Wed, Nov 11, 2026
30 C
Dubai

കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കാൻ നിർദേശം

ന്യൂഡെൽഹി: കോവിഡ്-19 വാക്‌സിൻ സ്വീകരിച്ചവർക്ക് നൽകുന്ന സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നിർദേശം നൽകി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്‌ഥാനങ്ങളിലെയും...

കേരളത്തിലും അസമിലും പ്രചാരണം ശക്‌തമാക്കാൻ ഒരുങ്ങി കോൺഗ്രസ്‌

ന്യൂഡെൽഹി: കേരളത്തിലും അസമിലും പ്രചാരണം ശക്‌തമാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശം. ഭരണത്തിലെത്താൻ സാധ്യതയുള്ള സംസ്‌ഥാനങ്ങൾ എന്ന നിലയിൽ പാർട്ടിയുടെ സർവ കരുത്തും ഇവിടെ ഉപയോഗിക്കും. ബംഗാളിലും തമിഴ്‌നാട്ടിലും ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റിനിർത്തുന്നതിന്...

അനധികൃത ബാനറുകളും പോസ്‌റ്ററുകളും വേണ്ട; തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി

കൊച്ചി: പൊതുസ്‌ഥലങ്ങളിലെ അനധികൃത ബാനറുകളും പോസ്‌റ്ററുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതിയുടെ നിർദേശം. ഇതുസംബന്ധിച്ച കോടതി ഉത്തരവുകൾ നടപ്പാക്കാനുള്ള അധികാരം സംസ്‌ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥനുണ്ടാകും. പൊതുസ്‌ഥലങ്ങളിലെ അനധികൃത ബോർഡുകളും...

ഇന്ധനവില വർധന മൂലം കേന്ദ്രസർക്കാർ ധർമ്മ സങ്കടത്തിൽ; നിർമല സീതാരാമൻ

ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിനം ഉയരുന്ന ഇന്ധനവിലയിൽ കേന്ദ്രസർക്കാർ ധർമ്മ സങ്കടത്തിലാണെന്ന് വ്യക്‌തമാക്കി ധനമന്ത്രി നിർമല സീതാരാമൻ. ഇന്ധനവിലയിൽ ഉണ്ടാകുന്ന ഉയർച്ച സാധാരണക്കാരായ ആളുകൾക്ക് ദുരിതമാണെന്നും, അതിനാൽ തന്നെ വിലവർധന പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാരും...

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ജോർജ് മുത്തൂറ്റ് അന്തരിച്ചു

ന്യൂഡെൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എംജി ജോർജ് മുത്തൂറ്റ് അന്തരിച്ചു. 71 വയസായിരുന്നു. വെള്ളിയാഴ്‌ച രാത്രി ഡെൽഹിയിൽ വെച്ചായിരുന്നു അന്ത്യം. ഓർത്തഡോക്‌സ് സഭാ മുൻ ട്രസ്‌റ്റിയായിരുന്നു. പത്തനംതിട്ടയിലെ കോഴഞ്ചേരിയിൽ മുത്തൂറ്റ് ഫിനാൻസ് സ്‌ഥാപകനായ എം...

വീറോടെ കർഷകർ; രാജ്യത്ത് കർഷക സമരം നൂറാം ദിനത്തിലേക്ക്

ന്യൂഡെൽഹി : വിവാദ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്ത് നടക്കുന്ന കർഷക സമരം നാളെ നൂറാം ദിവസത്തിലേക്ക്. സമരം നൂറാം ദിവസത്തിലേക്ക് എത്തിയിട്ടും നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം തന്നെ വിവാദ...

തമിഴ്‌നാട്ടിൽ സിപിഐ ആറ് സീറ്റുകളിൽ മൽസരിക്കും; ഡിഎംകെയുമായി ധാരണ

ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെയും സിപിഐയും തമ്മിൽ സീറ്റുധാരണയായി. സിപിഐ ആറ് സീറ്റുകളിലാണ് മൽസരിക്കുക. ഏതൊക്കെ സീറ്റുകളാണെന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ചർച്ചയുടെ ആദ്യഘട്ടം മുതൽ 10 സീറ്റുകളാണ് സിപിഐ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ,...

ആത്‍മഹത്യാ പ്രേരണാ കേസ്; അർണബിന്റെ സംരക്ഷണം നീട്ടിനൽകി

ന്യൂഡെൽഹി: റിപ്പബ്ളിക്ക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് നൽകിവരുന്ന ഇടക്കാല സംരക്ഷണം മഹാരാഷ്‌ട്ര ഹൈക്കോടതി നീട്ടിനൽകി. മാർച്ച് 10ന് ഹാജരാകാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് എതിരായി സമർപ്പിച്ച ഹരജിയിലാണ് മാർച്ച്...
- Advertisement -