നവംബർ 10 വരെ സംസ്‌ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്‌ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നവംബർ 10 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. വെള്ളിയാഴ്‌ച...
തദ്ദേശ തിരഞ്ഞെടുപ്പ്; പ്രതീക്ഷയോടെ മൂന്ന് മുന്നണികളും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ പ്രതീക്ഷകള്‍ സജീവമാക്കി മൂന്ന് മുന്നണികളും പോരാട്ടത്തിന് ഇറങ്ങുന്നു. സംസ്‌ഥാനത്ത് വലിയ നേട്ടങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രതികരിച്ചു. നിലവിലുള്ള വിവാദങ്ങള്‍ ജനങ്ങള്‍...
ശാന്തികവാടത്തിലെ ചടങ്ങുകൾ ഇനി തൽസമയം കാണാം; ലൈവ് സ്ട്രീമിങ് സംവിധാനം ഉൽഘാടനം ചെയ്‌തു
തിരുവനന്തപുരം: ഇനി ലോകത്തിന്റെ ഏത് കോണിലിരുന്നും ശാന്തികവാടത്തിലെ സംസ്‌കാര ചടങ്ങുകൾ തൽസമയം കാണാം. ശാന്തികവാടത്തിലെ ലൈവ് സ്ട്രീമിങ് സംവിധാനം മേയർ കെ ശ്രീകുമാർ ഉൽഘാടനം ചെയ്‌തു. ശാന്തികവാടത്തിലെ സേവനങ്ങൾ ഓൺലൈനായി ബുക്ക് ചെയ്യാനും...
ഉത്ര വധക്കേസ്; സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എന്നാല്‍ വിചാരണ ആരംഭിക്കുന്നതിന് മുന്‍പ് ജയിലിന് പുറത്ത് വെച്ച് മൂന്ന് ദിവസം അഭിഭാഷകനുമായി കൂടിക്കാഴ്‌ച നടത്താന്‍ സൂരജിന് അവസരം നല്‍കാന്‍ കോടതി...
ലാവലിൻ കേസ് സുപ്രീം കോടതി വീണ്ടും നീട്ടി; നടപടി സിബിഐ ആവശ്യം അംഗീകരിച്ച്
ന്യൂഡെൽഹി: എസ്എൻസി ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും നീട്ടിവച്ചു. കേസ് നീട്ടിവെക്കണമെന്ന സിബിഐയുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി. രണ്ടാഴ്‌ചത്തേക്ക് കേസ് നീട്ടിവെക്കുന്നതായി ജസ്‌റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു....
നടപടിയെടുക്കണമെന്ന് അന്വേഷണ കമ്മീഷൻ; സ്‌പ്രിങ്ക്ളർ റിപ്പോർട്ട് പുറത്ത് വിടാതെ സർക്കാർ
ചെന്നൈ: സ്‌പ്രിങ്ക്ളർ ഇടപാടിനെ കുറിച്ചുള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാതെ സംസ്‌ഥാന സർക്കാർ. 2020 ഒക്‌ടോബർ 17നാണ് റിപ്പോർട്ട് അന്വേഷണ കമ്മീഷൻ സർക്കാരിന് കൈമാറിയത്. കമ്മീഷൻ ചെയർമാനും മുൻ കേന്ദ്ര വ്യോമയാന...
‘മാവോയിസ്‌റ്റുകളെ വെടിവെച്ച് കൊല്ലുന്നത് ശരിയല്ല; തണ്ടര്‍ബോള്‍ട്ട് പിന്‍വാങ്ങണം’; കാനം
തിരുവനന്തപുരം: മാവോയിസ്‌റ്റുകളെ വെടിവെച്ച് കൊന്ന് തുടച്ച് നീക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തില്‍ മാവോയിസ്‌റ്റുകള്‍ ഭീഷണിയല്ലെന്നും അവരെ ഭീഷണിയായി നിലനിര്‍ത്തേണ്ടത് പോലീസിന്റെ മാത്രം ആവശ്യമാണെന്നും കാനം രാജേന്ദ്രന്‍...
മാവോയിസ്‌റ്റ് വേല്‍മുരുകന്റെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍; പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട്ട്
കോഴിക്കോട്: വയനാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്‌റ്റ് വേല്‍മുരുകന്റെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍ ഉണ്ടായിരുന്നതായി പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട്ട്. എക്‌സറേ പരിശോധനയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ശരീരത്തില്‍ നാല്‍പതില്‍ കൂടുതല്‍ മുറിവുകളുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ്...







































