സമരം അവസാനിപ്പിക്കുമോ? കർഷക സംഘടനകൾ ഇന്ന് യോഗം ചേരും
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സാഹചര്യം ചർച്ച ചെയ്യാൻ ഇന്ന് കർഷക സംഘടനകൾ യോഗം ചേരും. ഉച്ചയ്‌ക്ക് പഞ്ചാബിലെ കർഷക സംഘടനകളുടെ യോഗമാണ് ആദ്യം സിംഗുവിൽ ചേരുക....
ജലനിരപ്പ് 141.05 അടി; മുല്ലപ്പെരിയാറിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തി
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് രണ്ട് ഷട്ടറുകൾ കൂടി തുറന്നു. റൂൾ കർവ് പിന്നിട്ട് 141.05 അടിയായി നിലനിൽക്കുകയാണ് ഇപ്പോൾ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്. നിലവിൽ ഡാമിലെ മൂന്ന് ഷട്ടറുകളാണ്...
സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യത. ഇന്നും നാളെയും ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം,വയനാട് ജില്ലകളിൽ തിങ്കളാഴ്‌ചയും ചൊവ്വാഴ്‌ചയും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള...
കുഞ്ഞിനെ നാട്ടിലെത്തിക്കാൻ ഉദ്യോഗസ്‌ഥർ ആന്ധ്രയിലേക്ക്; ദത്ത് കേസ് ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസ് തിരുവനന്തപുരം കുടുംബകോടതി ഇന്ന് പരിഗണിക്കും. ഡിഎൻഎ ടെസ്‌റ്റ് നടത്താൻ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം ഹാജരാക്കണമെന്ന് ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെട്ടതായി ചൈൽഡ് വെൽഫെയർ കമ്മിറ്റി...
സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് വിദ്യാർഥിനിയെ പീഡിപ്പിച്ചു; അധ്യാപകൻ അറസ്‌റ്റിൽ
കൊച്ചി: സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്‌റ്റിൽ. ആലുവ ശ്രീമൂലനഗരം വട്ടേക്കാട്ടുപറമ്പിൽ രാജുവിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഷോർട് ഫിലിമിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രലോഭിച്ചാണ് കുട്ടിയെ...
ശബരിമലയിൽ തീർഥാടകർക്ക് നിയന്ത്രണം; യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം
പത്തനംതിട്ട: ശബരിമലയിൽ ഇന്ന് തീർഥാടകർക്ക് നിയന്ത്രണം. പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് നടപടി. ഇന്നത്തെ യാത്ര ഒഴിവാക്കണമെന്ന് പത്തനംതിട്ട ജില്ലാഭരണകൂടം തീർഥാടകർക്ക് നിർദ്ദേശം നൽകി.
ശബരിമല മേഖലയിൽ ഇന്നലെ മുതൽ കനത്ത മഴയാണ്....
ട്രെയിനുകളിലെ ഭക്ഷണ വിതരണം പുനരാരംഭിക്കാന്‍ തീരുമാനം
ന്യൂഡെല്‍ഹി: കോവിഡ് കാരണം നിര്‍ത്തിവെച്ചിരുന്ന ട്രെയിനുകളിലെ ഭക്ഷണ വില്‍പ്പന പുനരാരംഭിക്കാന്‍ റെയില്‍വേയുടെ തീരുമാനം. ട്രെയിനുകളില്‍ ഭക്ഷണ വിതരണം പുന:സ്‌ഥാപിക്കാന്‍ തീരുമാനിച്ചതായി അറിയിച്ച് റെയില്‍വേ ഐആര്‍സിടിസിക്ക് കത്തയച്ചിട്ടുണ്ട്.
മെയില്‍, എക്‌സ്‌പ്രസ് ട്രെയിനുകള്‍ക്ക് സ്‌പെഷല്‍ ടാഗുകള്‍ ഒഴിവാക്കാനും...
തദ്ദേശീയമായി നിര്‍മിച്ച പ്രതിരോധ സാമഗ്രികള്‍ പ്രധാനമന്ത്രി സൈന്യത്തിന് കൈമാറി
ഝാന്‍സി: തദ്ദേശീയമായി രൂപകൽപന ചെയ്‌ത് വികസിപ്പിച്ചെടുത്ത പ്രതിരോധ സാമഗ്രികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈന്യത്തിന് കൈമാറി. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നടന്ന ചടങ്ങിലാണ് ഇവ സൈന്യത്തിന്റെ ഭാഗമായത്.
ഹിന്ദുസ്‌ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) നിര്‍മിച്ച ലൈറ്റ്...








































