Sat, Jun 27, 2026
31.7 C
Dubai

സംസ്‌ഥാനത്ത് വ്യാപക മഴ; തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ നാളെ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് വ്യാപക മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നാളെ 13 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന്...

എകെജി സെന്റര്‍ ആക്രമണത്തെ അപലപിച്ച് സീതാറാം യെച്ചൂരി

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണത്തെ അപലപിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിഷേധം സമാധാനപരമായിക്കണം എന്നും പ്രകോപനങ്ങളില്‍ വീഴരുതെന്നും യെച്ചൂരി ഓര്‍മിപ്പിച്ചു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ഉറപ്പുണ്ടെന്നും സീതാറാം യെച്ചൂരി പറഞ്ഞു. യഥാര്‍ഥ...

ആക്രമണം കോൺഗ്രസിന്റെ രീതിയല്ല; വിഡി സതീശൻ

തിരുവനന്തപുരം: ആക്രമണം കോൺഗ്രസിന്റെ രീതിയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇന്നലെ നടന്ന ആക്രമണം കോൺഗ്രസോ യുഡിഎഫോ അറിഞ്ഞല്ല. കോൺഗ്രസ് പ്രവർത്തകരോ യുഡിഎഫ് പ്രവർത്തകരോ ഇത് ചെയ്യില്ലെന്നും വിഡി സതീശൻ പറഞ്ഞു. സർക്കാർ...

കേസെടുത്തു; അന്വേഷണം ഊർജിതമാക്കി പോലീസ്, അക്രമിക്കായി തിരച്ചിൽ

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്‌തു എറിഞ്ഞ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ഇതിന്റെ ഭാഗമായി കുന്നുകുഴി ഭാഗത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ച് വരികയാണ്....

എകെജി സെന്റർ ആക്രമണം; ഇപി ജയരാജന്റെ നാടകമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: എകെജി സെന്ററിനെതിരായ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന സിപിഎം ആരോപണം തള്ളി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ആക്രമണം ഇപി ജയരാജന്റെ നാടകമാണ്. അതിന്റെ ഉത്തരവാദിത്തം ആരും കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്‌ക്കാന്‍...

ബോംബേറിനെതിരെ പ്രതിഷേധം; കോൺഗ്രസ് ഓഫിസുകൾക്ക് നേരെ ആക്രമണം

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിന് നേരെ ബോംബാക്രമണം ഉണ്ടായതിന് സംസ്‌ഥാനത്ത് വിവിധ ഇടങ്ങളിൽ കോൺഗ്രസ് ഓഫിസുകൾക്ക് നേരെ ആക്രമണം. ആലപ്പുഴയിൽ മൂന്ന് ഇടങ്ങളിൽ കോൺഗ്രസ്‌ സ്‌തൂപങ്ങളും കൊടിതോരണങ്ങളും തകർത്തു....

ഗൂഢാലോചന കേസ്; സ്വപ്‌ന സുരേഷിന്റെ മുൻ‌കൂർ ജാമ്യഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: ഗൂഢാലോചന കേസിൽ സ്വപ്‌ന സുരേഷിന്റെ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വെള്ളിയാഴ്‌ച വരെ അറസ്‌റ്റ് തടയണമെന്ന സ്വപ്‌നയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. വ്യാജ രേഖ ഉണ്ടാക്കി എന്നതടക്കം മൂന്ന് ജാമ്യമില്ലാ...

കലാപമുണ്ടാക്കാൻ ശ്രമം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം, പ്രതിഷേധം

തിരുവനന്തപുരം: എകെജി സെന്ററിലെ ബോംബേറിൽ വ്യാപക പ്രതിഷേധം. രാത്രി വൈകിയും സിപിഎം പ്രവർത്തകർ സെന്ററിലേക്ക് എത്തി. സംഭവമറിഞ്ഞ് നേതാക്കളും സംഭവസ്‌ഥലത്തേക്ക് പാഞ്ഞെത്തി. സ്‍ഫോടനം നടന്ന സ്‌ഥലത്ത് പോലീസ് എത്തി വടംകൊണ്ട് തിരിച്ചുകെട്ടി. കലാപം...
- Advertisement -