സോളാർ കേസ്; അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം ക്ളിഫ് ഹൗസിൽ
തിരുവനന്തപുരം: സോളാർ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം പരിശോധനക്കായി ക്ളിഫ് ഹൗസിൽ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് എതിരായ കേസിലാണ് അന്വേഷണം നടക്കുന്നത്. സിബിഐ ഇൻസ്‌പെക്‌ടർ നിബുൽ ശങ്കറിന്റെ നേതൃത്വത്തിൽ പരാതിക്കാരിക്ക് ഒപ്പമാണ്...
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; നൂറ് സീറ്റ് തികക്കൽ സർക്കാർ ലക്ഷ്യം- മന്ത്രി പി രാജീവ്
കൊച്ചി: നൂറ് സീറ്റ് തികക്കലാണ് എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പി രാജീവ്. വികസനം ആഗ്രഹിക്കുന്നവർ ഇടതിന് ഒപ്പമാണ്. സിൽവർ ലൈൻ തൃക്കാക്കരയിൽ ഇടതിന് ഗുണമാകുമെന്നും മന്ത്രി പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ കേരളത്തിന്റെ...
അധികാര ദുർവിനിയോഗം, ലക്ഷങ്ങൾ സമ്പാദ്യം; ഡിജിപി സുദേഷ് കുമാറിനെതിരെ ആഭ്യന്തര വകുപ്പ്
തിരുവനന്തപുരം: അധികാര ദുർവിനിയോഗം നടത്തി ലക്ഷങ്ങൾ സമ്പാദിച്ച പരാതിയിൽ ഡിജിപി സുദേഷ് കുമാറിനെതിരെ അന്വേഷണത്തിന് ഒരുങ്ങി ആഭ്യന്തര വകുപ്പ്. വിജിലൻസ് മേധാവി സ്‌ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയാണ് ഡിജിപി സുദേഷ് കുമാറിനെതിരെ ആഭ്യന്തരവകുപ്പ്...
പിസി ജോർജിന് ജാമ്യം നൽകിയത് ചട്ടപ്രകാരമല്ലെന്ന് പ്രോസിക്യൂഷൻ; അപ്പീൽ നൽകിയേക്കും
കൊച്ചി: പിസി ജോർജിന് ജാമ്യം നൽകിയത് ചട്ടപ്രകാരമല്ലെന്ന് പ്രോസിക്യൂഷൻ വിലയിരുത്തൽ. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിന് ജാമ്യം ലഭിച്ചതിൽ വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് കിട്ടിയ ശേഷം തുടർനടപടികളെന്ന്...
പ്ളസ് ടു കെമിസ്ട്രി ഉത്തരസൂചിക പുനഃപരിശോധ ഇന്ന്
തിരുവനന്തപുരം: പ്ളസ് ടു കെമിസ്ട്രി ഉത്തരസൂചിക പുനഃപരിശോധന ഇന്ന്. രാവിലെ 10 മണിക്ക് ഹയർ സെക്കണ്ടറി ഡയറക്‌ടറേറ്റിൽ വെച്ചാണ് പരിശോധന നടത്തുന്നത്. ഗവേഷണ ബിരുദാനന്തര ബിരുദമുള്ള മൂന്ന് കോളേജ് അധ്യാപകരും 12 ഹയർസെക്കണ്ടറി...
തൃശൂർ പൂരത്തിന് നാളെ കൊടിയേറും; പൂരം മെയ് 10ന്
തൃശൂർ: തൃശൂർ പൂരത്തിന് നാളെ കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. മെയ് 10ന് ആണ് പൂരം നടക്കുക. പാറമേക്കാവ് ക്ഷേത്രം സ്വരാജ് റൗഡിലാണ് ക്ഷേത്രം സ്‌ഥിതി...
കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി ഇന്ന് വയനാട്ടിൽ; ആദിവാസി ഊരുകളിൽ സന്ദർശനം
ന്യൂഡെൽഹി: കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി ഇന്ന് കേരളത്തിൽ എത്തും. ഒരു ദിവസത്തെ സന്ദർശത്തിനായി ഇന്ന് വയനാട്ടിലാണ് സ്‌മൃതി ഇറാനി എത്തുക. രാവിലെ 10 മണിക്ക് കളക്‌ട്രേറ്റിൽ നടക്കുന്ന ജില്ലാ വികസന സമിതി യോഗത്തിൽ...
പരീക്ഷാ മൂല്യനിർണയം; ഉത്തരസൂചിക പരിശോധിക്കാൻ വിദഗ്‌ധ സമിതി
തിരുവനന്തപുരം: പ്ളസ് ടു കെമിസ്ട്രി പരീക്ഷാ മൂല്യനിർണയം അധ്യാപകർ ബഹിഷ്‌കരിച്ച സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ്. ഉത്തരസൂചിക പരിശോധിക്കാൻ വിദഗ്‌ധ സമിതിയെ വെക്കാൻ തീരുമാനിച്ചു. 15 അംഗ സമിതി ചോദ്യകർത്താവ് തയ്യാറാക്കിയ ഉത്തരസൂചികയും...







































