മാസപ്പടിക്കേസ്; ടി. വീണയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, വീണ്ടും വിളിപ്പിക്കും
കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ടി. വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഓഫീസിൽ ഒമ്പത് മണിക്കൂറോളമാണ് ചോദ്യം ചെയ്യൽ നീണ്ടത്.
വീണയെ ഇനിയും...
മേയറും ഡെപ്യൂട്ടി മേയറും രാജിവെക്കണം; തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം
തിരുവനന്തപുരം: സത്യപ്രതിജ്‌ഞാ ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം കോർപറേഷൻ മേയറുടെയും ഡെപ്യൂട്ടി മേയറുടെയും രാജി ആവശ്യപ്പെട്ട് എൽഡിഎഫ് നടത്തിയ ഓഫീസ് ഉപരോധം സംഘർഷത്തിൽ കലാശിച്ചു. മേയറുടെ ഓഫീസ് എൽഡിഎഫ് കൗൺസിലർമാർ ഉപരോധിച്ചു.
മേയർ ഓഫീസിലേക്ക്...
വീര്യം കുറഞ്ഞ മദ്യം; ആദ്യം മുന്നണിയിൽ ചർച്ച ചെയ്യണമായിരുന്നു- സുധീരൻ
തിരുവനന്തപുരം: സംസ്‌ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്‌ക്കാനുള്ള തീരുമാനത്തിൽ മുഖ്യമന്ത്രി വിഡി. സതീശനെതിരെ അതൃപ്‌തി പരസ്യമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് വിഎം. സുധീരൻ. നിയമസഭയിൽ പ്രൊപ്പോസൽ വരുന്നതിന് മുൻപ് തന്നെ പാർട്ടി...
മാസപ്പടിക്കേസ്; രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ഹാജരായി ടി. വീണ
കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഹാജരായി ടി. വീണ. 29ന് ഹാജരാകണം എന്നായിരുന്നു നേരത്തെ വീണയോട് ഇഡി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇന്നലെ എസ്എഫ്ഐഒ...
വീര്യം കുറഞ്ഞ മദ്യവിൽപ്പന; തിടുക്കത്തിൽ തീരുമാനമില്ല, വിശദമായ ചർച്ചയ്‌ക്ക് യുഡിഎഫ്
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യ വിൽപ്പനയിൽ തിടുക്കത്തിൽ തീരുമാനം ഉണ്ടാകില്ല. വിഷയത്തിൽ വിശദമായ ചർച്ച നടത്താനാണ് യുഡിഎഫിന്റെ തീരുമാനം. ഫിനാൻസ് ബില്ലിൽ നികുതി ഘടന വന്നാലും എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക അനുമതി ഇല്ലാതെ...
ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസ്; ഒമ്പതാം പ്രതിക്ക് ജാമ്യം
കൊച്ചി: ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസിലെ ഒരു പ്രതിക്ക് ജാമ്യം. കേസിലെ ഒമ്പതാം പ്രതി കടകമ്പള്ളി സ്വദേശിയും സിപിഎം പ്രവർത്തകനുമായ ഹരീഷ് കുമാറിനാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തില്ല....
‘കരിമണൽ സ്വകാര്യവൽക്കരണം എന്ന പ്രചാരണം തെറ്റ്; ബജറ്റിൽ പറഞ്ഞിട്ടില്ല’
തിരുവനന്തപുരം: കരിമണൽ ഖനനം സ്വകാര്യവൽക്കരിക്കും എന്ന പ്രചാരണം തെറ്റെന്ന് മുഖ്യമന്ത്രി വിഡി. സതീശൻ. ബജറ്റിൽ പറയുന്നതായുള്ള പ്രചാരണം തെറ്റാണ്. ബജറ്റിൽ എവിടെയാണ് അങ്ങനൊരു പരാമർശമുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രതിപക്ഷം ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി...
വീര്യം കുറഞ്ഞ മദ്യം; ഡിവൈഎഫ്ഐ നടത്തിയ സമരം അക്രമാസക്‌തമായി
മലപ്പുറം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിഘടന നിശ്‌ചയിച്ച യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ വിവിധയിടങ്ങളിൽ ഡിവൈഎഫ്ഐ നടത്തിയ സമരം അക്രമാസക്‌തമായി. കൊച്ചിയിൽ കണയന്നൂർ താലൂക്ക് ഓഫീസിലേക്കാണ് മാർച്ച് നടന്നത്.
ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ്...







































