Fri, Nov 13, 2026
28 C
Dubai

വാളയാർ കേസ്; അന്വേഷണം സിബിഐക്ക് കൈമാറി സർക്കാർ വിജ്‌ഞാപനം ഇറക്കി

പാലക്കാട്: പാലക്കാട് വാളയാർ സഹോദരിമാരുടെ മരണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറി സർക്കാർ വിജ്‌ഞാപനം ഇറക്കി. പാലക്കാട് പോക്‌സോ കോടതി തുടരന്വേഷണത്തിന് അനുമതി നൽകിയതിനെ തുടർന്നാണ് വിജ്‌ഞാപനം ഇറങ്ങിയത്. കേസന്വേഷണത്തിൽ വീഴ്‌ചവരുത്തിയ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി എടുക്കും...

ട്രാക്‌ടർ റാലി; നോയ്‌ഡയിലും ഡെൽഹിയിലും ഇന്റർനെറ്റ് സേവനം റദ്ദാക്കി

ന്യൂഡെൽഹി: ട്രാക്‌ടർ റാലിക്കിടെ കർഷകരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതിന് പിന്നാലെ നോയിഡ സെക്‌ടർ 34ലും ദേശീയ തലസ്‌ഥാന മേഖലയിലെ ചില ഭാഗങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. സർക്കാർ നിർദേശപ്രകാരമാണ് നോയിഡ സെക്‌ടർ...

അരാജകത്വം ക്ഷമിക്കാൻ കഴിയില്ല; ചെങ്കോട്ടയിൽ കർഷക സംഘടനയുടെ കൊടി ഉയർത്തിയതിൽ തരൂർ

ന്യൂഡെൽഹി: ചെങ്കോട്ടക്ക് മുകളിൽ കര്‍ഷക സംഘടനകളുടെ കൊടിയുയര്‍ത്തിയ സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. നിർഭാഗ്യകരം എന്നാണ് അദ്ദേഹം സംഭവത്തെ വിശേഷിപ്പിച്ചത്. ചെങ്കോട്ടയിൽ കർഷക സംഘടനയുടെ കൊടി ഉയർത്തുന്ന വീഡിയോ ദൃശ്യങ്ങൾ...

സിഎജി റിപ്പോർട് രാഷ്‌ട്രീയ ലക്ഷ്യമുള്ളത്; തള്ളാനും കൊള്ളാനും അവകാശമുണ്ടെന്ന് ധനമന്ത്രി

തിരുവനന്തപുരം: സിഎജി റിപ്പോർട് കോടതി ഉത്തരവല്ലെന്നും അത് തള്ളാനും കൊള്ളാനും അവകാശമുണ്ടെന്നും ധനമന്ത്രി തോമസ് ഐസക്. വിശദമായ ചർച്ചക്ക് ശേഷമാണ് റിപ്പോർട്ട് തള്ളിയത്. സിഎജിയുടേത് രാഷ്‌ട്രീയ ലക്ഷ്യം വച്ചുള്ള നീക്കമാണെന്നും തോമസ് ഐസക്...

പ്രതിഷേധം ശക്‌തം; ചെങ്കോട്ടയിൽ കർഷകർ കൊടിയുയർത്തി

ന്യൂഡെല്‍ഹി: കർഷകരുടെ ട്രാക്‌ടർ റാലിക്കിടെ ചെങ്കോട്ടയിലും പ്രതിഷേധം ശക്‌തമാകുന്നു. ചെങ്കോട്ടക്ക് മുകളിൽ കര്‍ഷക സംഘടനകളുടെ കൊടിയുയര്‍ത്തി. വിവിധ സ്‌ഥലങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ചെങ്കോട്ടയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഇവിടെ നിന്ന് ഇന്ത്യാ ഗേറ്റിലേക്കും തങ്ങളുടെ പ്രതിഷേധം...

ട്രാക്‌ടർ റാലി; ഒരാൾ വെടിയേറ്റ് മരിച്ചെന്ന് കർഷകർ

ന്യൂഡെൽഹി: ഡെൽഹി ഐടിഒയിൽ നടന്ന സംഘർഷത്തിൽ ഒരു കർഷകൻ മരിച്ചു. ട്രാക്‌ടർ മറിഞ്ഞാണ് അദ്ദേഹം മരിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. എന്നാൽ വെടിയേറ്റാണ് മരണമെന്ന് കർഷകർ ആരോപിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം പോലീസ്...

കർഷകരുടെ നിശ്‌ചയദാർഢ്യവും ഐക്യവും പ്രചോദനം നൽകുന്നു; സീതാറാം യെച്ചൂരി

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് കര്‍ഷകര്‍ നടത്തുന്ന ഐതിഹാസിക സമരത്തില്‍ കര്‍ഷകര്‍ കാണിക്കുന്ന നിശ്‌ചയദാർഢ്യവും ഐക്യവും പ്രചോദനം നല്‍കുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രസര്‍ക്കാര്‍ സമരക്കാര്‍ക്കെതിരെ മനപ്പൂര്‍വം പ്രകോപനം സൃഷ്‌ടിക്കുകയാണെന്നും യെച്ചൂരി...

നമ്മുടെ റിപ്പബ്ളിക് കർഷകർ തിരിച്ചു പിടിക്കുന്നു; പ്രശാന്ത് ഭൂഷൺ

ന്യൂഡെല്‍ഹി: ബ്രിട്ടനൊപ്പം നിന്നവരുടെ പിൻഗാമികൾ സ്വാതന്ത്ര്യ സമരത്തിന്റെയും ഭരണഘടനയുടെയും മൂല്യങ്ങള്‍ക്ക് ഭീഷണിയായി തീര്‍ന്നുവെന്ന് പ്രശാന്ത് ഭൂഷണ്‍. കര്‍ഷകര്‍ നടത്തുന്ന ട്രാക്‌ടര്‍ റാലിക്ക് പിന്തുണ നല്‍കി കൊണ്ടുള്ള ട്വീറ്റിലാണ് ബിജെപിക്കെതിരെ പ്രശാന്ത് ഭൂഷന്റെ വിമർശനം. 'ഡെല്‍ഹിയിലെ...
- Advertisement -