സഹയാത്രികനും എയർബാഗ് നിർബന്ധമാക്കി കേന്ദ്രം
ന്യൂഡെൽഹി: ഡ്രൈവർക്ക് പുറമെ മുൻസീറ്റിലെ സഹയാത്രികനും എയർബാഗ് നിർബന്ധമാക്കി. 2021 ഏപ്രിൽ ഒന്നിന് ശേഷം നിർമിക്കുന്ന കാറുകൾക്കാണ് എയർബാഗ് നിർബന്ധമാക്കിയത്. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രാലയം പുറത്തിറക്കി.
ഇപ്പോൾ നിർമാണം പുരോഗമിക്കുന്ന കാറുകളിൽ...
സമരം കടുപ്പിക്കാൻ കർഷകർ; രാജ്യ വ്യാപകമായി ഇന്ന് കരിദിനം ആചരിക്കും
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരെ ഡെൽഹി അതിർത്തിയിൽ ആരംഭിച്ച സമരം 100ആം ദിവസത്തിലേക്ക് കടന്നിട്ടും അനുകൂല സമീപനം ഉണ്ടാകാത്ത സാഹചര്യത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കർഷക സംഘടനകളുടെ തീരുമാനം....
മുഖ്യമന്ത്രിക്കായി പ്രതിരോധം തീർത്ത് എൽഡിഎഫ്; കസ്റ്റംസ് ഓഫീസ് മാർച്ച് ഇന്ന്
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി മുൻനിര്‍ത്തി കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും എതിരായ സാഹചര്യത്തിൽ പ്രതിരോധം തീർക്കാൻ ഒരുങ്ങി എൽഡിഎഫ്. കസ്റ്റംസിന്റെ മേഖല ഓഫീസുകളിലേക്ക് ഇന്ന് എൽഡിഎഫിന്റെ...
യുഡിഎഫിലെ സീറ്റുവിഭജന ചർച്ചകൾ ഇന്നും തുടരും
തിരുവനന്തപുരം: യുഡിഎഫിലെ സീറ്റുവിഭജന ചർച്ചകൾ ഇന്നും തുടരും. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനായി പിജെ ജോസഫുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തും. സ്ഥാനാർഥി നിർണയത്തിനായി ഹൈക്കമാൻഡ് നിയോഗിച്ച സ്ക്രീനിങ്...
കർഷക സമരം നൂറാം ദിവസം; ഒത്തുതീർപ്പിന് തയാറാവാതെ കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: കര്‍ഷക സമരം 100 ദിവസം പിന്നിടുമ്പോള്‍ ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് മുതിരാതെ കേന്ദ്രസര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാട് ആവര്‍ത്തിക്കുന്ന കേന്ദ്രം സമരത്തിന് പിന്നില്‍ സര്‍ക്കാരിനെതിരായ ഗൂഢാലോചന ആണെന്നാണ് ഇപ്പോള്‍ ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ്...
സാധ്യതാ പട്ടിക പരിശോധിക്കൽ; സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റുകൾ ഇന്ന്
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും അംഗീകരിച്ച സാധ്യതാ പട്ടിക പരിശോധിക്കാൻ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റുകൾ ഇന്ന് ചേരും. രണ്ടു ടേമിൽ കൂടുതൽ തുടർച്ചയായി വിജയിച്ചവരെ പൂർണമായും ഒഴിവാക്കിയതിന് എതിരെ യോഗങ്ങളിൽ പ്രതികരണം...
ബിജെപി പ്രാഥമിക സ്ഥാനാർഥി പട്ടികക്ക് ഇന്ന് അന്തിമ രൂപം നൽകും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രാഥമിക സ്ഥാനാർഥി പട്ടികക്ക് ഇന്ന് അന്തിമ രൂപം നൽകും. തിരുവനന്തപുരത്ത് രാവിലെ ചേരുന്ന കോര്‍ കമ്മിറ്റി യോഗം പ്രാഥമിക പട്ടിക അംഗീകരിച്ച് ദേശീയ നേതൃത്വത്തിന് കൈമാറും. വിജയ...
കള്ളപ്പണക്കേസ്; മെഹ്ബൂബ മുഫ്തിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി
ന്യൂഡെൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവുമായ മെഹ്ബൂബ മുഫ്തിയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. മാർച്ച് 15ന് ഡെൽഹിയിലെ ഇഡി...







































