നെയ്യാറ്റിൻകര സംഭവം; അരമണിക്കൂര്‍ ക്ഷമ കാണിച്ചിരുന്നെങ്കിൽ രണ്ട് ജീവൻ രക്ഷിക്കാമായിരുന്നു
തിരുവനന്തപുരം: വസ്തു ഒഴിപ്പിക്കാനാണ് അവർ വന്നത്. ഒഴിപ്പിക്കരുതെന്ന ഹരജി അപ്പോൾ ഹൈക്കോടതി പരിഗണിക്കാനിരിക്കുകയായിരുന്നു. എന്നാൽ ഒഴിപ്പിക്കാൻ വന്നവർ അരമണിക്കൂർ നേരത്തെ ക്ഷമ കാണിച്ചിരുന്നുവെങ്കിൽ രണ്ട് ജീവനുകൾ രക്ഷിക്കാമായിരുന്നു, രണ്ട് കുട്ടികൾ അനാഥരാകില്ലായിരുന്നു.
ഡിസംബർ 22ന്...
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസാന തീയതി നാളെ
തിരുവനന്തപുരം : സംസ്ഥാനത്ത് ഉടന്‍ നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തീയതി നാളെ. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കേണ്ട ആളുകള്‍ക്ക് www.ceo.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പേര് ചേര്‍ക്കാവുന്നതാണ്. ശേഷം...
59 മാദ്ധ്യമ പ്രവർത്തർ ഈ വർഷം കൊല്ലപ്പെട്ടു; ഐക്യരാഷ്ട്ര സഭ
യുഎൻ: ലോകത്ത് 59 മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെങ്കിലും ഈ വര്‍ഷം ജീവന് നഷ്ടപെട്ടുവെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. "മാദ്ധ്യമ പ്രവർത്തകരെ സംരക്ഷിക്കൂ, സത്യത്തെ രക്ഷിക്കൂ" എന്ന പേരിൽ യുനെസ്കോ തുടക്കം കുറിച്ച ക്യാംപയിനിന്റെ ഭാഗമായാണ്...
ഡെല്‍ഹിയിലിരുന്ന് കൃഷി നടത്താനാവില്ല, കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരുടേതാണ് കൃഷി; ശരദ് പവാർ
ഡെൽഹി: 'ഡെല്‍ഹിയിലിരുന്ന് കൃഷി നടത്താനാവില്ല. ഗ്രാമങ്ങളില്‍ കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരുടേതാണ് കൃഷി'; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ എൻസിപി അധ്യക്ഷന്‍ ശരദ് പവാർ നടത്തിയ രൂക്ഷ വിമര്‍ശനമാണിത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍...
ദമ്പതികളുടെ മരണം; പോലീസുകാർക്ക് എതിരെ നടപടിയെടുക്കുമെന്ന് കളക്ടർ
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി എടുക്കുമെന്ന് കളക്ടർ നവ്ജ്യോത് സിംഗ് ഖോസ. ഉന്നയിച്ച നാല് ആവശ്യങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കളക്ടർ പറഞ്ഞു. കളക്ടറുടെ വാക്കുകൾ വിശ്വാസത്തിൽ എടുക്കുന്നതായി...
പിജെ ജോസഫ് പറഞ്ഞതിനെ കുറിച്ച് അറിയില്ല; മാണി സി കാപ്പൻ
കോട്ടയം: പാലായിലെ നിയമസഭാ സ്ഥാനാർഥിത്വത്തെ കുറിച്ചുള്ള പിജെ ജോസഫിന്റെ പ്രസ്താവനക്ക് മറുപടിയുമായി മാണി സി കാപ്പന്. ജോസഫ് പറഞ്ഞതിനെ കുറിച്ച് അറിയില്ലെന്ന് മാണി സി കാപ്പൻ പ്രതികരിച്ചു. എന്നാൽ ജോസഫിന്റെ വാദം മാണി...
കൊച്ചിയില്‍ വീട്ടുജോലിക്കാരിയുടെ മരണം; പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു
കൊച്ചി: വീട്ടുജോലിക്കാരി ഫ്ളാറ്റില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ഫ്ളാറ്റുടമ അഡ്വ. ഇംതിയാസ് അഹമ്മദിനെ ജാമ്യത്തില്‍ വിട്ടയച്ചു. പോലീസിന് മുന്നില്‍ ഇന്ന് ഹാജരായപ്പോഴാണ് ഇംതിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം താന്‍ നിരപരാധിയാണെന്ന് ഇംതിയാസ്...
‘എംഎൽഎമാരെ ചാക്കിട്ട് പിടിച്ചെന്ന് കരുതി തൃണമൂൽ കോൺഗ്രസിനെ മൊത്തത്തിൽ വാങ്ങാമെന്ന് കരുതേണ്ട’
കൊൽക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും ബിജെപിക്കും മറുപടിയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പശ്ചിമ ബംഗാളിൽ അമിത് ഷാ നടത്തിയ പരേഡിന് മറുപടിയായും നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്...







































