Thu, Sep 10, 2026
35 C
Dubai

വഖഫ് ബോർഡ് നിയമനം; സമസ്‌ത യോഗം ഇന്ന്

മലപ്പുറം: വഖഫ് ബോർഡ് ജീവനക്കാരുടെ നിയമനം പിഎസ്‌സിക്കു വിട്ടതിനെ ചൊല്ലിയുള്ള വിവാദം തുടരുന്നതിനിടെ തുടർപരിപാടികൾ ആലോചിക്കാൻ സമസ്‌ത നേതൃയോഗം ഇന്ന് ചേരും. രാവിലെ 11 മണിക്ക് മലപ്പുറം ചേളാരിയിലാണ് ഏകോപന സമിതി യോഗം...

മുല്ലപ്പെരിയാറില്‍ പുതിയ ഡാം; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡെൽഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍. പുതിയ ഡാം നിര്‍മിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഡാമിന്റെ ഉടമസ്‌ഥാവകാശമുള്ള തമിഴ്‌നാടാണെന്നും പുതിയ അണക്കെട്ട് വേണോ വേണ്ടയോ എന്ന് നിര്‍ദ്ദേശിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍...

കാക്കനാട് ലഹരിക്കേസ്; കോഴിക്കോട് സ്വദേശിക്കായി ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചി: കാക്കനാട് ലഹരിക്കേസിൽ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കോഴിക്കോട് സ്വദേശി ഹിലാൽ മിദുലാജിന് എതിരെയാണ് നോട്ടീസ്. നേരത്തെ ചോദ്യം ചെയ്‌ത്‌ വിട്ടയച്ച ഹിലാൽ ദോഹയിലേക്ക് കടന്നെന്നാണ് എക്‌സൈസ് വ്യക്‌തമാക്കുന്നത്. പ്രതി ഷാരുഖ്...

മുല്ലപ്പെരിയാറിൽ രണ്ട് ഷട്ടറുകൾ കൂടി തുറന്നു; ഒമ്പത് ഷട്ടറുകളിലൂടെ വെള്ളം ഒഴുക്കുന്നു

ഇടുക്കി: മുല്ലപ്പെരിയാറിൽ രണ്ട് ഷട്ടറുകൾ കൂടി ഉയർത്തി. നിലവിൽ ഒമ്പത് ഷട്ടറുകളിലൂടെ 7141.59 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് വർധിച്ചതോടെ പുലർച്ചെ അഞ്ചേകാലോടെ നാല് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു....

സർക്കാർ ഡോക്‌ടർമാരുടെ അനിശ്‌ചിതകാല നിൽപ് സമരം ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ ഡോക്‌ടർമാ‍ർ സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് മുതൽ അനിശ്‌ചിതകാല നിൽപ് സമരം തുടങ്ങും. റിസ്‌ക് അലവൻസ് നൽകാത്തതിലും, ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിലുമാണ് കെജിഎംഒഎയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തുന്നത്. ചികിൽസകളെ ബാധിക്കാത്ത...

ഫോൺ സന്ദേശം തന്റേതെന്ന് സമ്മതിച്ച് പ്രതി; സന്ദീപ് വധക്കേസില്‍ നിര്‍ണായക തെളിവുകള്‍

പത്തനംതിട്ട: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പിബി സന്ദീപ് കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കൊലപാതകത്തിന് ശേഷം പുറത്ത് വന്ന ഫോണ്‍ സന്ദേശം തന്റേത് തന്നെയെന്ന് കേസിലെ...

മുല്ലപ്പെരിയാറില്‍ നാല് ഷട്ടറുകള്‍ കൂടി തുറന്നു

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ കൂടി തമിഴ്‌നാട് ഇന്ന് രാവിലെ തുറന്നു. ഇതോടെ ആകെ അഞ്ച് ഷട്ടറുകളിലൂടെ വെള്ളം മുല്ലപ്പെരിയാറില്‍ നിന്നും ഒഴുക്കിവിടുകയാണ്. 60 സെന്റിമീറ്റർ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ...

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്, കൊച്ചിയിൽ നിർണായകം

കൊച്ചി: സംസ്‌ഥാനത്തെ 32 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്. രാവിലെ 10ന് വോട്ടെണ്ണൽ ആരംഭിക്കും. ആലപ്പുഴ, പാലക്കാട്‌, കോഴിക്കോട് ജില്ലാ പഞ്ചായത്തുകളിലെ മൂന്നും തിരുവനന്തപുരം, കൊച്ചി കോർപറേഷനുകളിലെ ഓരോ ഡിവിഷനുകളിലും...
- Advertisement -