സഹകരണ ബാങ്കുകളിലെ ഇടപെടൽ; ആർബിഐയുടേത് നിയമത്തെ വെല്ലുവിളിക്കുന്ന നിലപാടെന്ന് മന്ത്രി
തിരുവനന്തപുരം: സഹകരണ ബാങ്കുകളിൽ നിക്ഷേപം സ്വീകരിക്കുന്നതിന് ഉൾപ്പടെ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് റിസർവ് ബാങ്ക് പുറത്തിറക്കിയ വ്യവസ്‌ഥകൾക്ക് എതിരെ ക്യാംപയിൻ സംഘടിപ്പിക്കുമെന്ന് മന്ത്രി വിഎൻ വാസവൻ. തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ക്യാംപയിൻ സംഘടിപ്പിക്കുന്നത്. വിഷയം സംബന്ധിച്ചുള്ള...
ഒമൈക്രോൺ ഭീതി; സംസ്‌ഥാനത്ത് മുന്‍കരുതലുകള്‍ ശക്‌തമെന്ന് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദമായ 'ഒമൈക്രോൺ' കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിർദ്ദേശം അനുസരിച്ച് മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യുകെ. ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളും, മറ്റ് 11...
ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധുവായി. ബാലറ്റ് പേപ്പറില്‍ ഒന്ന് എന്ന് കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല. പിന്നാലെ വരണാധികാരിയായ നിയമസഭാ സെക്രട്ടറി...
രോഗബാധ 3,382, പോസിറ്റിവിറ്റി 7.57%, മരണം 59
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 44,638 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,382 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 5,779 പേരും കോവിഡ് മരണം...
കസ്‌തൂരിരംഗൻ അന്തിമ വിജ്‌ഞാപനം; ഡിസംബർ 3ന് കേരളവുമായി കേന്ദ്ര ചർച്ച
ന്യൂഡെൽഹി: കസ്‌തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ പശ്‌ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് അന്തിമവിജ്‌ഞാപനം പുറപ്പെടുവിക്കാൻ തയ്യാറെടുത്ത് കേന്ദ്രസർക്കാർ. ഇതിന്റെ അടിസ്‌ഥാനത്തിൽ കേരളസർക്കാർ പ്രതിനിധികളുമായി ഡിസംബർ 3ന് കേന്ദ്ര വനംപരിസ്‌ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്റെ നേതൃത്വത്തിൽ...
ഒമൈക്രോൺ: ഡോക്‌ടറുടെ പേരിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം, ജാഗ്രത
കോഴിക്കോട്: കോവിഡ് മഹാമാരിയുടെ ആരംഭം മുതൽ ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് വ്യാജവാർത്തകൾ. കോവിഡിനെ കുറിച്ചും വാക്‌സിനെ കുറിച്ചും അശാസ്‌ത്രീയവും വസ്‌തുതാ വിരുദ്ധവുമായ വാർത്തകളാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പടച്ചുവിടുന്നത്. ആളുകൾ വാക്‌സിൻ...
ആര് പറഞ്ഞാലും കേരളം നന്നാവില്ല; അനധികൃത കൊടിമര വിഷയത്തിൽ ഹൈക്കോടതി
എറണാകുളം: സംസ്‌ഥാനത്ത് പാതയോരങ്ങളിൽ അനധികൃതമായി സ്‌ഥാപിച്ചിരിക്കുന്ന കൊടിമരങ്ങൾക്ക് എതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ആര് പറഞ്ഞാലും കേരളം അനുസരിക്കില്ലെന്നും, പാതയോരങ്ങളിലെല്ലാം അനധികൃതമായി കൊടിമരങ്ങൾ സ്‌ഥാപിച്ചിരിക്കുകയാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. ജസ്‌റ്റിസ് ദേവൻ രാമചന്ദ്രനാണ്...
പിങ്ക് പോലീസ് പരസ്യവിചാരണ: കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്‌ഥക്ക്; ഹൈക്കോടതി
കൊച്ചി: മൊബൈൽ ഫോൺ മോഷ്‌ടിച്ചെന്നാരോപിച്ച് ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ രജിത എട്ടു വയസുകാരിയെയും പിതാവിനെയും പരസ്യ വിചാരണ നടത്തിയ കേസിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കുട്ടിയെ വിചാരണ നടത്തിയ വീഡിയോ ഹൈക്കോടതി...








































