേർക്കും...
തമിഴ്‌നാട്ടിലും കർണാടകയിലും ഭൂചലനം; ആളപായമില്ല
ചെന്നൈ: തമിഴ്‌നാട്ടിലും കർണാടകയിലും നേരിയ ഭൂചലനം. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. കർണാടകയിലെ ചിക്‌ബല്ലാപൂരിൽ 3.6 തീവ്രതയും രേഖപ്പെടുത്തി. എവിടെയും ആളപായം റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസവും കർണാടകയിലെ...
അയോധ്യയിൽ ബിജെപി നേതാക്കള്‍ ഭൂമി കുംഭകോണം നടത്തി; പ്രിയങ്കാ ഗാന്ധി
ലഖ്‌നൗ: അയോധ്യയിൽ ബിജെപി നേതാക്കള്‍ ഭൂമി കുംഭകോണം നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. അയോധ്യയില്‍ ക്ഷേത്രത്തിന് സമീപമുള്ള ഭൂമി തുഛമായ വില കൊടുത്ത് വാങ്ങി സംഘപരിവാര്‍ നേതാക്കള്‍ വന്‍തുകക്ക് മറിച്ചുവിറ്റെന്നാണ് ആരോപണം....
അനധികൃത സ്വത്ത് സമ്പാദനം; പിവി അൻവർ എംഎൽഎയ്‌ക്കെതിരെ അന്വേഷണം
തിരുവനന്തപുരം: പിവി അൻവർ എംഎൽഎയുടെ അനധികൃത സ്വത്തിലും നികുതി വെട്ടിപ്പിലും അന്വേഷണം. ആദായ നികുതി വകുപ്പാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. കൊച്ചി യൂണിറ്റിലെ ഇൻവെസ്‌റ്റിഗേഷൻ പ്രിൻസിപ്പൽ ഡയറക്‌ടറുടെ മേൽനോട്ടത്തിലാണ് ആന്വേഷണം. മലപ്പുറം സ്വദേശി...
ഒമൈക്രോൺ വ്യാപനം; മഹാരാഷ്‌ട്രയിലെ സ്‌കൂളുകൾ അടച്ചിടാൻ നീക്കം
മുംബൈ: സംസ്‌ഥാനത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ സ്‌കൂളുകൾ അടച്ചിടേണ്ടി വരുമെന്ന് മഹാരാഷ്‌ട്ര വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്‌ക്വാദ്. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് സ്‌കൂളുകൾ ദീർഘകാലം അടച്ചിട്ടിരിക്കുകയായിരുന്നു. ഈ മാസം...
കേരളം രാജ്യത്തിന് അഭിമാനം; രാഷ്‍ട്രപതി
തിരുവനന്തപുരം: രാജ്യത്തിന്റെ സംസ്‌കാരവും യോജിപ്പും ലോകത്തിനു മുന്നില്‍ എത്തിക്കുന്നത് കേരളമാണെന്ന് രാഷ്‍ട്രപതി രാംനാഥ് കോവിന്ദ്. തിരുവനന്തപുരത്ത് പിഎന്‍ പണിക്കരുടെ പ്രതിമ അനാച്ഛാദനം ചെയ്‌ത് സംസാരിക്കവേയാണ് രാഷ്‍ട്രപ്രതിയുടെ പ്രതികരണം.
‘കേരളം ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള...
രാജീവ് ഗാന്ധി വധക്കേസ്; പ്രതി നളിനിക്ക് പരോൾ അനുവദിച്ചു
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് പരോൾ അനുവദിച്ചു. 30 ദിവസത്തെ പരോൾ നൽകാൻ തീരുമാനിച്ചതായി തമിഴ്‌നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. മൂന്ന് പതിറ്റാണ്ട് നീണ്ട ജയിൽ വാസത്തിനൊടുവിലാണ് നളിനിക്ക്...








































