Mon, Jul 6, 2026
33.5 C
Dubai

മഴക്കെടുതി; കോട്ടയത്തിന് എട്ട് കോടി അറുപത് ലക്ഷം രൂപ അനുവദിച്ചു

കോട്ടയം: ജില്ലയിലെ മഴക്കെടുതിയെ തുടർന്ന് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അടിയന്തര ഫണ്ട് അനുവദിച്ചു. അടിയന്തര പ്രവർത്തനങ്ങൾക്കായി എട്ട് കോടി അറുപത് ലക്ഷം രൂപയാണ് സർക്കാർ കോട്ടയം ജില്ലാ കളക്‌ടർക്ക് അനുവദിച്ചത്. ഇക്കാര്യം സ്‌ഥിരീകരിച്ച്...

മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി; സഹായം ഉറപ്പ് നൽകി

തിരുവനന്തപുരം: മഴ ദുരിതം വിതച്ച കേരളത്തിന് സഹായം ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്‌ഥാനത്തെ മഴക്കെടുതി സംബന്ധിച്ച വിവരങ്ങൾ ആരായാൻ മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം ടെലിഫോണിൽ സംസാരിച്ചു. ആവശ്യമായ സഹായങ്ങൾ കേന്ദ്രം...

രോഗബാധ 7,555, പോസിറ്റിവിറ്റി 10.32%, മരണം 74

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 73,157 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 7,555 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 10,773 പേരും കോവിഡ് മരണം...

കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; കൂട്ടിക്കലിൽ തിരച്ചിൽ അവസാനിപ്പിച്ചു

കോട്ടയം: ഉരുൾപൊട്ടൽ ദുരിതം വിതച്ച കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ കാണാതായ എല്ലാവരുടെയും മൃതദേഹം കണ്ടെത്തി. ഉരുൾപൊട്ടലിൽ മരിച്ച പത്ത് പേരുടെയും ഒഴുക്കിൽപെട്ട് മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങളാണ് ഇന്ന് കൂട്ടിക്കലിൽ നിന്ന് കണ്ടെടുത്തത്. കാവാലി...

പേപ്പാറ ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും; ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: പേപ്പാറ ഡാമിന്റെ ഷട്ടറുകൾ രാത്രി പത്ത് മണിക്ക് ഉയർത്തുമെന്ന് ജില്ലാ കളക്‌ടർ. നിലവിൽ 100 സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. രാത്രി 40 സെന്റിമീറ്റർ കൂടി ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും കളക്‌ടർ നിർദ്ദേശിച്ചു. അതേസമയം,...

കടലാക്രമണത്തിന് സാധ്യത, മൽസ്യബന്ധനം വിലക്കി; 11 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: കേരളം, കർണാടക, തമിഴ്‌നാട്‌, ലക്ഷദ്വീപ് തീരത്ത് ഒക്‌ടോബർ 18 രാത്രി 11.30 വരെ ഉയർന്ന തിരമാലയുണ്ടാകാൻ സാധ്യതയുള്ളതായി മുന്നറിയിപ്പ്. രണ്ടര മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി...

കോട്ടയത്ത് 12 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി; മഴക്കെടുതിയിൽ മരണം 19 ആയി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴക്കെടുതിയിൽ മരണം 19 ആയി. കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായ ഉരുൾപൊട്ടലിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തി. കോട്ടയത്ത് 12 പേരും ഇടുക്കിയിൽ നാല് പേരുമാണ് മരിച്ചത്. ഉരുൾപൊട്ടൽ നാശം വിതച്ച കോട്ടയം...

വിറങ്ങലിച്ച് കേരളം; കൊക്കയാറിൽ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

ഇടുക്കി: കൊക്കയാറിലെ ഉരുൾപൊട്ടലിൽ കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. പൂർണമായും മണ്ണിൽ പുതഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്‌ത്‌ പരിശോധിക്കുന്നതിന് ഇടയിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്....
- Advertisement -