കോവിഡ് ബാധിച്ചാൽ എന്റെ ഉപദേശം കേട്ടാൽ മതിയെന്ന് രാംദേവ്; പരാതിയുമായി ഐഎംഎ വൈസ് പ്രസിഡണ്ട്
ന്യൂഡെൽഹി: കോവിഡ് ബാധിച്ചാൽ തന്റെ ഉപദേശം കേട്ടാൽ മതിയെന്നും ആശുപത്രിയിൽ പോകേണ്ടെന്നുമുള്ള ബാബാ രാംദേവിന്റെ ആഹ്വാനത്തിനെതിരെ പരാതിയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) വൈസ് പ്രസിഡണ്ട് ഡോ. നവ്‌ജോത് ദാഹിയ. കോവിഡ് രോഗികളെ...
വാക്‌സിൻ നയം; കേന്ദ്രത്തിന്റെ സത്യവാങ്‌മൂലം ചോർന്നതിൽ സുപ്രീം കോടതിക്ക് അതൃപ്‌തി
ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ വാക്‌സിൻ നയം വ്യക്‌തമാക്കി കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റ സത്യവാങ്മൂലം ചോർന്നതിൽ സുപ്രീം കോടതിക്ക് അതൃപ്‌തി. സർക്കാരിന്റെ വാക്‌സിൻ നയത്തിൽ കോടതി ഇടപെടരുത് എന്നായിരുന്നു സത്യവാങ്മൂലത്തിന്റെ ഉള്ളടക്കം.
കോടതി നടപടികൾ...
ഡെൽഹിയിലെ സരോജ് ഹോസ്‌പിറ്റലിൽ 80 ഡോക്‌ടർമാർക്ക് കോവിഡ്; സീനിയർ സർജൻ മരിച്ചു
ന്യൂഡെൽഹി: ഡെൽഹിയിലെ സരോജ് ഹോസ്‌പിറ്റലിൽ 80 ഡോക്‌ടർമാർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കോവിഡ് സ്‌ഥിരീകരിച്ച 80 ഡോക്‌ടർമാരിൽ 12 പേരെ ചികിൽസക്കായി ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ അവരവരുടെ വീടുകളിൽ ക്വാറന്റെയ്നിലാണ്.
മൂന്നു പതിറ്റാണ്ടിനടുത്ത് ഈ ആശുപത്രിയിൽ...
യുപിയിൽ ഓക്‌സിജൻ ക്ഷാമമില്ലെന്ന് യോഗി ആദിത്യനാഥ്; ക്ഷാമമുണ്ടെന്ന് കേന്ദ്രമന്ത്രി
ലക്‌നൗ: ഉത്തർപ്രദേശിലെ ആശുപത്രികളിലെ വെന്റിലേറ്ററുകളുടെയും മറ്റ് മെഡിക്കൽ ഉപകരണങ്ങളുടെയും ക്ഷാമം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേന്ദ്രമന്ത്രി സന്തോഷ് ഗ്യാഗ്‌വറിന്റെ കത്ത്.
സംസ്‌ഥാനത്ത് ഓക്‌സിജൻ ക്ഷാമമില്ലെന്നും വ്യാജ പ്രചാരണം നടത്തുന്നവരെ ജയിലിൽ അടക്കുമെന്നും യോഗി...
മന്ത്രിസഭാ രൂപീകരണം; ഇടത് മുന്നണിയിൽ ചർച്ചകൾ ഇന്ന് പുനരാരംഭിക്കും
തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണത്തിനുള്ള ഉഭയകക്ഷി ചർച്ചകൾ ഇടത് മുന്നണിയിൽ ഇന്ന് പുനരാരംഭിക്കും. സിപിഐ നേതൃത്വവുമായി രണ്ടാം ഘട്ട ചർച്ചയും ജെഡിഎസ്, എൻസിപി എന്നിവരുമായി ഒന്നാംഘട്ട ചർച്ചയുമാണ് നടക്കുക. ആദ്യഘട്ടത്തിൽ സിപിഎം-സിപിഐ ചർച്ചയിൽ മന്ത്രിമാരുടെ...
കോവിഡ് ‘തൊടാത്ത’ ഒരു പഞ്ചായത്ത്; മാതൃകയായി ഇടമലക്കുടി
തൊടുപുഴ: കോവിഡ് വ്യാപനം സംസ്‌ഥാനത്ത് രൂക്ഷമായി തുടരുമ്പോഴും പ്രതിരോധത്തിന്റെ മാതൃക തീർത്ത് ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി. കോവിഡ് മഹാമാരി പടർന്ന് പിടിക്കുമ്പോഴും ഇടമലക്കുടിയിൽ ഇതുവരെ ആർക്കും രോഗം ബാധിച്ചിട്ടില്ല. കൃത്യമായ ക്വാറന്റെയ്നിലൂടെയും സെൽഫ്...
കോവിഡ് ചികിൽസക്ക് അമിത ചാര്‍ജ്; ആലുവ അന്‍വര്‍ ആശുപത്രിക്കെതിരെ കേസെടുത്തു
കൊച്ചി: ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിക്കെതിരെ കേസ്. കോവിഡ് ചികിൽസക്ക് അമിത ചാര്‍ജ് ഈടാക്കിയതുമായി ബന്ധപ്പെട്ടാണ് പോലീസ് കേസെടുത്തത്. ആശുപത്രിക്കെതിരെ എറണാകുളം ജില്ലാ കളക്‌ടറുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ ആരോഗ്യവിഭാഗവും അന്വേഷണം ആരംഭിച്ചു.
കോവിഡ്...
രാജ്യത്ത് 3,66,161 പുതിയ കോവിഡ് കേസുകൾ കൂടി; 3,754 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,66,161 പുതിയ കോവിഡ് 19 കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 2,26,62,575ആയി. 3,754 മരണങ്ങളും റിപ്പോർട് ചെയ്‌തതായി...








































