Fri, Sep 11, 2026
37 C
Dubai

കാർഷിക നിയമത്തിനെതിരെ പ്രമേയം; നിയമ നിർമാണം നടത്തണമെന്ന് കോൺഗ്രസ്

തിരുവനന്തപുരം: കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമ പരിഷ്‌കരണത്തിനെതിരായ പ്രമേയം പ്രത്യേക നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. കാർഷിക നിയമ ഭേദഗതി റദ്ദാക്കണമെന്ന് പ്രമേയത്തിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിയമസഭാ പ്രമേയത്തിന് കോൺഗ്രസ്...

സംസ്‌ഥാനത്തെ ആദ്യ വനിതാ ഐപിഎസ് ഓഫീസർ; ആർ ശ്രീലേഖ ഇന്ന് വിരമിക്കും

തിരുവനന്തപുരം: കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്‌ഥയായ ആർ ശ്രീലേഖ സർവീസിൽ നിന്ന് ഇന്ന് വിരമിക്കും. യാത്രയയപ്പ് ചടങ്ങുകൾ വേണ്ടെന്ന് വെച്ചാണ് സർവീസ് ജീവിതത്തിൽ നിന്നുള്ള പടിയിറക്കം. 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്‌ഥയാണ്...

പെരുമ്പാവൂരിൽ ഒരു കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ

പെരുമ്പാവൂർ: ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാറപ്പുറത്തുകുടി വീട്ടിൽ ബിജു, ഭാര്യ അമ്പിളി, മക്കളായ ആദിത്യൻ, അർജ്‌ജുൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കൾ രണ്ടുപേരെയും വീട്ടിലെ...

സ്‌കൂളുകളും കോളേജുകളും നാളെ മുതൽ; കർശന ജാഗ്രത

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളും കോളേജുകളും നാളെ മുതൽ ഭാഗികമായി തുറക്കുന്നു. ഒൻപത് മാസത്തെ ഇടവേളക്ക് ശേഷമാണ് ക്ളാസ് മുറികളിലേക്ക് കുട്ടികൾ എത്തുന്നത്. കോവിഡ് സാഹചര്യത്തിൽ കർശന മാനദണ്ഡങ്ങൾ പാലിച്ചാണ് സ്‌കൂളുകളുടെ പ്രവർത്തനം. പത്ത്,...

ഫാസ്ടാഗ് സംവിധാനം നാളെ മുതൽ നിർബന്ധം; കെഎസ്ആർടിസിക്കും രക്ഷയില്ല

കൊച്ചി: ടോൾബൂത്തുകളിൽ നാളെ മുതൽ ഫാസ്ടാഗ് സംവിധാനം നിർബന്ധമാകുന്നു. ഇതോടെ കെഎസ്ആർടിസിയുടെ സാമ്പത്തിക ചെലവ് കൂടുമെന്നാണ് റിപ്പോർട്ട്. ടോൾ ഒഴിവാക്കണമെന്ന കെഎസ്ആർടിസിയുടെ ആവശ്യം ദേശീയപാതാ അതോറിറ്റി തള്ളിയിരുന്നു. അതിനാൽ, നാളെ മുതൽ ടോൾ...

നെയ്യാറ്റിൻകര ആത്‌മഹത്യ; നടപടികൾ വൈകുന്നു; കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയില്ല

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ദമ്പതികൾ ആത്‍മഹത്യ ചെയ്‌ത സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ ചുമതല റൂറൽ എസ്‌പിക്ക് കൈമാറിയെങ്കിലും നടപടികൾ വൈകുന്നു. എത്രയും വേഗം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ റൂറൽ എസ്‌പിയോട് സംസ്‌ഥാന പോലീസ് മേധാവി...

കോവിഡ്; സംസ്‌ഥാനത്ത്‌ പുതുവൽസര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം

തിരുവനന്തപുരം: കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് സംസ്‌ഥാനത്ത്‌ പുതുവൽസര ആഘോഷ പരിപാടികൾക്ക് കർശന നിയന്ത്രണം. എല്ലാ ആഘോഷങ്ങളും രാത്രി 10ന് മുൻപായി അവസാനിപ്പിക്കണമെന്നാണ് നിർദേശം. വ്യാഴാഴ്‌ച ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടികൾ നടത്താൻ പാടില്ലെന്ന് അറിയിച്ച്...

തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്ന ഭാരവാഹികളെ ഒഴിവാക്കാൻ നീക്കം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ട് നിന്ന ഡിസിസി ഭാരവാഹികൾക്ക് തിരിച്ചടി. ജില്ലാ തലത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് അകന്നുനിന്ന ഭാരവാഹികളെ കൂടി ഒഴിവാക്കാനാണ് കെപിസിസി നേതൃത്വത്തിന്റെ നീക്കം. നിർജീവമായ...
- Advertisement -