പ്രൊഫഷണലുകളുടെ കൂട്ടായ്‌മ പ്രതീക്ഷ നൽകുന്നു: കെ. സുധാകരൻ

ശശി തരൂരിനെച്ചൊല്ലി കോണ്‍ഗ്രസിലുണ്ടായ പ്രശ്‌നങ്ങള്‍ കെട്ടടങ്ങുന്ന സൂചന നൽകുന്നതാണ് കെ സുധാകരന്റെ കോണ്‍ക്ളേവിലെ പ്രസംഗം. കെ സുധാകരനുമായി നല്ല ബന്ധമാണെന്നും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും ശശി തരൂരും കോണ്‍ക്ളേവിൽ വ്യക്‌തമാക്കി.

By Central Desk, Malabar News
Professionals Congress Gives Hope _ K. Sudhakaran
Ajwa Travels

കൊച്ചി: പ്രൊഫഷണലുകളുടെ കൂട്ടായ്‌മ പ്രതീക്ഷ നൽകുന്നതാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പ്രൊഫഷണലുകൾ രാഷ്‌ട്രീയത്തിൽ ഇടപെടുന്നത് നല്ലതാണെന്ന് കോൺഗ്രസ് കരുതുന്നതായും വിവിധ വിഷയങ്ങളിൽ ഇടപെട്ട് ജനത്തെ ബോധവൽകരിക്കാൻ പ്രൊഫഷണൽ കോൺഗ്രസിന് കഴിഞ്ഞതായും കെ. സുധാകരൻ പറഞ്ഞു.

ഉയർന്നുവരുന്ന വെല്ലുവിളികളോട് ഇടപെടാൻ പ്രൊഫഷണലുകൾ പ്രാപ്‌തരാണെന്നും അതിനുള്ള നേതൃപരമായ പങ്ക് വഹിക്കുന്നവരെ കെപിസിസി അഭിനന്ദിക്കുന്നതായും പ്രൊഫഷണൽ കോൺഗ്രസിനൊപ്പം കെപിസിസി ഉണ്ടാകുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു. പ്രൊഫഷണൽ കോൺഗ്രസ് കോണ്‍ക്ളേവ് ഓൺലൈനായി ഉൽഘാടനം ചെയ്‌ത്‌ പ്രസം​ഗിക്കുകയായിരുന്നു ഇദ്ദേഹം.

വിവാദങ്ങളെ തൊടാതെയാണ് സുധാകരൻ പ്രസംഗിച്ചത്. മാറുന്ന രാഷ്‌ട്രീയത്തില്‍ പ്രൊഫഷണലുകളുടെ ലോക വീക്ഷണം ആവശ്യമാണെന്നും പ്രൊഫഷണല്‍ കോണ്‍ഗ്രസ് കോണ്‍ഗ്രസിന്റെ ഭൗതിക ശക്‌തിയാണെന്നും പറഞ്ഞാണ് സുധാകരൻ പ്രസംഗം അവസാനിപ്പിച്ചത്.

അതേസമയം, തരൂരിനെച്ചൊല്ലിയുണ്ടായ വിവാദങ്ങള്‍ തൽകാലത്തേക്ക് ഒഴിവാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പരസ്‌പരം പോരടിക്കുന്നത് പാര്‍ട്ടിയുടേയും മുന്നണിയുടേയും വിശ്വാസ്യതയെ ബാധിക്കുന്നുണ്ടെന്ന തിരിച്ചറിവും എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ ഇടപെടലും വിവാദം അവസാനിപ്പിക്കാൻ കാരണമായി.

Most Read: ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതണമെന്ന് മോദിയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE