Wed, Nov 11, 2026
31 C
Dubai

നഗരസഭാ അധ്യക്ഷൻമാർക്കും പേഴ്‌സണൽ സ്‌റ്റാഫ്‌; ഇഷ്‌ടമുള്ളവരെ നിയമിക്കാൻ ഉത്തരവ്

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫ്‌ നിയമനം വിവാദമായിരിക്കുന്നതിനിടെ നഗരസഭാ അധ്യക്ഷൻമാർക്കും പേഴ്‌സണൽ സ്‌റ്റാഫുകളെ നിയമിക്കാൻ സർക്കാർ ഉത്തരവ്. സർക്കാർ ജീവനക്കാരെ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നതിന് പകരം ഇഷ്‌ടമുള്ളവരെ കരാർ അടിസ്‌ഥാനത്തിൽ നിയമിക്കാനാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. രാഷ്‌ട്രീയ...

ഗവർണർ വെറും കടലാസ് പുലി; വിമർശനവുമായി കെ മുരളീധരൻ

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. ആവശ്യമുള്ളതിലും ഇല്ലാത്തതിലും അദ്ദേഹം ഇടപെടുകയാണ്. നിര്‍ദ്ദേശങ്ങള്‍ അദ്ദേഹത്തിന് മുന്നോട്ടുവെക്കാം, പക്ഷേ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടേണ്ടെന്ന് കെ...

കിഴക്കമ്പലത്തെ കൊലപാതകം മൃഗീയം, സിപിഐഎം നിലപാട് വ്യക്‌തമാക്കണം; മുരളീധരന്‍ എംപി

തിരുവനന്തപുരം: കിഴക്കമ്പലത്ത് ട്വന്റി-ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകം മൃഗീയമെന്ന് കെ മുരളീധരന്‍ എംപി. ട്വിന്റി- ട്വന്റിയുടെ നിലപാടുകളോട് വിയോജിപ്പുണ്ട്. എന്നാല്‍ ആളെ കൊല്ലുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തരുതെന്നും വിഷയത്തില്‍ സിപിഐഎം നിലപാട് വ്യക്‌തമാക്കണമെന്നും...

കുരിശടിക്ക് മുന്നില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കൊട്ടാരക്കര: വാളകം ബഥനി സ്‌കൂള്‍ ജങ്ഷനിലെ കുരിശടിക്കുമുന്നില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. നാലുദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ഉപേക്ഷിച്ചത്. ശനിയാഴ്‌ച രാത്രി ഏഴരയോടെയാണ് കുരിശടിയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. കരച്ചില്‍ കേട്ടെത്തിയ കാല്‍നടയാത്രക്കാരാണ് തുണിയില്‍ പൊതിഞ്ഞനിലയില്‍...

കൊതുകുതിരി വാങ്ങുന്നതിനിടെ തർക്കം; കൊച്ചിയിൽ യുവാവിനുനേരെ ആക്രമണം

കൊച്ചി: കൊതുകുതിരി വാങ്ങുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് കൊച്ചിയിൽ യുവാവിനെ കമ്പി വടി കൊണ്ട് ആക്രമിച്ച് ഗുണ്ടാസംഘം. എറണാകുളം സ്വദേശി അനിൽ കുമാറിനെയാണ് ഗുണ്ടകൾ ആക്രമിച്ചത്. കൊച്ചി സൗത്ത് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. ഗുണ്ടകളായ...

എച്ച്ആർഡിഎസിലെ ജോലി; വിവാദത്തിന് പിന്നിൽ ശിവശങ്കറെന്ന് സ്വപ്‌ന

കൊച്ചി: സന്നദ്ധ സംഘടനയായ എച്ച്ആർഡിഎസിൽ താൻ ജോലിയിൽ പ്രവേശിച്ചതിന് എതിരെയുള്ള വിവാദങ്ങൾക്ക് പിന്നിൽ ശിവശങ്കർ ആണെന്ന് നൂറുശതമാനവും ഉറപ്പുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. ഭയങ്കരമായ രീതിയിൽ തന്നെ ആക്രമിക്കാൻ ഉള്ള...

മെട്രോ തൂണിലെ ചെരിവ്; പരിശോധന തുടരുന്നു, സർവീസിന് തടസമില്ല

കൊച്ചി: മെട്രോ തൂണിനുണ്ടായ ചെരിവ് കണ്ടെത്താൻ വിദ്ഗധ പരിശോധന തുടരുന്നു. പത്തടിപ്പാലത്തെ 347ആം നമ്പർ തൂണിന് സമീപത്തെ മണ്ണിന്റെ ഘടനയാണ് പ്രധാനമായും പരിശോധിക്കുന്നത്. കെഎംആർഎല്ലിന്റെയും ഈ ഭാഗത്തെ മെട്രോ പാത നിർമിച്ച കരാറുകാരായ...

സജീവന്റെ ആത്‌മഹത്യ; റവന്യൂ ഉദ്യോഗസ്‌ഥര്‍ക്ക് സസ്‌പെന്‍ഷന്‍

എറണാകുളം: ഭൂമി തരംമാറ്റി കിട്ടാത്തതിനെ തുടര്‍ന്ന് പറവൂരില്‍ മൽസ്യത്തൊഴിലാളി സജീവൻ ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ റവന്യൂ ഉദ്യോഗസ്‌ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഫോര്‍ട്ട് കൊച്ചി റവന്യൂ ഡിവിഷണല്‍ ഓഫിസിലെ ആറ് ഉദ്യോഗസ്‌ഥർക്ക് എതിരെയാണ് നടപടി. ജൂനിയർ സൂപ്രണ്ട്...
- Advertisement -