Mon, Jun 22, 2026
33.1 C
Dubai

ഒമൈക്രോൺ ആശങ്ക; മന്ത്രിസഭാ യോഗം ഇന്ന് ചർച്ച ചെയ്യും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോൺ കേസുകൾ കൂടുന്നത് ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. മറ്റന്നാൾ മുതൽ ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല നിയന്ത്രണങ്ങളും മന്ത്രിസഭ യോഗം വിലയിരുത്തും. നിയന്ത്രണങ്ങൾ കൂടുതൽ ദിവസത്തേക്ക് നീട്ടുന്നത് സംബന്ധിച്ച ആലോചനയും...

കൊല്ലത്ത് വാഹനാപകടം; നാല് മൽസ്യ തൊഴിലാളികൾ മരിച്ചു, 24 പേർക്ക് പരിക്ക്

കൊല്ലം: ചവറയിൽ മിനിബസും വാനും കൂട്ടിയിടിച്ച് നാല് മൽസ്യ തൊഴിലാളികൾ മരിച്ചു. 24 പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. പുലർച്ചെ 12.30ഓടെയാണ് അപകടമുണ്ടായത്. കരുണാംബരം (56), ബർക്കുമെൻസ് (45), ജസ്‌റ്റിൻ (56),...

കിഴക്കമ്പലം ആക്രമണം; പ്രത്യേക സംഘം ഇന്ന് അന്വേഷണം ആരംഭിക്കും

കൊച്ചി: കിഴക്കമ്പലത്ത് കിറ്റക്‌സ് തൊഴിലാളികള്‍ പോലീസിനെ അക്രമിച്ച സംഭവത്തില്‍ പ്രത്യേക സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. പെരുമ്പാവൂര്‍ എഎസ്‌പി അനൂജ് പലിവാലിന്റെ നേതൃത്വത്തില്‍ രണ്ട് ഇന്‍സ്‌പെക്‌ടര്‍മാരും ഏഴു സബ് ഇന്‍സ്‌പെക്‌ടര്‍മാരും അടങ്ങിയ 19...

നടി ആക്രമിക്കപ്പെട്ട കേസ്; പ്രോസിക്യൂഷൻ വീണ്ടും ഹൈക്കോടതിയിൽ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ വീണ്ടും ഹൈക്കോടതിയിൽ. ചില സുപ്രധാന സാക്ഷികളെ വിസ്‌തരിക്കാനുള്ള പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിക്കുന്നില്ല എന്നാണ് പരാതി. കേസിലെ പ്രധാന വാദങ്ങൾ...

സർവകലാശാല ചാൻസലർ പദവിയിൽ തുടരില്ല; ഗവർണർ

തിരുവനന്തപുരം: സർവകലാശാല ചാൻസലർ പദവിയിൽ തുടരില്ലെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകൾ സംരക്ഷിക്കപ്പെടണം. സർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും സർവകലാശാലകൾക്ക് പൂർണ പിന്തുണ ഉറപ്പാക്കണമെന്നും ഗവർണർ വ്യക്‌തമാക്കി. ഗവർണർ തന്നെ ചാൻസലർ ആകണമെന്നത് ഭരണഘടനാപരമല്ല....

ഷാൻ വധക്കേസ്; ആർഎസ്എസ് ജില്ലാ പ്രചാരകൻ അറസ്‌റ്റിൽ

ആലപ്പുഴ: എസ്‌ഡിപിഐ നേതാവ് ഷാൻ വധക്കേസിൽ ആർഎസ്എസ് ജില്ലാ പ്രചാരകൻ അറസ്‌റ്റിൽ. മലപ്പുറം സ്വദേശി അനീഷാണ് പിടിയിലായത്. ആലുവ ജില്ലാ പ്രചാരകനാണ് ഇയാൾ (ആർഎസ്എസിന് ജില്ലാ തരം തിരിവ് പ്രത്യേകം ആണ്). എസ്‍ഡിപിഐ...

ഒമൈക്രോൺ; സംസ്‌ഥാനത്ത് രാത്രി യാത്രാ നിയന്ത്രണം, ആൾക്കൂട്ടവും പാടില്ല

തിരുവനന്തപുരം: ഒമൈക്രോണ്‍ രോഗവ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ കേരളത്തില്‍ രാത്രിയാത്രാ നിയന്ത്രണം. ന്യൂയര്‍ ആഘോഷത്തിന്റെ ഭാഗമായി വ്യാഴാഴ്‌ച മുതല്‍ ഞായര്‍ വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രാത്രി പത്ത് മുതല്‍ പുലര്‍ച്ച് അഞ്ച് മണിവരെയാണ് നിയന്ത്രണം. കടകള്‍...

വാളയാർ കേസ്; സിബിഐ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: വാളയാറിലെ പെൺകുട്ടികളുടെ മരണത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. പോലീസ് പ്രതിചേർത്തവർ തന്നെയാണ് സിബിഐ കേസിലും പ്രതികൾ. നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്‌മഹത്യ ചെയ്‌തുവെന്നാണ് പോലീസിന് പിന്നാലെ സിബിഐയും പറയുന്നത്....
- Advertisement -