Fri, Aug 28, 2026
37 C
Dubai

രോഗബാധ 13644, പോസിറ്റിവിറ്റി 15.63%, പരിശോധന 87,275

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 1,08,898 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 87,275 ആണ്. ഇതിൽ രോഗബാധ 13,644 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4305 പേരാണ്....

എസ്എസ്എൽസി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ വാട്‌സാപ്പിൽ

പത്തനംതിട്ട: എസ്എസ്എൽസി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ പരസ്യപ്പെടുത്തിയതായി പരാതി. മുട്ടത്തുകോണം എസ്എൻഡിപി എച്ച്എസ്എസിലെ ഹെഡ് മാസ്‌റ്റർ ചോദ്യപേപ്പർ വാട്‍സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചു. പരീക്ഷ തുടങ്ങി അര മണിക്കൂറിനുള്ളിൽ ചോദ്യ പേപ്പർ പത്തനംതിട്ട ഡിഇഒയുടെ ഔദ്യോഗിക...

കോട്ടയം മെഡിക്കൽ കോളേജിൽ നിയന്ത്രണം; സന്ദർശകർക്ക് വിലക്ക്

കോട്ടയം: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ നിയന്ത്രണം ഏർപ്പെടുത്തി. ആശുപത്രിയിലെ 12 ഡോക്‌ടർമാർക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിൽ കൂടിയാണ് തീരുമാനം. വാർഡുകളിൽ ഇനി മുതൽ സന്ദർശകരെ അനുവദിക്കില്ല....

രണ്ടാമത്തെ ഡോസും സ്വീകരിച്ചു; വിഎസിന്റെ വാക്‌സിനേഷൻ പൂർത്തിയായി

തിരുവനന്തപുരം: സിപിഎം മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദൻ കോവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസും സ്വീകരിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിയാണ് വിഎസ് വാക്‌സിൻ സ്വീകരിച്ചത്. ഇതോടെ വിഎസിന്റെ വാക്‌സിനേഷൻ പൂർത്തിയായി. കാറിൽ...

പിഎസ്‌സി പരീക്ഷകളും അഭിമുഖവും മാറ്റിവച്ചു

തിരുവനന്തപുരം: ഏപ്രിൽ 30 വരെയുളള എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവച്ചു. അഭിമുഖവും സർട്ടിഫിക്കറ്റ് പരിശോധനയും മാറ്റിവയ്‌ക്കാനും കമ്മീഷൻ തീരുമാനിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. നടത്താൻ നിശ്‌ചയിച്ച വിവിധ...

ക്രിസ്‌ത്യാനികളും ഹിന്ദുക്കളും പെണ്‍മക്കളെ ശ്രദ്ധിച്ചില്ലെങ്കിൽ കാക്ക കൊത്തും; വിദ്വേഷ പരാമർശവുമായി അലി അക്ബർ

കോഴിക്കോട്: 'ലവ് ജിഹാദ്' വിഷയത്തിൽ വിദ്വേഷ പരാമർശവുമായി സംവിധായകന്‍ അലി അക്ബര്‍. ലവ് ജിഹാദില്‍ സര്‍ക്കാരോ, കോണ്‍ഗ്രസോ കൂടെയുണ്ടാവില്ലെന്നും ക്രിസ്‌ത്യാനികളും ഹിന്ദുക്കളും പെണ്‍മക്കളെ ശ്രദ്ധിച്ചില്ലെങ്കിൽ കാക്ക കൊത്തുമെന്നുമാണ് അലി അക്ബറിന്റെ പരാമര്‍ശം. ഫേസ്ബുക്കിലൂടെയാണ് അലി...

തൃശൂർ പൂരം ചടങ്ങ് മാത്രമായി നടത്താൻ സാധ്യത; പൊതുജനത്തെ ഒഴിവാക്കിയേക്കും

തൃശൂർ: പൂരം നടത്തിപ്പിൽ നിലപാട് മയപ്പെടുത്തി ദേവസ്വങ്ങൾ. സംസ്‌ഥാനത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് പൂരം ചടങ്ങുമാത്രമായി നടത്തുന്നതും കാണികളെ ഒഴിവാക്കുന്നതും ആലോചിക്കാമെന്ന നിലപാടിലാണ് ഇപ്പോൾ ദേവസ്വങ്ങൾ. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ...

വൈഗയെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ച്; പ്രതി തുടർച്ചയായി മൊഴി മാറ്റുന്നുവെന്നും പോലീസ്

കൊച്ചി: സനു മോഹൻ മകൾ വൈഗയെ കൊലപ്പെടുത്തിയത് തനിയെ ആണെന്ന് പോലീസ്. കൊച്ചി പോലീസ് കമ്മീഷണർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്. വൈഗയുടെ മൃതദേഹം കിട്ടിയ അന്നുതന്നെ സനുമോൻ വാളയാർ വിട്ടതായി...
- Advertisement -