ക്ഷേമ പെൻഷൻ 3000; നടപ്പിലാക്കാൻ കാലതാമസം വരില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: യുഡിഎഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ ഒന്നായ ക്ഷേമ പെൻഷൻ 3000 രൂപയാക്കുക എന്നത് നടപ്പിലാക്കുന്നതിന് കാലതാമസം വരില്ലെന്ന് മുഖ്യമന്ത്രി വിഡി. സതീശൻ. പെൻഷൻ അർഹരായവരിലേക്ക് എത്തുന്നതിന് വേണ്ടി മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി പുതിയ...
ഉദ്ധവിന് തിരിച്ചടി; ആറ് എംപിമാർ ഇന്ന് ഷിൻഡെ വിഭാഗത്തിൽ ലയിക്കും
മുംബൈ: ഉദ്ധവ് താക്കറെ ശിവസേന (യുബിടി) പിളർന്നു. പാർട്ടിയുടെ ഒമ്പത് ലോക്‌സഭാ എംപിമാരിൽ ആറുപേർ ഇന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയിൽ ലയിക്കും. ഉച്ചയ്‌ക്ക് മൂന്നുമണിയോടെയാകും എംപിമാർ ഷിൻഡെ പക്ഷത്തേക്ക് ഔദ്യോഗികമായി...
ഖത്തറിലെ പ്രകൃതിവാതക പ്ളാന്റിൽ വൻ സ്‌ഫോടനം; 54 തൊഴിലാളികൾക്ക് പരിക്ക്
ദോഹ: ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ളാന്റിൽ വൻ സ്‌ഫോടനം. റാസ് ലഫാൻ വ്യാവസായിക മേഖലയിലാണ് സ്‌ഫോടനവും പിന്നാലെ തീപിടിത്തവും ഉണ്ടായത്. 54 തൊഴിലാളികൾക്ക് പരിക്കേറ്റു. 18 പേരെ കാണാതാവുകയും ചെയ്‌തു.
ഇറാൻ ആക്രമണത്തിന് പിന്നാലെ...
ലബനനെ നിയന്ത്രിക്കണമെന്ന് ട്രംപ്; ശക്‌തമായ പ്രതികരണവുമായി ഇറാനും രംഗത്ത്
ബേൺ: യുഎസ്-ഇറാൻ വാക്‌പോര് രൂക്ഷമാകുന്നു. ലബനനിലെ ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകളെ നിയന്ത്രിക്കണമെന്നും ഇസ്രയേലിനെതിരെ ആക്രമണങ്ങൾ നിർത്തണമെന്നുമുള്ള മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.
ഹിസ്ബുല്ലയെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പരാമർശം. ഇവരെ നിയന്ത്രിച്ചില്ലെങ്കിൽ...
ബജറ്റിൻമേലുള്ള പൊതുചർച്ച ഇന്ന്; പ്രധാന വിഷയങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷം
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൻമേലുള്ള പൊതുചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും. സർക്കാരിന്റെ സ്വകാര്യ നിക്ഷേപ നയം, വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവ് അടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും.
ഇന്ദിരാ ഗ്യാരന്റി,...
തെളിവ് ലഭിച്ചാൽ ആ നിമിഷം ഇന്ത്യക്കെതിരെ യുദ്ധത്തിനിറങ്ങും; പാക്കിസ്‌ഥാൻ
ഇസ്‌ലാമാബാദ്: ഇന്ത്യക്കെതിരെ പരസ്യ യുദ്ധഭീഷണിയുമായി പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. നമ്മുടെ ദേശീയ സുരക്ഷയും അതിന്റെ ഭാഗമായ ജലസുരക്ഷയും ഭീഷണിയിലാണെന്ന് ബോധ്യപ്പെടുന്ന പക്ഷം നമ്മൾ ഇന്ത്യക്കെതിരെ യുദ്ധത്തിന് ഇറങ്ങുമെന്നും അതിൽ യാതൊരു...
സംസ്‌ഥാനത്ത് ഇന്ന് ഏഴുപേർക്ക് കൂടി ഷിഗെല്ല; കോഴിക്കോട് ഒരു മരണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി റിപ്പോർട് ചെയ്‌തു. കോഴിക്കോട് മാവൂർ സ്വദേശിയായ 54-കാരിയാണ് മരിച്ചത്. ഇതിന് പുറമെ ഇന്ന് ഏഴ് പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്.
കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ,...
കണ്ണൂർ പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു
കണ്ണൂർ: വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു. പുളിങ്ങോം വില്ലേജ് ഓഫീസ് ജീവനക്കാരി കൊല്ലാടയിലെ അഞ്‌ജു മാത്യു (30) ആണ് മരിച്ചത്. വൈകീട്ട് നാലുമണിയോടെ ഉണ്ടായ ശക്‌തമായ ഇടിമിന്നലിലാണ് അപകടം.
സംഭവ സമയത്ത്...







































