സംസ്‌ഥാനത്ത് ഇന്നും കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും സാധ്യത

By Desk Reporter, Malabar News
Representational image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ഇന്നും കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നലെ മുതൽ നാല് ദിവസത്തേക്ക് മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പുള്ളത്. 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാമെന്ന് കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചു.

ഉച്ചയ്‌ക്ക് 2 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ സുരക്ഷാ മുൻകരുതലുകൾ എടുക്കണം. ഇന്നലെ തിരുവനന്തപുരത്ത് മൂന്നു മണിയോടെ ശക്‌തമായ മഴയാണ് ലഭിച്ചത്.

തിരുവനന്തപുരത്തിന് ഒപ്പം കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകൾക്കാണ് പ്രധാനമായും മുന്നറിയിപ്പ്. മലയോര മേഖലയിൽ കൂടുതൽ ജാഗ്രത വേണം. ഏപ്രിൽ 14 മുതൽ മലയോര ജില്ലകളായ വയനാട്, ഇടുക്കി, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ട്.

Also Read:  ബന്ധു നിയമനം; ജലീലിനൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണം; കെ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE