Mon, Nov 9, 2026
32 C
Dubai

കേരളത്തിലും വാക്‌സിൻ ക്ഷാമം; തൃശൂർ പൂരത്തിന് വലിയ ആൾക്കൂട്ടം അപകടമെന്നും ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം ഗുരുതരമായ പ്രശ്‌നമായി മാറാൻ പോകുകയാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. മാസ് വാക്‌സിനേഷൻ തുടങ്ങിയതോടെ ലഭ്യതക്കുറവ് ഉണ്ടാകുന്നുണ്ടെന്നും പല മേഖലയിലും രണ്ട് ദിവസത്തേക്കുള്ള സ്‌റ്റോക്ക് മാത്രമേയുള്ളു എന്നും ആരോഗ്യമന്ത്രി...

മഅദ്‌നിയുടെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: ബെംഗളൂരു സ്‌ഫോടനക്കേസിലെ ജാമ്യ വ്യവസ്‌ഥയിൽ ഇളവ് തേടി പിഡിപി നേതാവ് അബ്‌ദുൽ നാസർ മഅദ്‌നി സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്‌റ്റിസ്‌ എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ്...

മന്‍സൂര്‍ കൊലപാതകം; ഇന്ന് കൂടുതല്‍ പേരുടെ മൊഴിയെടുക്കും

കണ്ണൂർ: പാനൂർ മന്‍സൂർ വധക്കേസില്‍ അന്വേഷണം ഊർജിതമാക്കി പോലീസ്. സ്‌പർജൻ കുമാർ ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കൂടുതൽ പേരുടെ മൊഴിയെടുക്കുമെന്നാണ് വിവരം. കേസിലെ അവശേഷിക്കുന്ന പ്രതികളെയും എത്രയും വേഗം പിടികൂടാനാണ് അന്വേഷണ സംഘം...

മാസപ്പിറവി കണ്ടില്ല; സൗദിയിൽ ചൊവ്വാഴ്‌ച വ്രതാരംഭം

റിയാദ്: റമദാൻ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ വ്രതം ചൊവ്വാഴ്‌ച ആരംഭിക്കുമെന്ന് സൗദി. മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ ഏപ്രിൽ 12 തിങ്കളാഴ്‌ച ശഅബാൻ പൂർത്തിയാക്കി ചൊവ്വാഴ്‌ച റമദാൻ ആരംഭിക്കും. മഗ്‍രിബ് നമസ്‌കാരാന്തരം ചേര്‍ന്ന സൗദി ചാന്ദ്ര കമ്മിറ്റിയാണ്...

ബംഗാൾ ജനത ആവശ്യപ്പെട്ടാൽ രാജി വയ്‌ക്കാം; കൂച്ച് ബിഹാർ വെടിവയ്‌പ്പിൽ അമിത് ഷാ

ന്യൂഡെൽഹി: പശ്‌ചിമ ബംഗാളിലെ വോട്ടെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിനിടയില്‍ സിഐഎസ്എഫ് നടത്തിയ വെടിവയ്‌പ്പിൽ നാല് പേർ മരിക്കാനിടയാക്കിയ സംഭവത്തിൽ രാജി ആവശ്യപ്പെട്ട മുഖ്യമന്ത്രി മമത ബാനർജിക്ക് മറുപടിയുമായി അമിത് ഷാ. പശ്‌ചിമ ബംഗാളിലെ ജനങ്ങൾ ആവശ്യപ്പെട്ടാൽ...

ലോകായുക്‌ത ഉത്തരവ് ഇന്ന് സർക്കാരിന് കൈമാറും; ജലീൽ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: ബന്ധുനിയമനത്തിൽ മന്ത്രി കെടി ജലീൽ കുറ്റക്കാരനാണെന്നും മന്ത്രിയായി തുടരാൻ അർഹനല്ലെന്നുമുള്ള ലോകായുക്‌ത ഉത്തരവ് ഇന്ന് സർക്കാരിന് കൈമാറും. പ്രത്യേക ദൂതൻ വഴിയാകും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഉത്തരവ് എത്തിക്കുക. ഉത്തരവ് ലഭിച്ചു കഴിഞ്ഞ് മുഖ്യമന്ത്രി...

മമതക്ക് എതിരായ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ഇന്നറിയാം; ബംഗാളിൽ ജാഗ്രത നിർദേശം

കൊൽക്കത്ത: കേന്ദ്രസേനയെ തടയണം എന്ന മമത ബാനർജിയുടെ പ്രസ്‌താവനയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഇന്നുണ്ടായേക്കും. തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മമതയുടെ വിവാദ പ്രസ്‌താവന. വിഷയത്തിൽ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും മമത പ്രസ്‌താവനയിൽ ഉറച്ച് നിൽക്കുകയായിരുന്നു. അതേസമയം...

സംസ്‌ഥാനത്ത് ഇന്നും കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ഇന്നും കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നലെ മുതൽ നാല് ദിവസത്തേക്ക് മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പുള്ളത്. 40 കിലോമീറ്റർ വരെ വേഗത്തിൽ...
- Advertisement -