മില്‍മ ചെയര്‍മാന്‍ പിഎ ബാലന്‍ മാസ്‌റ്റര്‍ അന്തരിച്ചു
തൃശൂര്‍: മില്‍മ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ പിഎ ബാലന്‍ മാസ്‌റ്റര്‍ അന്തരിച്ചു. 74 വയസായിരുന്നു. തൃശൂർ ദയ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആണ് അന്ത്യം.
മസ്‌തിഷ്‌കത്തിലുണ്ടായ രക്‌ത സ്രാവത്തെ തുടർന്ന് ചികിൽസയിൽ കഴിയുകയായിരുന്നു. സംസ്‌കാരം വൈകിട്ട്...
എം ശിവശങ്കറിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി. ക്രിമിനൽ കേസിൽ പ്രതിയായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ കാലാവധി നീട്ടിയത്. തീരുമാനം കേന്ദ്രത്തെ അറിയിച്ചു. ചീഫ് സെക്രട്ടറി, ധനകാര്യ...
സിക: കേരളത്തിന് ആശ്വാസം; 17 സാമ്പിളുകൾ നെഗറ്റീവായി
തിരുവനന്തപുരം: സിക വൈറസ് ബാധയിൽ കേരളത്തിന് താൽക്കാലിക ആശ്വാസം. തിരുവനന്തപുരത്ത് നിന്ന് അയച്ച 17 സാമ്പിളുകളുടെ ഫലം നെഗറ്റീവായി. പൂനെയിലെ നാഷണൽ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളുകളാണ് നെഗറ്റീവായത്. സിക വൈറസിൽ ആശങ്കാജനകമായ...
‘ചില നേതാക്കളുടെ പേര് പറയാൻ സമ്മർദ്ദം’; സ്വർണക്കടത്ത് പ്രതി സരിത്തിന്റെ മൊഴിയെടുക്കും
തിരുവനന്തപുരം: ജയിലിൽ ഭീഷണി ഉണ്ടെന്ന സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന്റെ പരാതിയിൽ ഇന്ന് മൊഴിയെടുക്കും. പ്രത്യേക സിറ്റിംഗിലൂടെയാവും എൻഐഎ കോടതി മൊഴിയെടുക്കുക. സ്വർണക്കടത്തുമായി ബന്ധപ്പെടുത്തി ബിജെപി, കോൺഗ്രസ് നേതാക്കളുടെ പേര് പറയാൻ സമ്മർദ്ദമുണ്ടെന്നാണ്...
സംസ്‌ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ. കോവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് വാരാന്ത്യ ലോക്ക്ഡൗൺ തുടരാൻ സർക്കാർ തീരുമാനിച്ചത്.
അവശ്യവസ്‌തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് തുറക്കാൻ അനുമതി....
ഇന്ധന, പാചകവാതക വില; യുഡിഎഫിന്റെ കുടുംബ സത്യഗ്രഹ പ്രതിഷേധം ഇന്ന്
തിരുവനന്തപുരം: പെട്രോൾ, ഡീസൽ, പാചകവാതക വില വർധനവിനെതിരെ യുഡിഎഫിന്റെ കുടുംബ സത്യഗ്രഹ പ്രതിഷേധം ഇന്ന്. രാവിലെ 10 മണി മുതൽ 11 മണി വരെ നടക്കുന്ന സത്യഗ്രഹത്തിൽ നേതാക്കൾ കുടുംബസമേതം അവരവരുടെ വീടുകളിൽ...
സിപിഎം സംസ്‌ഥാന കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന സിപിഎം സംസ്‌ഥാന കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും. അമ്പലപ്പുഴ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ജി സുധാകരനെതിരെ വിമർശനം ഉയർന്നതോടെ സംസ്‌ഥാന നേതൃത്വത്തിന്റെ തുടർ നടപടിയാണ് പ്രധാനം.
വിമർശനങ്ങളിൽ...
അതിശക്‌തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, വയനാട്,...







































