Sat, Nov 14, 2026
27 C
Dubai

സ്‌പീക്കറെ നിയമസഭാ സമ്മേളനത്തിന് ശേഷം ചോദ്യം ചെയ്യും

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെ നിയമസഭാ സമ്മേളനത്തിന് ശേഷം കസ്‌റ്റംസ്‌ ചോദ്യം ചെയ്യും. സ്‌പീക്കറുടെ അസിസ്‌റ്റന്റ്‌ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് കസ്‌റ്റംസിന്റെ നീക്കം....

ഏഴ് ബിജെപി എംപിമാർ തൃണമൂലിലേക്ക്; ബംഗാൾ ഭക്ഷ്യമന്ത്രി

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ ഏഴ് ബിജെപി എംപിമാര്‍ അടുത്ത മെയ് മാസത്തോടെ തൃണമൂല്‍ കോണ്‍ഗ്രസില്‍  ചേരുമെന്ന് ബംഗാള്‍ ഭക്ഷ്യമന്ത്രി ജ്യോതിപ്രിയ മല്ലിക്. വിവേകാനന്ദ ജയന്തിയോട്  അനുബന്ധിച്ചു നടന്ന പരിപാടിയിൽ വച്ചായായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 'അടുത്ത...

സംസ്‌ഥാനത്ത് കോവിഡ് വാക്‌സിന്‍ നാളെ ജില്ലകളിലേക്ക് എത്തിക്കും

തിരുവനന്തപുരം : സംസ്‌ഥാനത്തെ വിമാനത്താവളങ്ങളില്‍ ഇന്നെത്തുന്ന കോവിഡ് വാക്‌സിന്‍ നാളെ ജില്ലാ സ്‌റ്റോറുകളിലേക്ക് വിതരണം ചെയ്യും. ഇന്ന് ഉച്ചയോടെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ എത്തുന്ന വാക്‌സിന്‍ അതാത് റീജിയണല്‍ സ്‌റ്റോറുകളില്‍ സൂക്ഷിക്കും....

മഹാരാഷ്‌ട്ര മന്ത്രിക്കെതിരെ ഗായിക രേണു ശര്‍മ്മയുടെ ലൈംഗിക ആരോപണം

മുംബൈ: മഹാരാഷ്‌ട്ര മന്ത്രിയും എന്‍സിപി നേതാവുമായ ധനഞ്‌ജയ് മുണ്ടെക്കെതിരെ ലൈംഗികാരോപണവുമായി ഗായിക രേണു ശര്‍മ്മ. മന്ത്രിക്കെതിരെ മുംബൈ പോലീസിൽ പരാതി നല്‍കിയിട്ടും നടപടി എടുക്കുന്നില്ലെന്നും രേണു പറഞ്ഞു. പോലീസിൽ നല്‍കിയ പരാതിയുടെ പകര്‍പ്പ് ട്വിറ്ററില്‍...

കോവിഷീല്‍ഡും കോവാക്‌സിനും ഏറ്റവും സുരക്ഷിതം, പാര്‍ശ്വഫലങ്ങള്‍ കുറവ്; വികെ പോള്‍

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി (ഇഎയു) ലഭിച്ച കോവീഷീല്‍ഡും കോവാക്‌സിനും മറ്റുള്ളവയെ അപേക്ഷിച്ചു ഏറ്റവും സുരക്ഷിതമെന്ന് നീതി ആയോഗ് അംഗം ഡോ. വികെ പോള്‍. രണ്ട് കോവിഡ് വാക്‌സിനുകളും ആയിരക്കണക്കിന് ആളുകളില്‍...

കെവി വിജയദാസ് എംഎൽഎയുടെ നില അതീവ ഗുരുതരം; ശസ്‌ത്രക്രിയക്ക് വിധേയനാക്കി

തൃശൂർ: കോങ്ങാട് എംഎൽഎ കെവി വിജയദാസ് അതീവ ഗുരുതരാവസ്‌ഥയിൽ. തലച്ചോറിൽ രക്‌തസ്രാവത്തെ തുടർന്ന് അദ്ദേഹത്തെ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കി. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെയാണ് കെവി വിജയദാസിനെ തൃശൂർ മെഡിക്കൽ...

കര്‍ഷകര്‍ക്ക് ആശ്വാസം; കാര്‍ഷിക നിയമം സ്‌റ്റേ ചെയ്‌ത കോടതിവിധി സ്വാഗതാര്‍ഹമെന്ന് പവാര്‍

മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സ്‌റ്റേ ചെയ്‌ത സുപ്രീം കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി എന്‍സിപി അധ്യക്ഷൻ ശരദ് പവാര്‍. ഇത് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് കാര്‍ഷിക...

ഇനിയും ദ്രോഹിക്കരുത്, ദുരഭിമാനം വെടിഞ്ഞ് കാർഷിക നിയമം പിൻവലിക്കണം; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: ഏകപക്ഷീയമായി സമിതിയെ നിയോഗിച്ചും കോടതിയിലേക്ക് വലിച്ചിഴച്ചും കർഷകരെ ഇനിയും ദ്രോഹിക്കരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. കേന്ദ്രസര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് ഈ കരിനിയമം പൂര്‍ണമായി പിന്‍വലിക്കണമെന്ന് അദ്ദേഹം...
- Advertisement -