Fri, Sep 11, 2026
33 C
Dubai

കോവിഡ് രോഗമുക്‌തി 3463; രോഗബാധ 4905, പോസിറ്റിവിറ്റി 10.64 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 35,586 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 46,116 പരിശോധന ആണ്. ഇതിൽ രോഗബാധ 4905 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3463...

പോസ്‌റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി; ശാഖയുടെ കൊലപാതകം ആസൂത്രിതമെന്ന് നിഗമനം

തിരുവനന്തപുരം: കാരക്കോണം ത്രേസ്യാപുരത്തെ ശാഖാകുമാരിയുടെ കൊലപാതകം ആസൂത്രിതമെന്ന് നിഗമനം. ശാഖായുടെ പോസ്‌റ്റ്‌മോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൂർത്തിയായി. കൊലപാതകം ആസൂത്രിതമാണെന്നും ശ്വാസം മുട്ടിച്ച് ബോധംകെടുത്തിയ ശേഷം ശാഖയെ ഷോക്കടിപ്പിച്ചെന്നുമാണ് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലെ...

സംസ്‌ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്‌തി; പിന്തുണയുമായി സമസ്‌ത

കോഴിക്കോട്: സംസ്‌ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിച്ച് സമസ്‌ത. കോഴിക്കോട് നടക്കുന്ന മുഖ്യമന്ത്രിയുടെ കേരള പര്യടന പരിപാടിയുടെ ഭാഗമായി സമസ്‌ത മുഷാവറ അംഗം ഉമര്‍ ഫൈസി മുക്കമാണ് പ്രതികരിച്ചത്. പോരായ്‌മയുണ്ടെങ്കിലും പിണറായി സര്‍ക്കാരിന്റെ...

കെപിസിസിയിൽ അഴിച്ചുപണി ആവശ്യമില്ലെന്ന് ഉമ്മൻ‌ചാണ്ടി

പത്തനംതിട്ട: കെപിസിസിയിൽ നേതൃമാറ്റം നടത്തേണ്ട സാഹചര്യമില്ലെന്ന് ഉമ്മൻ‌ചാണ്ടി. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ 14 ജില്ലകളിലെയും പാർട്ടി നേതാക്കളുമായും ചർച്ച നടത്തി. നേതൃമാറ്റം ഉണ്ടാവില്ലെന്ന് എഐസിസി നേതൃത്വവും വ്യക്‌തമാക്കിയിട്ടുണ്ടെന്ന് ഉമ്മൻ‌ചാണ്ടി പറഞ്ഞു. സംസ്‌ഥാനത്തെ കോൺഗ്രസിൽ...

അനീഷിനെ കൊല്ലാൻ ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു

പാലക്കാട്: തേങ്കുറിശ്ശിയിലെ ദുരഭിമാനക്കൊലയില്‍ അറസ്‌റ്റിലായ പ്രതികളുമായി സ്‌ഥലത്ത് തെളിവെടുപ്പ് നടത്തി. അനീഷിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. കേസിലെ പ്രതിയും കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവനുമായ സുരേഷിന്റെ വീട്ടിൽ നിന്നാണ്...

ദുരഭിമാനക്കൊല; പ്രതികളുമായി സ്‌ഥലത്ത് തെളിവെടുപ്പ് തുടങ്ങി

പാലക്കാട്: നാടിനെ നടുക്കിയ തേങ്കുറിശ്ശിയിലെ ദുരഭിമാനക്കൊലയില്‍ അറസ്‌റ്റിലായ പ്രതികളുമായി സ്‌ഥലത്ത് തെളിവെടുപ്പ് തുടങ്ങി. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ പിതാവ് പ്രഭു കുമാര്‍, അമ്മാവന്‍ സുരേഷ് എന്നീ പ്രതികളെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്....

ഇടുക്കിയില്‍ കൂടുതല്‍ നിശാപാര്‍ട്ടികള്‍ ആസൂത്രണം ചെയ്‌തതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; പരിശോധന ശക്‌തം

ഇടുക്കി: ജില്ലയില്‍ കൂടുതല്‍ നിശാപാര്‍ട്ടികള്‍ ആസൂത്രണം ചെയ്‌തതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാര്‍ട്ടിക്ക് ആവശ്യമായ ലഹരി മരുന്നുകള്‍ ഇടുക്കിയില്‍ എത്തിച്ചതായും ഇന്റലിജന്‍സിന് സൂചന ലഭിച്ചതായാണ് വിവരം. പീരുമേട്, ഉടുമ്പന്‍ചോല, മൂന്നാര്‍ മേഖലകളില്‍ എക്‌സൈസ് പരിശോധന ശക്‌തമാക്കിയിട്ടുണ്ട്....

ഗ്രൂപ്പ് പോര് അവസാനിപ്പിക്കണം, രാഹുലിനെ പ്രസിഡണ്ടാക്കൂ; കെപിസിസി ആസ്‌ഥാനത്ത് വീണ്ടും പോസ്‌റ്ററുകൾ

തിരുവനന്തപുരം: തലസ്‌ഥാനത്തെ കോണ്‍ഗ്രസ് ആസ്‌ഥാനത്തിന് സമീപം വീണ്ടും പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടു. രാഹുല്‍ ഗാന്ധിയെ എഐസിസി പ്രസിഡണ്ട് ആകണമെന്നും ഗ്രൂപ്പ് പോര് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കെ സുധാകരനെ കെപിസിസി പ്രസിഡണ്ട് ആക്കണമെന്ന് ആവശ്യപ്പെട്ടും...
- Advertisement -