ഐഎഫ്എഫ്‌കെ; തലശ്ശേരി പതിപ്പിന് നാളെ തിരി തെളിയും
തലശ്ശേരി: ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്‌ട്ര ചലച്ചിത്രോൽസവത്തിന്റെ തലശ്ശേരി പതിപ്പിന് നാളെ തുടക്കമാകും. അതേസമയം, പ്രതിനിധികൾക്കുള്ള കോവിഡ് പരിശോധനയും പാസ് വിതരണവും പുരോഗമിക്കുകയാണ്. ചലച്ചിത്രോൽസവം 5 ദിവസം നീണ്ടുനിൽക്കും.
സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലൻ...
പുതുച്ചേരിയിൽ ‘വിശ്വാസം’ നേടാനാവാതെ കോൺഗ്രസ്; മന്ത്രിസഭ വീണു
ചെന്നൈ: പുതുച്ചേരിയിലെ വി നാരായണസ്വാമി സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടു. കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷം നഷ്‌ടപ്പെട്ടതായി സ്‌പീക്കർ അറിയിച്ചു. വിശ്വാസ വോട്ടെടുപ്പിന് മുൻപായി വി നാരായണസ്വാമിയും ഭരണപക്ഷ എംഎൽഎമാരും സഭയിൽ നിന്നും ഇറങ്ങിപ്പോയി....
ഭീമ കൊറഗാവ്; വരവര റാവുവിന് ജാമ്യം അനുവദിച്ചു
മുംബൈ: ഭീമ കൊറഗാവ് കേസിൽ അറസ്‌റ്റിലായിരുന്ന കവി വരവര റാവുവിന് മഹാരാഷ്‌ട്ര ഹൈക്കോടതി ജാമ്യം അനുവദിച്ചു. വരവര റാവുവിന്റെ ആരോഗ്യ സ്‌ഥിതി കണക്കിലെടുത്താണ് ഡിവിഷൻ ബെഞ്ച് ആറുമാസത്തേക്ക് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി...
പാർട്ടി പറഞ്ഞാൽ മൽസരിക്കും, നിർബന്ധ ബുദ്ധിയില്ല; എകെ ശശീന്ദ്രൻ
കൊച്ചി: തനിക്കെതിരെ പാർട്ടിയിൽ ഒരു പടയൊരുക്കവും ഇല്ലെന്നും പാർട്ടി പറഞ്ഞാൽ മൽസരിക്കാൻ തയാറാണെന്നും എകെ ശശീന്ദ്രൻ. മാണി സി കാപ്പനെ പോലെ മണ്ഡലം തന്റേതാണെന്ന നിർബന്ധ ബുദ്ധി തനിക്കില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.
എന്നാൽ, എട്ടുതവണ...
സ്വത്ത് സമ്പാദനം; ഏത് ബിജെപി നേതാവിന് എതിരെയും അന്വേഷണം നടത്താം; വെല്ലുവിളിച്ച് സുരേന്ദ്രൻ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അനധികൃത സ്വത്ത് സമ്പാദനത്തിൽ ഏത് ബിജെപി നേതാവിനെതിരെയും അന്വേഷണം നടത്താം. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയനും ഇടതുസർക്കാരിലെ മറ്റ്...
രാജ്യത്ത് 14,199 കോവിഡ് കേസുകൾ കൂടി; 9,695 പേർക്ക് രോഗമുക്‌തി
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,199 കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ച് ചികിൽസയിലായിരുന്ന 9,695 പേർ രോഗമുക്‌തരായി. 83 കോവിഡ് മരണങ്ങളാണ്...
കമൽനാഥ് കയറിയ ലിഫ്‌റ്റ് പത്തടി താഴ്‌ചയിലേക്ക് പതിച്ചു; രക്ഷപെട്ടത് തലനാരിഴക്ക്
ഇൻഡോർ: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് കയറിയ സ്വകാര്യ ആശുപത്രിയിലെ ലിഫ്‌റ്റ് പത്തടി താഴ്‌ചയിലേക്ക് പതിച്ചു. അപകട സമയത്ത് കോൺഗ്രസ് നേതാക്കളും ഇദ്ദേഹത്തോടൊപ്പം ലിഫ്‌റ്റിൽ ഉണ്ടായിരുന്നു. തലനാരിഴക്കാണ് എല്ലാവരും രക്ഷപെട്ടത്. ആർക്കും പരിക്കില്ല.
ജിതു...
മന്ത്രിയുമായി ചർച്ച നടത്തി; പ്രതികരണം ഞെട്ടിച്ചെന്ന് ഉദ്യോഗാർഥികൾ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചർച്ച നടത്തി. രാവിലെ 6.45ന് മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടികാഴ്‌ച. ചീഫ് സെക്രട്ടറി തലത്തിൽ യോഗം വിളിക്കുന്നുണ്ടെന്നും ഓരോ വകുപ്പിലെ...








































