Thu, Aug 20, 2026
36 C
Dubai

ഉറപ്പാണ് തൃക്കാക്കര; ഉപതിരഞ്ഞെടുപ്പ് മേധാവിത്വം ആവർത്തിക്കുമെന്ന് സ്വരാജ്

കൊച്ചി: ഉപതിരഞ്ഞെടുപ്പുകളിലെ മേധാവിത്വം തൃക്കാക്കരയിലും എൽഡിഎഫ് ആവർത്തിക്കുമെന്ന് എം സ്വരാജ്. സിൽവർലൈൻ അടക്കം സർക്കാരിന്റെ വികസന പദ്ധതികൾക്ക് തന്നെയാണ് തൃക്കാക്കരയിലെ ജനങ്ങൾ വോട്ട് ചെയ്യുകയെന്നും ഉപതിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്...

ഒരു പാർട്ടിക്കും പിന്തുണയില്ല; തൃക്കാക്കരയിൽ സജീവ പ്രചാരണത്തിന് സിൽവർ വിരുദ്ധ സമിതി

കൊച്ചി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ സജീവമായി രംഗത്തിറങ്ങുമെന്ന് സില്‍വര്‍ലൈന്‍ വിരുദ്ധ സമിതി. മണ്ഡലത്തില്‍ ഉടനീളം സില്‍വര്‍ലൈന്‍ വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കാനാണ് പദ്ധതി. ശനിയാഴ്‌ച കണ്‍വെന്‍ഷനുകള്‍ ആരംഭിക്കും. തൃക്കാക്കരയില്‍ മൽസരിക്കുന്ന ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്കും...

പിസി ജോർജിന്റെ ജാമ്യം; സർക്കാർ നാളെ അപ്പീൽ നൽകും

തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജിന് ജാമ്യം നൽകിയതിനെതിരെ സർക്കാർ നാളെ അപ്പീൽ നൽകും. ജാമ്യം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോടതിയെ സമീപിക്കും. വിഷയത്തിൽ പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്. വർഗീയ പരമാർശം നടത്തിയെന്ന പരാതിയിൽ...

സ്വർണക്കടത്ത്; അർജുൻ ആയങ്കിയ്‌ക്ക് എതിരെ കാപ്പ ചുമത്തിയേക്കും

കണ്ണൂർ: സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ റിപ്പോർട്ട് ഡിഐജി രാഹുൽ ആർ നായർക്ക് കൈമാറി. അര്‍ജുന്‍ ആയങ്കി...

സംസ്‌ഥാനത്ത് 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ്; ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍...

പിസി ജോർജിന്റെ ജാമ്യം; അപ്പീൽ നൽകുന്നതിൽ നിയമോപദേശം തേടി പോലീസ്

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗത്തിൽ അറസ്‌റ്റ് ചെയ്‌ത പിസി ജോർജിന് ലഭിച്ച ജാമ്യം റദ്ദാക്കുന്നതിനുള്ള തുടർ നടപടികള്‍ക്കായി പോലീസ് ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം തേടി. മജിസ്‌ട്രേറ്റ് കോടതിയുടെ ജാമ്യ ഉത്തരവ് ഡയറക്‌ടർ...

തൃക്കാക്കരയിലെ എൽഡിഎഫ് സ്‌ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല; ഇപി ജയരാജൻ

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്‌ഥാനാർഥിയെ നിശ്‌ചയിച്ചിട്ടില്ലെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. പാർട്ടി പ്രഖ്യാപിക്കാതെ എന്ത് അടിസ്‌ഥാനത്തിലാണ് മാദ്ധ്യമങ്ങൾ സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചതെന്നും ഇപി ചോദിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം ജില്ലാ കമ്മിറ്റി...

അടുത്ത വര്‍ഷത്തിനകം മുഴുവൻ അങ്കണവാടികള്‍ക്കും സ്വന്തമായി കെട്ടിടം; മന്ത്രി

തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് സംസ്ഥാനത്തെ എല്ലാ അങ്കണവാടികള്‍ക്കും സ്വന്തമായി കെട്ടിടം സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ- വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൂജപ്പുരയില്‍ സംസ്‌ഥാനത്തെ ആദ്യത്തെ സ്‌മാര്‍ട്ട്...
- Advertisement -