വഴി ചോദിച്ചെത്തി, വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു; പിടിയിൽ

By News Desk, Malabar News
rape attempt in malappuram

മാന്നാർ: ബൈക്കിൽ കറങ്ങി നടന്ന് സ്‌ത്രീകളുടെ മാല മോഷ്‌ടിക്കുന്ന സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. കായംകുളം പെരിങ്ങാല ദേശത്തിനകം മുറി പന്തപ്‌ളാവിൽ അൻഷാദ് (29), ഭരണിക്കാവ് പള്ളിക്കൽ നാടുവിലേമുറി ജയഭവനിൽ അജേഷ് (35) എന്നിവരെ മാന്നാർ പോലീസാണ് അറസ്‌റ്റ്‌ ചെയ്‌തത്‌.

ബുധനാഴ്‌ച വൈകിട്ട് നാല് മണിയോടെയാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. മാന്നാർ വീയപുരം റോഡിൽ ജിജി പ്‌ളാസക്ക് സമീപത്ത് കൂടി നടന്ന് പോവുകയായിരുന്ന മാന്നാർ പാവുക്കരചെറുകര വേങ്ങഴിയിൽ വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസിനെ (75) വഴി ചോദിക്കാനെന്ന വ്യാജേനയാണ് പ്രതികൾ സമീപിച്ചത്. ഇതിനിടെ കഴുത്തിൽ കിടന്ന രണ്ടര പവന്റെ സ്വർണമാല പൊട്ടിച്ച് ബൈക്കിൽ കടന്നുകളയുകയായിരുന്നു.

മാന്നാർ സിഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐ സുനുമോൻ, സിവിൽ പോലീസ് ഓഫിസർമാരായ സിദ്ധീകുൽ അക്‌ബർ, സാജിദ്, പ്രവീൺ, ഹാഷിം, അനൂപ്, ജഗദീഷ് എന്നിവരടങ്ങിയ സംഘം പ്രതികളെ കായംകുളം രണ്ടാംകുറ്റിക്ക് സമീപമുള്ള റോഡിൽ നിന്നാണ് അറസ്‌റ്റ്‌ ചെയ്‌തത്‌.

Also Read: സംസ്‌ഥാനത്തെ സ്‌ഥിതി ഗുരുതരം; രക്ഷാപ്രവർത്തനം ശക്‌തമാക്കാൻ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE