രാഹുലിന് രാജ്യത്ത് നടക്കുന്ന സംഭവങ്ങളില്‍ വ്യക്‌തതയില്ല; രൂക്ഷ വിമര്‍ശനവുമായി ഡി രാജ
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. രാജ്യത്ത് നടക്കുന്ന സംഭവങ്ങളില്‍ രാഹുലിന് വ്യക്‌തതയില്ലെന്ന് ഡി രാജ പറഞ്ഞു.
കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ പ്രവര്‍ത്തനം ശരിയല്ലെന്നും...
രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് വിശദീകരണം നല്‍കും
കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടിക്ക് എതിരെ സിപിഎമ്മും നിയമസഭാ സെക്രട്ടറിയും നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹരജിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകും. സിപിഎമ്മിനു വേണ്ടി എസ് ശര്‍മ്മ...
യാത്രക്കാരോട് മാന്യമായി പെരുമാറാൻ കെഎസ്ആർടിസി ജീവനക്കാർക്ക് യോഗ പരിശീലനം
തിരുവനന്തപുരം: യാത്രക്കാരോട് മാന്യമായി പെരുമാറാൻ കെഎസ്ആർടിസി ജീവനക്കാരെ യോഗ പരിശീലിപ്പിക്കുന്നു. ജീവനക്കാരുടെ മാനസിക സമ്മർദം കുറക്കാനും മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം സൃഷ്‌ടിക്കാനുമുള്ള നീക്കത്തിലാണ് മാനേജ്‌മെന്റ്.
വ്യക്‌തിത്വ വികസനം ഉൾപ്പെടെ വിവിധമേഖലകളിലെ വിദഗ്‌ധരാണ് ക്ളാസെടുക്കുന്നത്. രാവിലെയും...
ഇരട്ടവോട്ട് വിവാദം; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് കോടതിയില്‍ മറുപടി നല്‍കും
തിരുവനന്തപുരം: ഇരട്ടവോട്ട് വിവാദത്തില്‍ തിങ്കളാഴ്‌ച ഹൈക്കോടതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹരജിയില്‍ കോടതി കമ്മീഷന്റെ വിശദീകരണം തേടിയിരുന്നു. തിങ്കളാഴ്‌ച വിശദീകരണം നല്‍കണം എന്നായിരുന്നു കോടതിയുടെ...
അരി വിതരണം തടഞ്ഞ നടപടി; സർക്കാർ ഹൈക്കോടതിയെ സമീപിക്കും
കൊച്ചി: അരിവിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. മുൻഗണനേതര വിഭാഗങ്ങളുടെ സ്‌പെഷ്യൽ അരി വിതരണം തടഞ്ഞതിന് എതിരെയാണ് നീക്കം. സ്‌കൂൾ കുട്ടികളുടെ അരി വിതരണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് സർക്കാർ...
കൈപ്പത്തി ചിഹ്‌നം ചെറുത്; പരാതി നൽകി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍
കോട്ടയം: ബാലറ്റ് പേപ്പറില്‍ കൈപ്പത്തി ചിഹ്‌നത്തിന് വലുപ്പ വ്യത്യാസം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് സ്‌ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പരാതി നല്‍കി. മറ്റു സ്‌ഥാനാര്‍ഥികളുടെ ചിഹ്‌നത്തേക്കാള്‍ ചെറുതാണ് കൈപ്പത്തി ചിഹ്നമെന്ന പരാതി മുഖ്യ തിരഞ്ഞെടുപ്പ്...
ശ്രീറാമിനെ തിരിച്ചു വിളിച്ചു; ശര്‍മിള മേരി ജോസഫിന് പകരം ചുമതല
തിരുവനന്തപുരം: കേരളാ കേഡര്‍ ഐഎഎസ് ഉദ്യോഗസ്‌ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരിച്ചുവിളിച്ചു. തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് നിരീക്ഷകന്റെ ചുമതലയിൽ നിന്നാണ് ശ്രീറാമിനെ തിരിച്ചു വിളിച്ചത്. ക്രിമിനല്‍ കേസില്‍ പ്രതികളായ ഉദ്യോഗസ്‌ഥരെ തിരഞ്ഞെടുപ്പ് ചുമതലക്ക്...
തിരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിൽ ബൈക്കിടിച്ച് തിരുവനന്തപുരത്ത് ഒരു മരണം
തിരുവനന്തപുരം: മലയൻകീഴ് തിരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിൽ ബൈക്കിടിച്ച് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം ഭാഗത്തു നിന്ന് വന്ന ബൈക്ക് എതിരെ വന്ന പ്രചാരണ വാഹനത്തിൽ ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരെ മെഡിക്കൽ കോളേജ്...






































