Mon, Aug 24, 2026
38 C
Dubai

സർക്കാർ രൂപീകരണം; മുഖ്യമന്ത്രി രാജ്‌ഭവനിലെത്തി ഗവർണറെ കണ്ടു

തിരുവനന്തപുരം: സത്യപ്രതിജ്‌ഞക്ക് മുന്നോടിയായി നിയുക്‌ത മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയൻ രാജ്‌ഭവനിൽ എത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച ഭൂരിപക്ഷം നേടിയ സാഹചര്യത്തിൽ സർക്കാർ രൂപീകരണത്തിനായി...

കൊച്ചിയിൽ നിന്ന് പുറപ്പെട്ട മൽസ്യബന്ധന ബോട്ട് മുങ്ങി; തൊഴിലാളികളെ കാണാതായി

എറണാകുളം: കൊച്ചിയിൽ നിന്ന് പുറപ്പെട്ട മൽസ്യബന്ധന ബോട്ട് ലക്ഷദ്വീപിന് സമീപം കടലിൽ മുങ്ങിയതായി റിപ്പോർട്. തമിഴ്നാട്ടിൽ നിന്നുള്ള മുരുകൻ തുണെ എന്ന ബോട്ടാണ് മുങ്ങിയത്. ഏപ്രിൽ 29ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട മൂന്ന് ബോട്ടുകളിൽ...

ടൗട്ടെ ചുഴലിക്കാറ്റ്; സംസ്‌ഥാനത്ത്‌ ഇതുവരെ തുറന്നത് 56 ക്യാമ്പുകൾ

തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് സംസ്‌ഥാനത്ത്‌ ഇതുവരെ 56 ക്യാമ്പുകൾ തുറന്നു. ക്യാമ്പുകൾക്കായി 3,071 കെട്ടിടങ്ങളാണ് ഏറ്റെടുത്തിട്ടുള്ളത്. 371 കുടുംബങ്ങളിലെ 1,405 ആളുകളെ മാറ്റി പാർപ്പിച്ചു. എറണാകുളത്ത് 15 ക്യാമ്പുകളും തിരുവനന്തപുരത്ത് 14...

കനത്ത മഴ; ഇടുക്കിയിൽ നാളെ രാവിലെ 7 വരെ യാത്രാ നിരോധനം

ഇടുക്കി: ജില്ലയിൽ ഇന്ന് വൈകിട്ട് 7 മുതൽ നാളെ രാവിലെ 7 വരെ യാത്രാ നിരോധനം ഏർപ്പെടുത്തി. കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്‌ടർ യാത്രാ നിരോധനം പ്രഖ്യാപിച്ചത്. ഇടുക്കി ഹൈറേഞ്ച്...

മഴ തുടരുന്നു; സംസ്‌ഥാനത്ത്‌ 9 ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒൻപത് ജില്ലകളിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂർ, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. ടൗട്ടെ ചുഴലിക്കാറ്റ് 24...

പിണറായി സർക്കാർ സത്യപ്രതിജ്‌ഞ വെർച്വൽ ആക്കണമെന്ന് ഐഎംഎ

തിരുവനന്തപുരം: സത്യപ്രതിജ്‌ഞാ ചടങ്ങ് വെര്‍ച്വൽ പ്ളാറ്റ്‌ഫോമിലൂടെ നടത്തി രണ്ടാം പിണറായി സര്‍ക്കാര്‍ കോവിഡ് കാലത്ത് മാതൃകയാകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. തിരഞ്ഞെടുപ്പ് കാലത്ത് മതിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കാതിരുന്നത് കോവിഡ് വ്യാപനത്തിന്റെ പല...

സംസ്‌ഥാനത്ത് രണ്ടിടങ്ങളിൽ പ്രളയ സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷൻ

തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭാഗമായി ശക്‌തമായ മഴയും കാറ്റും തുടരുന്നതിനിടെ കേരളത്തിന് പ്രളയ മുന്നറിയിപ്പ് നൽകി കേന്ദ്ര ജല കമ്മീഷൻ. കേരളത്തിൽ രണ്ടിടങ്ങളിൽ പ്രളയം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട ജില്ലയിലെ...

18ന് മുകളിൽ പ്രായമുള്ളവരുടെ വാക്‌സിനേഷൻ; മുന്‍ഗണനാ വിഭാഗത്തിന്റെ രജിസ്ട്രേഷന്‍ ഇന്ന് മുതല്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് 18 മുതല്‍ 44 വരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തിന്റെ വാക്‌സിൻ രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും. തിങ്കളാഴ്‌ച മുതലാണ് വാക്‌സിൻ നൽകി തുടങ്ങുക. ഈ പ്രായത്തിലുള്ള അനുബന്ധ രോഗമുള്ളവരെയാണ് ആദ്യ മുന്‍ഗണനാ...
- Advertisement -