പൂഞ്ഞാറിൽ ഇടത്- എസ്‌ഡിപിഐ ധാരണയെന്ന് പിസി ജോർജ്
കോട്ടയം: പൂഞ്ഞാർ മണ്ഡലത്തിൽ ഇടതുപക്ഷം എസ്‌ഡിപിഐയുമായി ധാരണയിലെന്ന് ജനപക്ഷം സ്‌ഥാനാർഥി പിസി ജോർജ്. താൻ പോകുന്ന ചില സ്‌ഥലങ്ങളിൽ പ്രശ്‍നങ്ങൾ ഉണ്ടാക്കുന്നത് ഇടത് സ്‌ഥാനാർഥിയുടെ അറിവോടെയാണെന്ന് പിസി ജോർജ് ആരോപിച്ചു. വർഗീയ ശക്‌തികളുടെ...
തിരഞ്ഞെടുപ്പ് പ്രചാരണം; കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി. തിരുവനന്തപുരത്ത് രാവിലെ 9ന് മാദ്ധ്യമങ്ങളെ കണ്ടശേഷം അദ്ദേഹം ഹെലികോപ്റ്ററിൽ വർക്കലയിലെത്തും. തുടർന്ന് വർക്കല മണ്ഡലത്തിലെ എൻഡിഎ സ്‌ഥാനാർത്ഥി അജി...
കോവിഡിന്റെ രണ്ടാം വരവ് അതിവേഗം; രോഗികളുടെ എണ്ണം കുതിച്ചുയരും; ജാഗ്രത
തിരുവനന്തപുരം: ആദ്യഘട്ടത്തേക്കാൾ അതിവേഗത്തിലാകും കോവിഡിന്റെ രണ്ടാം വരവെന്ന് ആരോഗ്യ വിദഗ്‌ധരുടെ മുന്നറിയിപ്പ്. സുരക്ഷാ മാർഗങ്ങൾ പൂർണമായും കൈവിട്ടതോടെ രണ്ട് മാസത്തിനകം ഇപ്പോൾ താഴ്ന്ന് നിൽക്കുന്ന കോവിഡ് കണക്കുകൾ കുതിച്ചുയർന്നേക്കാമെന്ന് ആരോഗ്യ വിദഗ്‌ധർ വിലയിരുത്തുന്നു....
സൂയസ് കനാലിൽ കുടുങ്ങിയ കപ്പൽ നീക്കാനായില്ല; ആഴ്‌ചകൾ വേണ്ടി വരുമെന്ന് വിദഗ്‌ധർ
കെയ്‌റോ: സൂയസ് കനാലിൽ കുടുങ്ങിയ എവർഗിവൺ ചരക്കുകപ്പലിനെ നീക്കാനുള്ള പ്രവൃത്തികൾ തുടരുന്നു. മണലും ചളിയും നീക്കൽ മണലും ചളിയും നീക്കൽ പുരോഗോമിക്കുകയാണ്. കപ്പലിന്റെ ഭാരം കുറച്ച് ടഗ് കപ്പൽ ഉപയോഗിച്ച് വലിച്ച് നീക്കാനുള്ള...
മ്യാൻമർ തെരുവുകളിൽ ചോരക്കളം ഒരുക്കി പട്ടാളം; 114 പേരെ വെടിവെച്ച് കൊന്നു
യാങ്കൂൺ: സായുധസേനാ വാർഷിക ദിനത്തിൽ മ്യാൻമറിൽ ചോരക്കളമൊരുക്കി സൈന്യം. പട്ടാള ഭരണത്തിനെതിരെ വിവിധ നഗരങ്ങളിൽ തെരുവുകളിലിറങ്ങി പ്രതിഷേധിച്ച 114 പേരെ സൈന്യം വെടിവെച്ച് കൊന്നു. കൊല്ലപ്പെട്ടവരിൽ കുട്ടികളുമുണ്ട്. ജനകീയ പ്രക്ഷോഭത്തിലെ ഏറ്റവും രക്‌തരൂഷിതമായ...
ഇരട്ടവോട്ട്, അരി വിതരണം; ഇന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധം
തിരുവനന്തപുരം: വ്യാജ വോട്ടുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടും സ്‌കൂൾ വിദ്യാർഥികൾക്ക് വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങൾ 8 മാസം പൂഴ്‌ത്തിവെച്ചുവെന്നും ആരോപിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് സംസ്‌ഥാന വ്യാപകമായി...
എല്ലുകൾക്ക് പൊട്ടൽ; വേദനയോടെ ഒരു ദിവസം; തന്നെ കൊക്കയിലേക്ക് തള്ളിയെന്ന് പെൺകുട്ടി
കുളമാവ്: ഇടുക്കി നാടുകാണിയിൽ യുവാവിനെ മരിച്ച നിലയിലും പതിനേഴു വയസുകാരിയെ പരിക്കേറ്റ നിലയിലും കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. യുവാവിന്റെ മരണം ആത്‌മഹത്യയല്ല കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. പെൺകുട്ടിയെ പ്രണയിച്ചതിന് യുവാവിനെ കൊന്നതാകാമെന്നാണ്...
ഏകീകൃത സിവിൽ കോഡിനെ പ്രകീർത്തിച്ച് എസ്എ ബോബ്ഡെ
പനാജി: ഏകീകൃത സിവില്‍ കോഡിനെ പ്രകീര്‍ത്തിച്ച് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ. ഗോവയില്‍ ഏകീകൃത സിവില്‍ കോഡ് എങ്ങനെ നടപ്പാക്കുന്നുവെന്ന് ബുദ്ധിജീവികള്‍ പരിശോധിക്കണമെന്നും ചീഫ് ജസ്‌റ്റിസ് പറഞ്ഞു.
വിവാഹം, പിന്തുടര്‍ച്ചാവകാശം എന്നിവയില്‍...







































