‘ഇലക്ഷൻ അർജന്റ്’ വ്യാജ പരിശോധന; തൃശൂരിൽ 94 ലക്ഷം തട്ടി
ഒല്ലൂർ: തൃശൂർ മരത്താക്കര പുഴമ്പള്ളത്ത് ദേശീയപാതയിൽ പച്ചക്കറി ലോറിയിൽ നിന്ന് 94 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഇന്നലെ പുലർച്ചെ മൂന്നിനാണു സംഭവം. ലോറി ഉടമ മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് ഒല്ലൂർ പൊലീസിൽ...
പത്രിക തള്ളൽ; റിട്ടേണിങ് ഓഫീസർമാരുടെ നടപടി വിവേചനപരം; ഹൈക്കോടതി
കൊച്ചി: നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ നൽകിയ ഹരജിയിൽ ഹൈക്കോടതിയുടെ വിലയിരുത്തൽ ബിജെപി സ്ഥാനാർഥികൾക്ക് അനുകൂലം. തലശേരിയിലെ സ്ഥാനാർഥിയുടെ പത്രികയോടൊപ്പം നൽകിയ ഫോമിലെ അപാകത പരിഹരിക്കാൻ അവസരം നൽകാത്തത് അന്യായമാണെന്ന് കോടതി നിരീക്ഷിച്ചു. തലശേരിയിലെ...
25 മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; കർണാടക
ബെംഗളൂരു : ഈ മാസം 25ആം തീയതി മുതൽ കർണാടകയിൽ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് വ്യക്തമാക്കി അധികൃതർ. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ നിന്ന് ആർടിപിസിആർ പരിശോധന നടത്തി...
ഇരട്ടവോട്ട്; പ്രതിപക്ഷ വാദം ശക്തിപ്പെടുന്നു; നടപടികൾ കടുപ്പിക്കാൻ കമ്മീഷൻ
തിരുവനന്തപുരം: വോട്ടർപട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളിൽ ജില്ലാ കളക്ടർമാർ തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട് നൽകി. ഇരട്ടവോട്ടും വോട്ടർപട്ടികയിലെ ക്രമക്കേടും ഉപയോഗിച്ചാണ് കള്ളവോട്ട് വ്യാപകമാകുന്നതെന്ന് കളക്ടർമാർ സമർപ്പിച്ച റിപ്പോർട്ടിൽ...
കോഴിക്കോട് വിമാനത്താവളം; അന്വേഷണ റിപ്പോർട് വൈകുന്നു, വലിയ വിമാനങ്ങളുടെ വിലക്ക് തുടരുന്നു
കോഴിക്കോട് : ജില്ലയിലെ കരിപ്പൂർ വിമാനത്താവളത്തിൽ കഴിഞ്ഞ വർഷം ഉണ്ടായ അപകടത്തിന് ശേഷം വലിയ വിമാനങ്ങളുടെ സർവീസ് പുനഃരാരംഭിക്കുന്ന നടപടികൾ വൈകുന്നു. വിമാനാപകടം സംബന്ധിച്ച റിപ്പോർട് സമർപ്പണം നീളുന്നതാണ് വലിയ വിമാന സർവീസുകൾ...
കമൽ ഹാസന്റെ വാഹനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മിന്നൽ പരിശോധന
ചെന്നൈ: മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസന്റെ വാഹനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ക്വാഡിന്റെ മിന്നൽ പരിശോധന. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തഞ്ചാവൂർ ജില്ലാ അതിർത്തിയിൽ വച്ചായിരുന്നു പരിശോധന. തിരുച്ചിറപ്പള്ളിയിലെ പൊതുയോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ...
വോട്ടർ പട്ടികയിലെ ക്രമക്കേട്; അന്വേഷണം പ്രഖ്യാപിച്ച നടപടി സ്വാഗതം ചെയ്ത് ചെന്നിത്തല
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടർ അറിയാതെയാണ് കൃത്രിമമെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. അത് ശരിയാണെന്ന് തെളിഞ്ഞുവെന്നും...
രാഹുൽ ഗാന്ധിക്ക് ആസാം സന്ദർശനം വിനോദയാത്ര പോലെ; അമിത് ഷാ
ഉദയ്ഗിരി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയെ സംബന്ധിച്ചിടത്തോളം ആസാം സന്ദർശനം വിനോദ യാത്രയല്ലാതെ മറ്റൊന്നുമല്ലെന്ന് അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണാർഥം...







































