Sat, Nov 14, 2026
27 C
Dubai

കലാപത്തിന് പ്രേരിപ്പിച്ചു; ട്രംപിനെതിരെ പ്രമേയം

വാഷിങ്ടൺ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനായി അമേരിക്കൻ ജനപ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ചു. കാപ്പിറ്റോളിൽ നടന്ന പ്രക്ഷോഭത്തിന് പിന്നിൽ ട്രംപാണെന്നും ലഹളക്ക് പ്രേരണ നൽകിയെന്നും ആരോപിച്ചാണ് ഡെമോക്രാറ്റുകളുടെ പ്രമേയം. വൈസ് പ്രസിഡണ്ട്...

കേന്ദ്രമന്ത്രി ശ്രീപദ് നായിക് അപകടനില തരണം ചെയ്‌തു

ന്യൂഡൽഹി: കാർ അപകടത്തിൽ ഗുരുതരപരിക്കേറ്റ കേന്ദ്ര ആയുഷ്, പ്രതിരോധ സഹമന്ത്രി ശ്രീപദ് നായികിന് അപകടനില തരണം ചെയ്യാൻ കഴിഞ്ഞതായി ഗോവ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തിൽ അതീവ ഗുരുതര പരിക്കേറ്റ...

കേന്ദ്ര മന്ത്രിയുടെ വാഹനം അപകടത്തിൽപെട്ടു; മന്ത്രിക്ക് പരിക്ക്, ഭാര്യയും പേഴ്‌സണൽ സെക്രട്ടറിയും മരിച്ചു

ന്യൂഡെൽഹി: കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപാദ് നായിക് സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. ഭാര്യയും പേഴ്‌സണൽ സെക്രട്ടറിയും മരിച്ചു. കേന്ദ്ര മന്ത്രിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം അപകടനില തരണം ചെയ്‌തതായാണ് റിപ്പോർട്. ​ഗുരുതരമായി...

മാസ്‌റ്റർ ആദ്യ ചിത്രം; സംസ്‌ഥാനത്തെ തിയേറ്ററുകള്‍ ബുധനാഴ്‌ച തുറക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ തിയേറ്ററുകള്‍ ബുധനാഴ്‌ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. വിജയ് ചിത്രം മാസ്‌റ്ററാണ് ആദ്യം തിയേറ്ററുകളിലെത്തുന്ന സിനിമ. ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റേതാണ് തീരുമാനം.‘തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. എല്ലാ തര്‍ക്കവും അവസാനിച്ചു....

പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി; പോലീസ് കേസെടുത്തു

പാലക്കാട്: നഗരസഭാ വളപ്പിലെ മഹാത്‌മാ ഗാന്ധിയുടെ പ്രതിമയില്‍ ബിജെപിയുടെ കൊടി കെട്ടിയ സംഭവത്തിൽ പോലീസ് കേസെടുത്തു. നഗരസഭാ സെക്രട്ടറിയുടെ പരാതിയെ തുടർന്നാണ് നടപടി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. തിങ്കളാഴ്‌ച പകല്‍ 11.30ഓടെയാണ്...

ഗാന്ധി വധത്തിന്റെ ആസൂത്രണം പഠിക്കാം; രാഷ്‌ട്ര പിതാവിന്റെ ഘാതകന്റെ പേരില്‍ ലൈബ്രറി

മധ്യപ്രദേശ്: ഭാരതത്തിന്റെ രാഷ്‌ട്ര പിതാവ് മഹാത്‌മാ ഗാന്ധിയുടെ ഘാതകന്റെ പേരില്‍ ലൈബ്രറി തുറന്ന് ഹിന്ദുമഹാസഭ. ഗോഡ്സേയുടെ ജീവിതവും പ്രത്യയശാസ്‍ത്രവും പഠിപ്പിക്കാനാണ് ഗ്വാളിയോറില്‍ ഗാന്ധിജിയുടെ കൊലയാളിയായ നാഥുറാം വിനായക ഗോഡ്സെയുടെ പേരില്‍ ലൈബ്രറി ആരംഭിച്ചത്. ദൗലത്...

എഎപി എംഎല്‍എ സോംനാഥ് ഭാരതി യുപിയില്‍ അറസ്‌റ്റില്‍; പ്രതിഷേധിച്ച് കെജ്‌രിവാള്‍

ലഖ്‌നൗ: ആം ആദ്മി എംഎല്‍എ സോംനാഥ് ഭാരതി ഉത്തര്‍പ്രദേശില്‍ അറസ്‌റ്റില്‍. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മോശം ഭാഷയില്‍ സംസാരിച്ചുവെന്ന് ആരോപിച്ചാണ് സോംനാഥ് ഭാരതിയെ യുപി പോലീസ് അറസ്‌റ്റ് ചെയ്‌തത്. റായ് ബറേലിയില്‍...

ട്രംപിനെ പോലെ സ്വേച്ഛാധിപത്യ മനോഭാവമാണ് മമത ബാനര്‍ജിക്കെന്ന് ബിജെപി നേതാവ്

ന്യൂഡെല്‍ഹി: മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ട്രംപുമായി താരതമ്യപ്പെടുത്തി പശ്‌ചിമ ബംഗാള്‍ ബിജെപി പ്രസിഡണ്ട് ദിലീപ് ഘോഷ്. ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത ട്രംപിനെപ്പോലെ സ്വേച്ഛാധിപത്യ മനോഭാവമാണ് മമതക്കെന്ന് ദിലീപ് ഘോഷ് പറഞ്ഞു. കാപിറ്റോള്‍ ഹില്‍ അക്രമത്തില്‍...
- Advertisement -