അനധികൃത സ്വത്ത് സമ്പാദനം; അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം
തിരുവനന്തപുരം: പിവി അൻവർ എംഎൽഎ ആരോപിച്ച അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പടെയുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം. ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട്...
മലപ്പുറത്ത് ഏഴ് പേർക്ക് നിപ ലക്ഷണങ്ങൾ, ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
മലപ്പുറം: ജില്ലയിലെ നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഏഴുപേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെന്നും ഇവരുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. 267 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇതുവരെ 37 സാമ്പിളുകൾ നെഗറ്റീവ്...
രാഹുലിനെതിരായ അധിക്ഷേപ പരാമർശം; കേന്ദ്രമന്ത്രി ബിട്ടുവിനെതിരെ കേസ്
ബെംഗളൂരു: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശങ്ങളിൽ കേന്ദ്രമന്ത്രി ബിട്ടുവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ്. കർണാടക കോൺഗ്രസ് സമർപ്പിച്ച പരാതിയിലാണ് നടപടി. ഭാരതീയ ന്യായ സംഹിതയിലെ 353 (2), 192,...
എസ്പി ഓഫീസിലെ മരം മുറി വിവാദം; സുജിത് ദാസിനെതിരെ വിജിലൻസ് അന്വേഷണം
തിരുവനന്തപുരം: പിവി അൻവർ എംഎൽഎ നടത്തിയ ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ പത്തനംതിട്ട മുൻ എസ്പി എസ് സുജിത് ദാസിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷണമാണ് നടത്തുക. വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച...
ചർച്ച പരാജയം; ജോലി ബഹിഷ്കരിച്ചുള്ള സമരം തുടരുമെന്ന് ജൂനിയർ ഡോക്ടർമാർ
കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് ജൂനിയർ ഡോക്ടർമാർ നടത്തിവരുന്ന സമരം തുടരും. ജൂനിയർ ഡോക്ടർമാരുമായി അധികൃതർ നടത്തിയ രണ്ടാമത്തെ...
അർജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും; ഡ്രഡ്ജർ ഷിരൂരിൽ എത്തിക്കും
ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെയും മറ്റു രണ്ടുപേർക്കുമായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. ഗോവയിൽ നിന്നും കാർവാറിലെത്തിച്ച ഡ്രഡ്ജർ ഇന്ന് തന്നെ ഷിരൂരിൽ എത്തിക്കാനാണ് നീക്കം.
ഗംഗാവലി...
നിപ, എം പോക്സ്; മലപ്പുറത്ത് ആരോഗ്യവകുപ്പ് നിയന്ത്രണം കർശനമാക്കി
മലപ്പുറം: നിപക്ക് പിന്നാലെ എം പോക്സ് കൂടി സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് ആരോഗ്യവകുപ്പ് നിയന്ത്രണം കർശനമാക്കി. വിദേശത്ത് നിന്നെത്തിയ എടവണ്ണ ഒതായി സ്വദേശിയുമായി സമ്പർക്കമുള്ളവരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കുകയാണ്. വിമാനത്താവളം മുതലുള്ള ഇയാളുടെ റൂട്ട്...
ഹേമ കമ്മിറ്റി റിപ്പോർട്; 20ലധികം മൊഴികൾ ഗൗരവകരം- നിയമനടപടിക്ക് സാധ്യത
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വെളിപ്പെടുത്തലുകൾ നടത്തിയ ഇരുപതിലധികം പേരുടെ മൊഴികൾ ഗൗരവസ്വഭാവം ഉള്ളതാണെന്ന് അന്വേഷണ സംഘം. ഇന്നലെ ചേർന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് തീരുമാനം. ഇവരിൽ ഭൂരിപക്ഷം പേരെയും പത്ത്...








































