Thu, Nov 12, 2026
30 C
Dubai

കിഫ്ബിക്ക് എതിരായ കേസ്; ഡെപ്യൂട്ടി മാനേജറെ ഇഡി ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: കിഫ്ബിക്കെതിരായ കേസില്‍ ഡെപ്യൂട്ടി മാനേജര്‍ വിക്രംജിത് സിംഗിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ഇന്ന് ചോദ്യം ചെയ്യും. വിദേശനാണയ പരിപാലനച്ചട്ടത്തിൽ ലംഘനമുണ്ടായെന്ന് ആരോപിച്ചാണ് ഇഡി കിഫ്ബിക്കെതിരെ കേസെടുത്തിരിക്കുന്നത്. വിക്രംജിത് സിംഗ് ഇന്ന് രാവിലെ പത്ത് മണിക്ക്...

ലോകത്ത് കുതിച്ചുയർന്ന് കോവിഡ് ബാധിതർ; പുതിയ കേസുകള്‍ നാല് ലക്ഷത്തിലധികം

ന്യൂയോര്‍ക്ക്: വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 24 മണിക്കൂറിനിടെ ലോകത്താകമാനം റിപ്പോർട് ചെയ്യപ്പെട്ടത് നാല് ലക്ഷത്തിലധികം പുതിയ കേസുകൾ. മരണസംഖ്യ 25.70 ലക്ഷം പിന്നിട്ടപ്പോൾ ഇതുവരെയായി രോഗമുക്‌തി നേടിയത് 9.14 കോടി പേരാണ്. അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും...

വാളയാറിലെ ഇളയപെൺകുട്ടി കൊല്ലപ്പെട്ടിട്ട് നാലുവർഷം; കൊച്ചിയിൽ ഇന്ന് തല മുണ്ഡനത്തിലൂടെ ഐക്യദാർഢ്യം

കൊച്ചി: വാളയാർ കേസിലെ ഇളയപെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിട്ട് ഇന്ന് നാലുവർഷം തികയുന്നു. നീതികിട്ടിയില്ല എന്നാരോപിച്ച് പെൺകുട്ടികളുടെ അമ്മയുടെ സമരം തുടരുകയാണ്. ഇന്ന് എറണാകുളം കളക്‌ട്രേറ്റിന് മുന്നിൽ നടക്കുന്ന ഐക്യദാർഡ്യ സമരത്തിൽ 100...

പുതുച്ചേരിയിൽ ബിജെപിക്ക് തിരിച്ചടി; എൻആർ കോൺഗ്രസ്‌ ഇടയുന്നു

ചെന്നൈ: പുതുച്ചേരിയിൽ ഭരണം പിടിക്കാനുള്ള ബിജെപി ശ്രമത്തിനു തിരിച്ചടി, സഖ്യം വിട്ട് എൻആർ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മൽസരിക്കുമെന്ന് സൂചന. ഭരണം ലഭിച്ചാൽ മുഖ്യമന്ത്രി സ്‌ഥാനം കൊടുക്കാമെന്നു ബിജെപി വാക്ക് നൽകാത്തതാണ് എൻആർ...

രാഹുലിന്റെ അടിയന്തരാവസ്‌ഥാ പരാമർശം; പരിഹസിച്ച് ബിജെപി

ന്യൂഡെൽഹി: അടിയന്തരാവസ്‌ഥയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. രാഹുലിന്റെ പരാമർശങ്ങൾ പരിഹാസ്യമാണെന്നും എല്ലാ സ്വാതന്ത്ര്യവും തകർത്ത കാലഘട്ടമാണ് അടിയന്തരാവസ്‌ഥയെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. അടിയന്തരാവസ്‌ഥ...

പൊതുജീവിതം അവസാനിപ്പിക്കുന്നു; മൽസരിക്കാൻ ഇല്ലെന്ന സൂചന നൽകി വികെ ശശികല

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ മൽസര രംഗത്തേക്ക് ഇല്ലെന്ന സൂചന നൽകി വികെ ശശികല. തന്റെ പൊതുജീവിതം അവസാനിപ്പിക്കുന്നു എന്നാണ് അവർ പത്രക്കുറിപ്പിലൂടെ അറിയിച്ചത്. എന്നാൽ നിയമസഭാ...

ബലാൽസംഗ കേസിൽ 20 വർഷങ്ങൾക്ക് ശേഷം നിരപരാധി; യുവാവ് ജയിൽ മോചിതനായി

ലക്‌നൗ : ബലാൽസംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് 20 വർഷത്തിന് ശേഷം നിരപരാധിയെന്ന് തെളിഞ്ഞതിനെ തുടർന്ന് യുവാവ് ജയിൽമോചിതനായി. ഉത്തർപ്രദേശിലാണ് സംഭവം. യുപിയിലെ ലളിത്‌പൂർ സ്വദേശിയായ വിഷ്‌ണു തിവാരി(43)യാണ് നീണ്ട 20 വർഷത്തെ ജയിൽ ശിക്ഷക്ക് ശേഷം നിരപരാധിയെന്ന്...

മാതൃകാ പെരുമാറ്റച്ചട്ടം അട്ടിമറിക്കുന്നു; ഇഡിക്കെതിരെ പരാതി നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: മസാലബോണ്ട് സംബന്ധിച്ച് കിഫ്ബിക്കെതിരായ അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെതിരെ (ഇഡി) പരാതി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഇഡിക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കാണ് മുഖ്യമന്ത്രി പരാതി നൽകിയിരിക്കുന്നത്. കേന്ദ്ര ധനമന്ത്രി നിർമലാ...
- Advertisement -