കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ബംഗാളില്‍ നടപ്പിലാക്കുന്നില്ല; മമതക്കെതിരെ വിമര്‍ശനവുമായി സുവേന്ദു അധികാരി
ഈസ്‌റ്റ് മിഡ്നാപൂര്‍: പശ്‌ചിമ ബംഗാളില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാത്തതിന് മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അടുത്തിടെ ബിജെപിയില്‍ പ്രവേശിച്ച മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) മന്ത്രി സുവേന്ദു അധികാരി.
സംസ്‌ഥാനത്ത് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളൊന്നും...
കര്‍ഷക പ്രക്ഷോഭം 44ആം ദിനത്തിലേക്ക്; കേന്ദ്രവുമായി എട്ടാംവട്ട ചര്‍ച്ച ഇന്ന്
ന്യൂഡെല്‍ഹി: തലസ്‌ഥാനത്ത് പ്രക്ഷോഭത്തില്‍ തുടരുന്ന കര്‍ഷകരും കേന്ദ്ര സര്‍ക്കാരുമായുള്ള എട്ടാം വട്ട ചര്‍ച്ച വിജ്‌ഞാന്‍ ഭവനില്‍ ഇന്ന് ഉച്ചക്ക് രണ്ടിനു നടക്കും. നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് രേഖാമൂലമുള്ള ഉറപ്പു ലഭിച്ചില്ലെങ്കില്‍, രാജ്യതലസ്‌ഥാനം ഇതുവരെ കാണാത്ത...
ആറുമാസം കഴിഞ്ഞാല്‍ ബിഹാര്‍ മുഖ്യമന്ത്രി രാജിവെക്കും; തേജസ്വി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ജെഡിയു എംഎല്‍എ
ഭാഗല്‍പൂര്‍: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആറുമാസത്തിനുശേഷം സ്‌ഥാനമൊഴിയുമെന്നും ആര്‍ജെഡിയുടെ തേജസ്വി യാദവ് സംസ്‌ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ജെഡിയു എംഎല്‍എ ഗോപാല്‍ മണ്ഡല്‍.
ബിഹ്പൂര്‍ എംഎല്‍എ ഇ ശൈലേന്ദ്രയുമായി ബുധനാഴ്‌ച ഗോപാല്‍ മണ്ഡല്‍ ഫോണ്‍...
പ്രസിഡണ്ട് പദവി ഒഴിയും വരെ ട്രംപിന് ഫേസ്ബുക്കും ഇൻസ്‌റ്റഗ്രാമും ഉപയോഗിക്കാനാവില്ല; വിലക്ക് നീട്ടി
വാഷിംഗ്‌ടൺ: യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഡൊണാൾഡ് ട്രംപിന്റെ ഫേസ്ബുക്, ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി. പ്രസിഡന്‍ഷ്യല്‍ പദവി കൈമാറ്റം പൂര്‍ത്തിയാകുന്നത് വരെയാണ് വിലക്ക്.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ...
ഇനി തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ല, വിശ്രമ ജീവിതം നയിക്കണം; ഒ രാജഗോപാൽ
തിരുവനന്തപുരം: ഇനി തിരഞ്ഞെടുപ്പില്‍ മൽസരിക്കാനില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ ഒ രാജഗോപാല്‍. പ്രായത്തിന്റെ അവശതകള്‍ കാരണം ഇനി മൽസരിക്കാനില്ല. വയസ് 92 ആയി. ഇനി വിശ്രമജീവിതം നയിക്കണം. കുറെ പുസ്‌തകങ്ങൾ എഴുതി...
കോവിഡ് വ്യാപനം; കേരളമടക്കം 4 സംസ്‌ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ന്യൂഡെൽഹി: കോവിഡ് കേസുകളിൽ അടുത്തിടെ വർധന രേഖപ്പെടുത്തിയ കേരളമടക്കമുള്ള 4 സംസ്‌ഥാനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കേരളം, മഹാരാഷ്‌ട്ര, ഛത്തീസ്‌ഗഡ്, പശ്‌ചിമ ബംഗാൾ എന്നീ സംസ്‌ഥാനങ്ങൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്....
ഡോളര്‍ കടത്ത് കേസ്; കെ അയ്യപ്പൻ നാളെ കസ്‌റ്റംസിന് മുന്നിൽ ഹാജരാകും
തിരുവനന്തപുരം: നിയമസഭാ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ നാളെ കസ്‌റ്റംസിന് മുന്നിൽ ഹാജരാകും. ഡോളര്‍ കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ട് കസ്‌റ്റംസ് നോട്ടീസ് നൽകിയതിനെ...
ഡെൽഹിയിൽ പെട്രോളിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില; മുംബൈയിൽ 90 കടന്നു
ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് പെട്രോളിന് ചരിത്രത്തിലെ ഏറ്റവും വലിയ വില രേഖപ്പെടുത്തി. വ്യാഴാഴ്‌ച ലിറ്ററിന് 23 പൈസ വർധിച്ചതോടെ പെട്രോൾ നിരക്ക് 84.20 രൂപയായി. ഇത് ഡെൽഹിയിലെ എക്കാലത്തെയും ഉയർന്ന പെട്രോൾ നിരക്കാണ്....








































