നെയ്യാറ്റിൻകര ആത്‌മഹത്യ; നടപടികൾ വൈകുന്നു; കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയില്ല

By News Desk, Malabar News
Neyyattinkara suicide; Proceedings delayed; The children's statement was not recorded
Ajwa Travels

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ദമ്പതികൾ ആത്‍മഹത്യ ചെയ്‌ത സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ ചുമതല റൂറൽ എസ്‌പിക്ക് കൈമാറിയെങ്കിലും നടപടികൾ വൈകുന്നു. എത്രയും വേഗം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ റൂറൽ എസ്‌പിയോട് സംസ്‌ഥാന പോലീസ് മേധാവി ആവശ്യപ്പെട്ടെങ്കിലും കാര്യമായ നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല. തിരുവനന്തപുരം റൂറൽ എസ്‌പി ബി അശോകനാണ് അന്വേഷണ ചുമതല. മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കളുടെ മൊഴിയെടുക്കാൻ പോലും റൂറൽ എസ്‌പിയോ ചുമതലപ്പെടുത്തിയ അന്വേഷണ സംഘമോ എത്തിയിട്ടില്ല.

അതേസമയം, തങ്ങൾ ചെയ്‌തത്‌ ഡ്യൂട്ടിയാണെന്ന വാദമാണ് പോലീസുകാർ ഉയർത്തുന്നത്. പൊളളലേറ്റ് ചികിൽസയിൽ കഴിയുന്ന പോലീസ് ഉദ്യോഗസ്‌ഥനെ പറ്റി ആരും ചർച്ച ചെയ്യുന്നില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, മരിച്ച രാജൻ നൽകിയ മൊഴിയുടെ അടിസ്‌ഥാനത്തിൽ വിശദമായ അന്വേഷണത്തിന് ശേഷമാകും നടപടിയെന്ന് പോലീസ് മേധാവി അറിയിച്ചു.

നെയ്യാറ്റിൻകര സംഭവത്തിൽ പോലീസ് മേധാവിക്ക് പുറമെ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ, സംസ്‌ഥാന ബാലാവകാശ കമ്മീഷൻ എന്നിവരും റൂറൽ എസ്‌പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. പോലീസിന്റെ ഭാഗത്ത് നിന്നും ദമ്പതികളുടെ കുടുംബത്തിന്റെ ഭാഗത്ത് നിന്നും പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ നിർദ്ദേശ പ്രകാരം നടപടികൾ സ്വീകരിക്കുകയാണ് ഉചിതമെന്ന് മുതിർന്ന ഉദ്യോഗസ്‌ഥർ പറയുന്നു.

പ്രാഥമിക അന്വേഷണ റിപ്പോർട്ട് പോലീസ് മേധാവിക്ക് സമർപ്പിച്ചതിന് ശേഷം ലഭിക്കുന്ന നിർദ്ദേശങ്ങൾക്ക് അനുസരിച്ച് മാത്രമേ പോലീസുകാർക്കെതിരെ നടപടിയുണ്ടാകൂ എന്നാണ് സൂചന. സംഭവത്തെക്കുറിച്ച് നാലാഴ്‌ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്. കുട്ടികളോടുള്ള പോലീസിന്റെ പെരുമാറ്റത്തിന്റെ അടിസ്‌ഥാനത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ബാലാവകാശ കമ്മീഷനും റൂറൽ എസ്‌പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, മരിച്ച രാജനെതിരെ കോടതി ഉദ്യോഗസ്‌ഥരുടെ ജോലി തടസപ്പെടുത്തിയതിനും ആത്‍മഹത്യക്കും നെയ്യാറ്റിൻകര പോലീസ് കേസെടുത്തിട്ടുണ്ട്.

Also Read: എസ്എസ്എല്‍സി, പ്‌ളസ് 2 പരീക്ഷ; മുന്‍തൂക്കം നല്‍കേണ്ട പാഠഭാഗങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE