കൊക്കയാറിൽ കാണാതായവരിൽ കുട്ടികളും; കൂട്ടിക്കലിൽ ഏഴ് മൃതദേഹങ്ങൾ കണ്ടെടുത്തു
കോട്ടയം: ജില്ലയിലെകൂട്ടിക്കൽ പ്‌ളാപ്പള്ളിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. പ്‌ളാപ്പള്ളി ഒട്ടാലങ്കൽ ക്‌ളാരമ്മ ജോസഫ് (65), മരുമകൾ സിനി (35), സിനിയുടെ മകൾ സോന (10) എന്നിവരാണ് മരിച്ചത്....
കാഞ്ഞിരപ്പള്ളിയില്‍ കരസേനയെത്തി; രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാക്കും
കാഞ്ഞിരപ്പള്ളി: കനത്ത മഴയില്‍ മുങ്ങിയ കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ രക്ഷാ പ്രവർത്തനത്തിന് കരസേനയെത്തി. മേജര്‍ അബിന്‍ പോളിന്റെ നേതൃത്വത്തിൽ 33 പേരടങ്ങിയ കരസേനാ സംഘമാണ് എത്തിയത്. ഒരു ഓഫിസര്‍, രണ്ട് ജെസിഒമാര്‍, 30 സൈനികരുമാണ്...
വഴി ചോദിച്ചെത്തി, വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു; പിടിയിൽ
മാന്നാർ: ബൈക്കിൽ കറങ്ങി നടന്ന് സ്‌ത്രീകളുടെ മാല മോഷ്‌ടിക്കുന്ന സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കായംകുളം പെരിങ്ങാല ദേശത്തിനകം മുറി പന്തപ്‌ളാവിൽ അൻഷാദ് (29), ഭരണിക്കാവ് പള്ളിക്കൽ നാടുവിലേമുറി ജയഭവനിൽ അജേഷ്...
ന്യൂനമർദ്ദം ദുർബലമാവുന്നു; നാളെമുതൽ മഴയുടെ ശക്‌തി കുറഞ്ഞേക്കും
കൊച്ചി: അറബിക്കടലിൽ ന്യൂനമർദ്ദം ദുർബലമാകുന്ന സാഹചര്യത്തിൽ നാളെമുതൽ മഴയുടെ ശക്‌തി കുറഞ്ഞേക്കും. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ദുർബലമാകുമെന്നാണ് റിപ്പോർട്. നിലവിൽ കൊച്ചി, പൊന്നാനി തീരങ്ങൾക്ക് സമീപമാണ് ന്യൂനമർദ്ദം. അതേസമയം തെക്കൻ കേരളത്തിലും...
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ റവന്യൂ മന്ത്രി കോട്ടയത്തേക്ക്
കോട്ടയം: ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ റവന്യൂ മന്ത്രി കെ രാജൻ കോട്ടയത്തേക്ക് തിരിച്ചു. അടുത്ത രണ്ട്‍ ദിവസം കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. നിലവിൽ അപകട സ്‌ഥലത്തേക്ക് എത്താൻ റോഡ് ഗതാഗതമില്ല.
കോട്ടയം,...
സംസ്‌ഥാനത്തെ സ്‌ഥിതി ഗുരുതരം; രക്ഷാപ്രവർത്തനം ശക്‌തമാക്കാൻ തീരുമാനം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഗൗരവതരമായ അവസ്‌ഥയാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം ജില്ലയടക്കം മഴക്കെടുതി രൂക്ഷമായ മേഖലകളിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കും. തീരദേശ മേഖലകളിൽ ഇടക്കിടെ മുന്നറിയിപ്പ് നൽകണം....
ഇടുക്കി കൊക്കയാറിൽ ഉരുൾപൊട്ടൽ; ആറു പേര്‍ മണ്ണിനടിയില്‍
ഇടുക്കി: ജില്ലയിലെ കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ ആറു പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയതായി വിവരം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അഞ്ചുപേരെ പൂഞ്ചിയിലും ഒരാളെ മുക്കുളത്തുമാണ് കാണാതായത്. 17 പേരെ നിലവിൽ രക്ഷപെടുത്തിയിട്ടുണ്ട്.
ഇടുക്കിയിലെ വാഴവര, അഞ്ചുരുളി എന്നിവിടങ്ങളിലും...
‘മനസ് കേരള ജനതയ്‌ക്കൊപ്പം, സുരക്ഷിതരായിരിക്കൂ’; രാഹുൽ ഗാന്ധി
തിരുവനന്തപുരം: കേരളത്തില്‍ അതിശക്‌തമായ പെയ്യുന്ന മഴയുടെ സാഹചര്യത്തില്‍ സുരക്ഷിതരായിരിക്കാനും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാനും വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം. തന്റെ മനസ് കേരള ജനതയ്‌ക്കൊപ്പമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമാണ് തന്റെ...








































