വിയ്യൂർ ജയിലിൽ വീണ്ടും കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്‌റ്റിൽ
തൃശൂര്‍: വിയ്യൂർ ജയിലിൽ വീണ്ടും കഞ്ചാവ് പിടികൂടി. തടവുകാർക്ക് കൈമാറാനായി ജയിൽ പെട്രോൾ പമ്പിൽ കഞ്ചാവ് ഒളിപ്പിച്ച രണ്ട് പേരെയും അറസ്‌റ്റ് ചെയ്‌തു. മാടക്കത്തറ സ്വദേശി കുണ്ടനി ദേവനാഥ്, വട്ടായി സ്വദേശി വിഷ്‌ണു...
സംസ്‌ഥാനത്ത് പെരുമഴ; നദികൾ കരകവിഞ്ഞു, വെള്ളക്കെട്ട്
തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ശക്‌തമായ മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ പല സ്‌ഥലങ്ങളിലും തോടുകൾ കരകവിഞ്ഞു. പൂഞ്ഞാർ തെക്കേക്കരയിൽ റെക്കോർഡ് മഴയാണ് ഒറ്റ മണിക്കൂറിനുള്ളിൽ...
സംസ്‌ഥാനത്ത് മഴ ശക്‌തമാകുന്നു; രണ്ട് ജില്ലകളിൽ ഉരുൾപൊട്ടൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴക്ക് പിന്നാലെ രണ്ട് ജില്ലകളിൽ ഉരുൾപൊട്ടൽ. കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. കോട്ടയം ജില്ലയിലെ മുണ്ടക്കയം ഏന്തയാറിലും, കൂട്ടിക്കൽ വില്ലേജിൽ ഇളംകാട് ഭാഗത്തുമാണ് ഉരുൾപൊട്ടിയത്. പത്തനംതിട്ട ജില്ലയിൽ...
പത്തനംതിട്ടയില്‍ വ്യാപക നാശനഷ്‌ടം; കക്കി ഡാമിന്റെ വൃഷ്‌ടി പ്രദേശത്ത് മഴ കുറഞ്ഞു
പത്തനംതിട്ട: ജില്ലയില്‍ ശക്‌തമായ മഴയില്‍ വ്യാപക നാശനഷ്‌ടം. പിന്നിട്ട 3 മണിക്കൂറിൽ ജില്ലയിൽ 70 മില്ലി മീറ്റർ മഴ ലഭിച്ചു. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയരുകയാണ്. നിരണത്തും പന്തളത്തും ക്യാമ്പുകൾ തുറന്നു.
അതേസമയം കക്കി- ആനത്തോട്...
മഴ കനക്കുന്നു; സംസ്‌ഥാനത്ത് 11 ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. തെക്കൻ ജില്ലകളിലും, മധ്യ കേരളത്തിലുമാണ് നിലവിൽ കനത്ത മഴ തുടരുന്നത്. ഇതേ തുടർന്ന് 13 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം മുതൽ...
കൊല്ലത്ത് ഡോക്‌ടർക്ക് എതിരായ അതിക്രമം; 7 പേർക്കെതിരെ കേസ്
കൊല്ലം: ശാസ്‌താംകോട്ടയിൽ ഡോക്‌ടർക്ക് എതിരായ അതിക്രമവുമായി ബന്ധപ്പെട്ട് ഏഴ് പേർക്കെതിരെ കേസ്. ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ് ശ്രീകുമാർ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. ഡോ....
തിരുവനന്തപുരം കോർപറേഷനിലെ നികുതി വെട്ടിപ്പ്; ഒരാൾ കൂടി അറസ്‌റ്റിൽ
തിരുവനന്തപുരം: കോർപ്പറേഷനിലെ നികുതി തട്ടിപ്പിൽ നേമം സോണിൽ ആദ്യ അറസ്‌റ്റ് നടന്നു. കാഷ്യർ സുനിതയെയാണ് നേമം പോലീസ് അറസ്‌റ്റ് ചെയ്‌തത്. സുനിതയടക്കം ഏഴ് ജീവനക്കാരെ നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്‌തിരുന്നു. നികുതി...
തൊട്ടാൽ പൊള്ളുന്ന പച്ചക്കറി; രണ്ടാഴ്‌ചക്കിടെ കുതിച്ചുകയറി തക്കാളി, ബീൻസ് വില
തിരുവനന്തപുരം: സംസ്‌ഥാനത്ത് പച്ചക്കറിക്ക് തീവില. തമിഴ്‌നാട്ടിൽ മഴയെ തുടർന്ന് കൃഷികൾ വ്യാപകമായി നശിച്ചതാണ് വില വർധനയ്‌ക്ക് കാരണം. പ്രധാനമായും തക്കാളി, ബീൻസ് എന്നിവയ്‌ക്കാണ് വിപണിയിൽ വില ഉയർന്നത്. അതേസമയം തമിഴ്‌നാട്ടിലെ മൊത്തവിതരണ ചന്തയിൽ...







































