പൊതുജീവിതം അവസാനിപ്പിക്കുന്നു; മൽസരിക്കാൻ ഇല്ലെന്ന സൂചന നൽകി വികെ ശശികല

By Staff Reporter, Malabar News
vk-sasikala
Ajwa Travels

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ മൽസര രംഗത്തേക്ക് ഇല്ലെന്ന സൂചന നൽകി വികെ ശശികല. തന്റെ പൊതുജീവിതം അവസാനിപ്പിക്കുന്നു എന്നാണ് അവർ പത്രക്കുറിപ്പിലൂടെ അറിയിച്ചത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെ. പ്രവർത്തകരോട് യോജിപ്പോടെ നിൽക്കണമെന്നും ഡിഎംകെയുടെ പരാജയം ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

നിയമസഭ തിരഞ്ഞെടുപ്പിൽ ശശികല ഉറപ്പായും മൽസരിക്കുമെന്ന് അവരുടെ അനന്തരവൻ ടിടിവി ദിനകരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ശശികലയുടെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. അഴിമതിക്കേസിൽ ബെംഗളുരുവിലെ ജയിലിൽ കഴിയുകയായിരുന്ന ശശികല ജനുവരിയിലാണ് ജയിൽ മോചിതയായത്.

Read Also: ബലാൽസംഗ കേസിൽ 20 വർഷങ്ങൾക്ക് ശേഷം നിരപരാധി; യുവാവ് ജയിൽ മോചിതനായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE