തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചു
തിരുവനന്തപുരം: നെടുമങ്ങാട് യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചു. അഴിക്കോട് സ്വദേശി മാലിക്കിനെയാണ് ആക്രമിച്ചത്. തലക്കും, നെഞ്ചിനും പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.
സുനീർ, സുൽഫിർ എന്നിവർ ചേർന്നാണ് മാലിക്കിനെ...
ധീരജിന്റെ കൊലപാതകം സുധാകരൻ ന്യായീകരിക്കുന്നു; ഡിവൈഎഫ്ഐ
തിരുവനന്തപുരം: ഇടുക്കി പൈനാവ് ഗവ. എഞ്ചിനിയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ കൊലപാതകം കെ സുധാകരൻ ന്യായീകരിക്കുന്നുവെന്ന് ഡിവൈഎഫ്ഐ. കെപിസിസി പ്രസിഡണ്ട് കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്നും ഇടുക്കി കെഎഫ് ബ്രിഗേഡ് തലവനാണ്...
സാങ്കേതിക തകരാർ; റേഷൻ വിതരണത്തിന് പ്രത്യേക സംവിധാനം ഒരുക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് റേഷൻ വിതരണം സുഗമമായി നടക്കുന്നുണ്ടെന്ന് വ്യക്‌തമാക്കി ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ അനിൽ. അരി വിതരണത്തിന് ഒരു തടസവും ഉണ്ടാകില്ലെന്നും സര്‍വര്‍ തകരാര്‍ പരിഹരിക്കും വരെ പ്രത്യേക സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി...
ധീരജിന്റേത് പിടിച്ചുവാങ്ങിയ രക്‌തസാക്ഷിത്വം; കെ സുധാകരന്‍
തിരുവനന്തപുരം: ഇടുക്കി പൈനാവ് ഗവ. എഞ്ചിനിയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ കൊലപാതകം സിപിഐഎം പിടിച്ചുവാങ്ങിയ രക്‌തസാക്ഷിത്വമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.
"കേരളത്തിലെ കലാലയങ്ങളില്‍ എസ്എഫ്ഐ- ഡിവൈഎഫ്ഐ സംയുക്‌തമായുണ്ടാക്കിയ കലാപത്തിന്റെ രക്‌തസാക്ഷിയാണ്...
കെ-റെയിൽ പോർവിളി നടത്തി നടപ്പിലാക്കേണ്ട പദ്ധതിയല്ല; ഹൈക്കോടതി
കൊച്ചി: കെ-റെയില്‍ പദ്ധതിക്ക് വേണ്ടി അതിരടയാള കല്ലിടുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇത്രയും വലിയ പദ്ധതി പോര്‍വിളിച്ച് നടത്താനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതിനോടകം തന്നെ രണ്ടായിരത്തോളം കല്ലുകള്‍ സ്‌ഥാപിച്ചതായി സർക്കാർ...
ഇ-പോസ് സംവിധാനത്തിൽ വീണ്ടും തകരാർ; പ്രതിസന്ധിയിലായി റേഷൻ വിതരണം
തിരുവനന്തപുരം: ഇ-പോസ് മെഷീൻ സംവിധാനത്തിൽ ഉണ്ടായ തകരാറിനെ തുടർന്ന് സംസ്‌ഥാനത്ത് 5ആം ദിവസവും റേഷൻ വിതരണം തടസപ്പെട്ടു. ഇന്ന് രാവിലെ എട്ടരയോടെ കടകൾ തുറന്നപ്പോൾ ഒരു മണിക്കൂറിലേറെ ഇ-പോസ് മെഷീൻ പ്രവർത്തിച്ചെങ്കിലും 9.45ഓടെ...
കെ റെയിലിനായി തീവ്ര പ്രചാരണം; 50 ലക്ഷം കൈപുസ്‌തകങ്ങൾ വീടുകളിൽ എത്തിക്കാൻ സർക്കാർ
തിരുവനന്തപുരം: എതിർപ്പുകൾ രൂക്ഷമാകുന്നതിനിടെ കെ റെയിലിനായി തീവ്ര പ്രചാരണം നടത്താനൊരുങ്ങി സംസ്‌ഥാന സർക്കാർ. പദ്ധതി സംബന്ധിച്ച വിവരങ്ങൾ എല്ലാ വീടുകളിലും എത്തിക്കാൻ 50 ലക്ഷം കൈപുസ്‌തകങ്ങൾ അച്ചടിക്കും. ഇതിനായി പ്രചാരണ പത്രിക തയ്യാറാക്കാൻ...
അനീറയ്‌ക്ക് ട്രാൻസ് വനിതയായി തന്നെ ജീവിക്കാം; ജോലി തിരികെ കിട്ടും, ഇടപെട്ട് മന്ത്രി
തിരുവനന്തപുരം: ട്രാൻസ് വനിതായായി ജീവിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ദയാവധത്തിന് അപേക്ഷ നൽകിയ അനീറ കബീറിനെ ഫോണിൽ വിളിച്ച് തൊഴിൽമന്ത്രി വി ശിവൻകുട്ടി. മാന്യമായി ജോലി ചെയ്‌ത് ജീവിക്കാന്‍ ട്രാന്‍സ് വനിത എന്ന നിലയ്‌ക്ക് തന്നെ...







































